Home Featured കർണാടക കൈവിടരുത്’; സാഹചര്യം വിലയിരുത്താൻ മൂന്ന് സമിതിയെ നിയോഗിച്ച് ബിജെപി

കർണാടക കൈവിടരുത്’; സാഹചര്യം വിലയിരുത്താൻ മൂന്ന് സമിതിയെ നിയോഗിച്ച് ബിജെപി

ദില്ലി; നിയമസഭ തിരഞ്ഞെടുപ്പിന് സർവ്വ സന്നാഹങ്ങളുമായി ഒരുങ്ങാൻ ബി ജെ പി. ദക്ഷിണേന്ത്യയിൽ അധികാരമുള്ള ഏക സംസ്ഥാനം നഷ്ടപ്പെടാതിരിക്കാനുള്ള തന്ത്രങ്ങൾമെനയുകയാണ് പാർട്ടി.

നിലവിലെ രാഷ്ട്രീയ സാഹചര്യം പരിശോധിക്കാൻമൂന്ന് സമിതികളെ ദേശീയ നേതൃത്വം നിയോഗിച്ചിട്ടുണ്ട്. ഓരോ നിയമസഭാ മണ്ഡലത്തിലെയും രാഷ്ട്രീയ സാഹചര്യവും കേന്ദ്ര പദ്ധതികളുടെ നടത്തിപ്പും അവലോകനവും സമിതി നിർവഹിക്കും.

ദേശീയ ജനറൽ സെക്രട്ടറി അരുൺ സിങ്, കർണാടക മുഖ്യമന്ത്രി ബി.എസ്. ബൊമ്മി, സംസ്ഥാന അധ്യക്ഷൻ നളിൻ കട്ടീൽ എന്നിവരുടെ നേതൃത്വത്തിലാണ് സമിതികൾ.

അരുൺ സിംഗ് നയിക്കുന്ന എട്ടംഗ സംഘത്തിൽ ഗോവിന്ദ് കൽസോർ, ആർ അശോക്, ദേശീയ ജനറൽ സെക്രട്ടറി സി ടി രവി തുടങ്ങിയ നേതാക്കളാണ് ഉൾപ്പെടുന്നത്. കട്ടീലിന് കീഴിൽ അശ്വത് നാരായൺ, വി. സോമണ്ണ എന്നിവർക്കൊപ്പം യെരപ്പയും ഉണ്ട്.

12 മുതൽ സമിതി അംഗങ്ങൾ വിവിധ മേഖലകളിൽ പര്യടനം നടത്തി സാഹചര്യങ്ങൾ വിലയിരുത്തും.ബി ജെപി ശക്തികേന്ദ്രമായ വടക്കൻ കർണാടകയുടെ ചുമതലയാണ് അരുൺ സിംഗിന് നൽകിയിരുക്കുന്നത്.

ധർവാഡ്, ബെല്ലാരി മേഖലകളുടെ ചുമതല കട്ടീലിനാണ്. മംഗളൂരു, ശിവമോഗ, കലബുർഗി എന്നിവിടങ്ങളിൽ ബൊമ്മിയുടെ നേതൃത്വത്തിലുള്ള സമിതി അംഗങ്ങളാണ് പര്യടനം നടത്തുക. ഓരോ മേഖലകളിലും രണ്ട് ദിവസം സമിതി അംഗങ്ങൾ ചെലവഴിക്കും.ഹലാൽ, ഹിജാബ് വിഷയങ്ങൾ തങ്ങൾക്ക് അനുകൂലമായ സാഹചര്യം ഒരുക്കിയിട്ടുണ്ടെന്നാണ് ബി ജെ പി നേതൃത്വം കരുതുന്നത്.

എന്നാൽ ഭരണം നിലനിർത്തണമെങ്കിൽ അതുമാത്രം പോരെന്ന് ദേശീയ നേതൃത്വം പറയുന്നു. വികസന വിഷയങ്ങൾ ചർച്ചയാക്കണമെന്നതാണ് നേതൃത്വം നിർദ്ദേശിക്കുന്നത്. അതേസമയം മറുവശത്ത് കോൺഗ്രസും തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ ആരംഭിച്ച് കഴിഞ്ഞു.

ഓരോ മേഖലകൾ കേന്ദ്രീകരിച്ച് പദ്ധതികൾ നടപ്പാക്കാനാണ് കോൺഗ്രസ് ഒരുങ്ങുന്നത്.മലനാട്, തീരദേശം, കല്യാൺ കർണാടക, കിറ്റൂർ കർണാടക എന്നിവിടങ്ങളിലക്കായി പ്രത്യേക കർമ്മ പദ്ധതി തന്നെ തിരഞ്ഞെടുപ്പ് ലക്ഷ്യം വെച്ച് നടപ്പാക്കുമെന്ന് പാർട്ടി അധ്യക്ഷൻ ഡി കെ ശിവകുമാർ അറിയിച്ചിരുന്നു.

2018 ൽ കർണാടകത്തിൽ 104 സീറ്റുമായി ബി ജെപിയായിരുന്നു ഏറ്റവും വലിയ ഒറ്റകക്ഷി. എന്നാൽബി ജെ പിയെ പുറത്താക്കാൻ കോൺഗ്രസ് ജെ ഡി എസുമായി സഖ്യമുണ്ടാക്കുകയും ഭരണം പിടിക്കുകയുമായിയിരുന്നു. ഒരുവർഷത്തിനിപ്പുറം സഖ്യത്തിലെ അതൃപ്തി മുതലെടുത്ത് ബി ജെ പി ഭരണം പിടിച്ചെടുത്തു. ഇരു പാർട്ടികളിൽ നിന്നുമായി 17 ഓളം എംഎൽ എമാരെ മറുകണ്ടം ചാടിച് കൊണ്ടായിരുന്നു ഭരണം പിടിച്ചെടുത്തത്.

You may also like

error: Content is protected !!
Join Our WhatsApp Group