Home കർണാടക ദിവസം 30,000 നിയന്ത്രണങ്ങള്‍; 6 മാസത്തിനിടെ 54 ലക്ഷം; മെറ്റയ്ക്കെതിരെ പ്രചാരണം ശക്തമാക്കി യൂത്ത് കോണ്‍ഗ്രസ്

ദിവസം 30,000 നിയന്ത്രണങ്ങള്‍; 6 മാസത്തിനിടെ 54 ലക്ഷം; മെറ്റയ്ക്കെതിരെ പ്രചാരണം ശക്തമാക്കി യൂത്ത് കോണ്‍ഗ്രസ്

ബെംഗളൂരു: മെറ്റയ്ക്കെതിരെ പ്രക്ഷോഭം ശക്തമാക്കി യൂത്ത് കോണ്‍ഗ്രസ്. കഴിഞ്ഞ ദിവസം ഹൈദരാബാദിലെ മെറ്റ ഓഫീസില്‍ ഇരച്ചുകയറി പ്രതിഷേധിച്ചതിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ പ്രചാരണം ശക്തമാക്കുകയാണ് സംഘടന.2026ന്റെ തുടക്കം മുതല്‍ ആറ് മാസത്തിനിടയില്‍ 54 ലക്ഷം റെസ്ട്രിക്ഷനുകളാണ് ഈ സോഷ്യല്‍ മീഡിയ പ്ലാറ്റുഫോം നടപ്പാക്കിയതെന്ന് യൂത്ത് കോണ്‍ഗ്രസ് ആരോപിച്ചു. ദിവസം ശരാശരി 30,000 റെസ്ട്രിക്ഷനുകളാണ് പ്രതിപക്ഷ ശബ്ദം പുറത്തുവരാതിരിക്കാൻ മെറ്റ നടപ്പാക്കുന്നതെന്നാണ് ആരോപണം.’മെറ്റ ബിജെപി കാ ബേട്ട’ എന്ന പേരില്‍ ഒരു പ്രചാരണവും യൂത്ത് കോണ്‍ഗ്രസ് തുടങ്ങിയിട്ടുണ്ട്.

ബെംഗളൂരുവിന്റെ വിവിധ ഭാഗങ്ങളില്‍ മെറ്റയ്ക്കെതിരെ വൻ ഹോർഡിങ്ങുകള്‍ സ്ഥാപിച്ചിട്ടുണ്ട് സംഘടന. ഇവയില്‍ ഗണവേഷം ധരിച്ചു നില്‍ക്കുന്ന മാർക്ക് സുക്കർബർഗിന്റെ ചിത്രങ്ങളും കാണാം. കർണാടക പ്രദേശ് യൂത്ത് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് എച്ച്‌.എസ്. മഞ്ജുനാഥ് ഗൗഡയുടെ നേതൃത്വത്തിലാണ് ഈ പ്രചാരണം നടക്കുന്നത്. ആർഎസ്‌എസ് വേഷവിധാനമായ കാക്കി നിക്കർ, വെള്ള ഷർട്ട്, കറുത്ത തൊപ്പി, നെറ്റിയില്‍ കുങ്കുമക്കുറി എന്നിവ ധരിച്ച്‌ നില്‍ക്കുന്ന മാർക്ക് സക്കർബർഗിന്റെ ചിത്രമാണ് ബാനറുകളിലുള്ളത്ഹോർഡിങ്ങുകളില്‍ സക്കർബർഗിനെ “മാർക്ക് ബിജെപി ബെർഗ്” എന്ന് വിശേഷിപ്പിച്ചിരിക്കുന്നതും കാണാം.

കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കുള്ള പുതിയ എയർപോർട്ട് റോഡിലെ സദഹള്ളി ഗേറ്റ്, ടോള്‍ പ്ലാസയ്ക്ക് സമീപം, ചിക്കജാല തുടങ്ങി ബെംഗളൂരുവിലെ വിവിധയിടങ്ങളിലാണ് ഈ ബാനറുകള്‍ സ്ഥാപിച്ചിരിക്കുന്നത്.ഗൌരവമേറിയ ആരോപണങ്ങള്‍വിവിധ രാഷ്ട്രീയ പാർട്ടികള്‍ക്ക് നേരെ മെറ്റ ഒരേ രീതിയിലല്ല മെറ്റ കണ്ടന്റ് മോഡറേഷൻ (ഉള്ളടക്ക നിയന്ത്രണം) നയങ്ങള്‍ നടപ്പാക്കുന്നതെന്ന് യൂത്ത് കോണ്‍ഗ്രസ് പറയുന്നു. നരേന്ദ്ര മോദി സർക്കാരിനെ വിമർശിക്കുന്ന പോസ്റ്റുകള്‍ തിരഞ്ഞുപിടിച്ച്‌ നീക്കം ചെയ്യുകയും, ബിജെപി അനുകൂല പോസ്റ്റുകള്‍ നിലനിർത്തുകയും ചെയ്യുന്നു.

സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ വ്യാജവാർത്തകള്‍ പ്രചരിക്കാൻ മെറ്റയുടെ സമീപനം കാരണമാകുന്നുവെന്നും, വിദ്വേഷ പ്രസംഗങ്ങള്‍ തടയുന്നതില്‍ വിവേചനം കാണിക്കുന്നുവെന്നും അവർ ആരോപിക്കുന്നു.പ്രതിപക്ഷ ശബ്ദങ്ങള്‍, മാധ്യമപ്രവർത്തകർ, കണ്ടന്റ് ക്രിയേറ്റർമാർ എന്നിവരുടെ അക്കൗണ്ടുകള്‍ക്ക് മേല്‍ ഏർപ്പെടുത്തിയിട്ടുള്ള എല്ലാ നിയന്ത്രണങ്ങളും നീക്കാൻ യൂത്ത് കോണ്‍ഗ്രസ് മെറ്റയ്ക്ക് 7 ദിവസത്തെ അന്ത്യശാസനം നല്‍കിയിരിക്കുകയാണ് ഇപ്പോള്‍.യൂത്ത് കോണ്‍ഗ്രസിന്റെ പോസ്റ്റ്ജനുവരി മുതല്‍ ജൂണ്‍ വരെയുള്ള വെറും ആറ് മാസത്തിനുള്ളില്‍ 54 ലക്ഷം നിയന്ത്രണങ്ങള്‍. അതായത്, ഓരോ ദിവസവും ഏകദേശം 30,000 നിയന്ത്രണങ്ങള്‍.

അതിനുശേഷം നിയന്ത്രണങ്ങളില്‍ ഏകദേശം 10 മടങ്ങ് വർധനവുണ്ടായിട്ടുണ്ടെന്നാണ് ഞങ്ങളുടെ കണക്കുകൂട്ടല്‍. ഇതിനർത്ഥം 2 മുതല്‍ 3 കോടി വരെ നിയന്ത്രണങ്ങള്‍ – അതായത് പ്രതിദിനം ഏകദേശം 2 മുതല്‍ 3 ലക്ഷം വരെ നിയന്ത്രണങ്ങള്‍ ഉണ്ടായേക്കാം എന്നാണ്.ഞങ്ങളുടെ ആവശ്യങ്ങള്‍ വ്യക്തമാണ്:നിയന്ത്രണമേർപ്പെടുത്തിയ അക്കൗണ്ടുകള്‍ അണ്‍ബ്ലോക്ക് ചെയ്യുക.നിയന്ത്രണങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പൊതുജനങ്ങള്‍ക്കായി ലഭ്യമാക്കുക.ഇതില്‍ അല്‍ഗോരിതത്തിന്റെ പങ്ക് വെളിപ്പെടുത്തുക.എല്ലാറ്റിനുമുപരിയായി, പുതിയ നിയന്ത്രണങ്ങളുടെ വിവരങ്ങള്‍ ഉടൻ പുറത്തുവിടുക!

You may also like

error: Content is protected !!
Join Our WhatsApp Group