Home കർണാടക ബെംഗളൂരു മെട്രോ യാത്രക്കാര്‍ക്ക് തിരിച്ചടി! കല്ലേന അഗ്രഹാര-താവരക്കരെ ഇടനാഴി ഇനിയും വൈകും

ബെംഗളൂരു മെട്രോ യാത്രക്കാര്‍ക്ക് തിരിച്ചടി! കല്ലേന അഗ്രഹാര-താവരക്കരെ ഇടനാഴി ഇനിയും വൈകും

by ടാർസ്യുസ്

ബെംഗളൂരു നമ്മ മെട്രോ പങ്ക് ലൈൻ ഉദ്ഘാടനം വൈകിയേക്കും. നേരത്തേ ഓഗസ്റ്റ് 15 ന് പിങ്ക് ലൈൻ തുറന്ന് നല്‍കുമെന്നായിരുന്ന റിപ്പോർട്ടുകള്‍.എന്നാല്‍ ഓഗസ്റ്റ് അവസാനമോ അല്ലെങ്കില്‍ സപ്റ്റംബർ ആദ്യ ആഴ്ചയോടെയോ മാത്രമേ ഉദ്ഘാടനം ഉണ്ടാകൂവെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകള്‍ നല്‍കുന്ന സൂചന.അവസാനഘട്ട സുരക്ഷ പരിശോധനകള്‍ പൂർത്തിയാക്കുന്നതിന് മുൻപ് സിഗ്നലിംഗ് സംവിധാനങ്ങളുടെ പരിശോധന പൂർത്തിയാക്കണം. ഇത് വൈകുന്നതാണ് പദ്ധതി വൈകാൻ കാരണമാകുന്നത്. വരും ദിവസങ്ങളില്‍ തന്നെ റിസർച്ച്‌ ഡിസൈൻസ് ആൻ്റ് സ്റ്റാൻ്റേഡ് ഓർഗനൈസേഷൻ (ആർഡിഎസ്‌ഒ) ഇൻ്ററിം സ്പീഡ് സർട്ടിഫിക്കറ്റ് അനുവദിച്ചേക്കും.

എന്നിരുന്നാലും സിഗ്നലിംഗ് സിസ്റ്റത്തിനായുള്ള ഇൻഡിപെൻഡന്റ് സേഫ്റ്റി അസസ്‌മെന്റ് (ഐഎസ്‌എ)സർട്ടിഫിക്കറ്റ് ലഭിക്കാൻ ഇനിയും ആഴ്ചകള്‍ എടുത്തേക്കും. ഇത് പൂർത്തിയായാല്‍ മാത്രമേ തുടർന്നുള്ള അനുമതികള്‍ ലഭിക്കുകയുള്ളൂ. കമ്മീഷണർ ഓഫ് മെട്രോ റെയില്‍വേ സേഫ്റ്റിയുടെ സുരക്ഷ പരിശോധനയ്ക്ക് അയക്കും മുൻപ് ഈ സർട്ടിഫിക്കറ്റുകള്‍ എല്ലാം ലഭ്യമാകണം. അതിനുശേഷം മാത്രമേ തുടർനടപടികളിലേക്ക് ബിഎംആർസിഎല്ലിന് കടക്കാൻ സാധിക്കൂ.കലേന അഗ്രഹാര മുതല്‍ തവരേക്കര വരെയുള്ള ഈ എലവേറ്റഡ് കോറിഡോറില്‍ ജയദേവ ആശുപത്രി ഉള്‍പ്പെടെ ആകെ ആറ് സ്റ്റേഷനുകളാണ് ഉള്ളത്. ഇവിടെ നിന്നാണ് യാത്രക്കാർക്ക് യെല്ലോ ലൈനിലേക്ക് മാറാൻ സാധിക്കുക. പിങ്ക് ലൈൻ യാഥാർത്ഥ്യമാകുന്നതോടെ ബെംഗളൂരു മെട്രോ ശൃംഖലയുടെ ആകെ ദൈർഘ്യം 103.6 കിമിയാകും.

ഇതിനോടകം തന്നെ സിവില്‍ നിർമ്മാണം, ട്രാക്ക് സ്ഥാപിക്കല്‍ അടക്കമുള്ള പ്രധാന പണികളെല്ലാം പൂർത്തിയാക്കിയിട്ടുണ്ട്. മാത്രമല്ല ഈ പിങ്ക് ലൈനിലേക്കുള്ള ആറ് ട്രെയിനുകളും കൈമാറിയിട്ടുണ്ട്.എപ്രില്‍ 28 നും മെയ് 9 നും ഇടയിലാണ് ആർ ഡി എസ് ഒ ഓസിലേഷൻ ട്രയലുകളും എമർജൻസി ബ്രേക്കിംഗ് ഡിസ്റ്റൻസ് പരിശോധനകളും പൂർത്തിയാക്കിയത്. ട്രെയിനുകളുടെ സുരക്ഷിതമായ പ്രവർത്തന വേഗത ഉറപ്പാക്കുന്നതിനും ബ്രേക്കിംഗ് ശേഷി നിശ്ചയിക്കുന്നതിനുമാണ് ഈ പരിശോധനകള്‍ നടത്തുന്നത്. ഇനിയുള്ള പരിശോധനകള്‍ ഓഗസ്റ്റ് 3നും 5 നും ഇടയിലാണ് നടത്തുക. 5, 6 തീയതികളില്‍ ഇൻഡിപെൻഡന്റ് സേഫ്റ്റി അസസ്‌മെന്റ് പരിശോധനകളും നടക്കും.

You may also like

error: Content is protected !!
Join Our WhatsApp Group