ബാംഗ്ലൂർ : ബാംഗ്ലൂരിലെ പ്രമുഖ സംഘടനയായ കലയുടെ കുടുംബസംഗമവും SSLC, PUC മികച്ച വിജയം നേടിയ കുട്ടികൾക്കുള്ള അനുമോദനവും ജൂലൈ 10 ഞായറാഴ്ച രാവിലേ 10 മണിക്ക് NTTF hotel nest international ഇൽ വെച്ച് നടത്തപ്പെടുന്നതാണ്. രാവിലെ കുട്ടികളുടെ കലാപരിപാടികളോടെ ആരംഭിക്കുന്ന കുടുംബ സംഗമത്തിൽ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യ മുഖ്യ അഥിതിയായി പങ്കെടുക്കുന്നു. കൂടാതെ ബാംഗ്ലൂരിലെ സാമൂഹ്യ -സാംസ്‌കാരിക രംഗത്തെ പ്രമുഖരും അണിനിരക്കുന്നു.
നോർക്കയുടെ നോഡൽ ഓഫീസർ റീസ രഞ്ജിത് നോർക്കയുടെ സേവനങ്ങളെ കുറിച്ചു വിശദീകരണം നൽകും, കലയും Ribk bangalore യുമായി ചേർന്ന് നടത്തുന്ന ബ്ലഡ് ഡോനെഷൻ ക്യാമ്പ്, എന്നിവയും ഇതിന്റെ ഭാഗമായി സംഘടിപ്പിച്ചിട്ടുണ്ടന്നു സംഘടനയുടെ ജനറൽ സെക്രട്ടറി ഫിലിപ്പ് കെ ജോർജ്, പ്രസിഡന്റ് ജീവൻ തോമസ് എന്നിവർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക്,9945804369,9844723488