Home കർണാടക ദില്‍ജിത് ദോസഞ്ചിന്റെ സംഗീത നിശയില്‍ ഐഇഡി സ്ഫോടന ഭീഷണി; കുട്ടികളെ കൊണ്ടുവരരുതെന്ന് മുന്നറിയിപ്പ്

ദില്‍ജിത് ദോസഞ്ചിന്റെ സംഗീത നിശയില്‍ ഐഇഡി സ്ഫോടന ഭീഷണി; കുട്ടികളെ കൊണ്ടുവരരുതെന്ന് മുന്നറിയിപ്പ്

ബംഗളൂരു: പ്രശസ്ത ഗായകൻ ദില്‍ജിത് ദോസഞ്ചിന്റെ സംഗീത നിശയ്ക്ക് ബോംബ് ഭീഷണിയെ. നവംബർ 29 – ന് ബംഗളൂരുവിലെ മാദവാരയിലുള്ള നൈസ് ഗ്രൗണ്ട്സില്‍ നടക്കാനിരിക്കുന്ന സംഗീത പരിപാടിക്കു നേരെയാണ് ഭീഷണി വന്നിരിക്കുന്നത്.ഇ – മെയില്‍ വഴിയാണ് ബോംബ് ഭീഷണി ലഭിച്ചത്.സംഗീത നിശ നടക്കുന്ന വേദിയിലും മാദവാര മെട്രോ സ്റ്റേഷനിലും ഐഇഡി സ്ഫോടനം നടത്തുമെന്നായിരുന്നു സന്ദേശം. പരിപാടിയിലേക്ക് കുട്ടികളെ കൊണ്ടുവരരുതെന്നും മെട്രോയില്‍ യാത്ര ചെയ്യരുതെന്നും ഇ-മെയിലില്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഖാലിസ്ഥാൻ അനുകൂല മുദ്രാവാക്യത്തോടെയാണ് സന്ദേശം അവസാനിക്കുന്നത്.

നവംബർ 9-ന് ഉച്ചകഴിഞ്ഞ് 3 മണിയോടെയാണ് കണ്‍ട്രോള്‍ റൂമില്‍ നിന്ന് മാടനായകനഹള്ളി പോലീസ് സ്റ്റേഷനിലെ സബ് ഇൻസ്‌പെക്ടർ ശിവരാജ് എംജെയ്ക്ക് ഇതുസംബന്ധിച്ച വിവരം ലഭിക്കുന്നത്. ഹുബ്ബള്ളി – ധാർവാഡ് മുനിസിപ്പല്‍ കോർപ്പറേഷൻ (HDMC) കമ്മീഷണറുടെ ഔദ്യോഗിക ഇ – മെയില്‍ ഐഡിയിലേക്കും മറ്റൊരു ഇ-മെയില്‍ വിലാസത്തിലേക്കുമാണ് ഭീഷണി സന്ദേശം എത്തിയത്. ‘weismith3727@gmail.com’ എന്ന വിലാസത്തില്‍ നിന്നാണ് സന്ദേശം അയച്ചിരിക്കുന്നത്.വിവരം ലഭിച്ച ഉടൻ പോലീസ് ഉദ്യോഗസ്ഥർ ബാംഗ്ലൂർ ഇന്റർനാഷണല്‍ എക്സിബിഷൻ സെന്റർ മാനേജരുമായി ബന്ധപ്പെടുകയും നവംബർ 29-ന് നൈസ് ഗ്രൗണ്ട്സില്‍ പരിപാടി നടക്കുന്നുണ്ടെന്ന് സ്ഥിരീകരിക്കുകയും ചെയ്തു. തുടർന്ന് ഉന്നത ഉദ്യോഗസ്ഥരെ വിവരമറിയിച്ച ശേഷം സബ് ഇൻസ്‌പെക്ടർ നോർത്ത് ഡിവിഷൻ സൈബർ ക്രൈം പോലീസ് സ്റ്റേഷനില്‍ ഔദ്യോഗികമായി പരാതി നല്‍കി.അജ്ഞാതരായ പ്രതികള്‍ക്കെതിരെ താഴെ വിവിധ വകുപ്പുകള്‍ പ്രകാരം പോലീസ് കേസെടുത്തിട്ടുണ്ട്.

സംഭവത്തില്‍ നോർത്ത് സൈബർ ക്രൈം പോലീസ് വിശദമായ അന്വേഷണം നടത്തിവരികയാണ്. നേരത്തെ ഇൻഡോറില്‍ നടന്ന ദില്‍ജിത് ദോസഞ്ചിന്റെ പരിപാടിക്ക് നേരെയും സമാനമായ രീതിയില്‍ വ്യാജ ബോംബ് ഭീഷണി ഇ-മെയിലുകള്‍ ലഭിച്ചിരുന്നു. മധ്യപ്രദേശിലെ ഇൻഡോറില്‍ നടന്ന ദില്‍ജിത് ദോസഞ്ചിന്റെ ‘ദില്‍-ലുമിനാറ്റി’ സംഗീത പരിപാടിക്ക് നേരെയാണ് സമാനമായ രീതിയില്‍ ബോംബ് ഭീഷണി ഇ – മെയിലുകള്‍ ലഭിച്ചത്. പരിപാടി നടക്കുന്ന വേദിയില്‍ സ്ഫോടനം നടത്തുമെന്നായിരുന്നു സന്ദേശങ്ങളുടെ ഉള്ളടക്കം.ഈ വേദിയിലും പരിസരത്തും മണിക്കൂറുകള്‍ നീണ്ട പരിശോധനയ്ക്കൊടുവില്‍ സംശയാസ്പദമായ യാതൊന്നും കണ്ടെത്താനായില്ല. ഇതോടെ, പരിപാടി തടസ്സപ്പെടുത്താനും പൊതുജനങ്ങള്‍ക്കിടയില്‍ പരിഭ്രാന്തി പരത്താനുമായി ആരോ മനഃപൂർവ്വം അയച്ച വ്യാജ ഭീഷണി സന്ദേശങ്ങളാണ് ഇവയെന്ന് പോലീസ് ഔദ്യോഗികമായി സ്ഥിരീകരിക്കുകയായിരുന്നു.

You may also like

error: Content is protected !!
Join Our WhatsApp Group