Home Featured കാഴ്ചകളുടെ വിസ്മയം തീർത്ത് മഹാവീര്യർ; എബ്രിഡ് ഷൈൻ – നിവിൻ പോളി – ആസിഫ് അലി ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങി

കാഴ്ചകളുടെ വിസ്മയം തീർത്ത് മഹാവീര്യർ; എബ്രിഡ് ഷൈൻ – നിവിൻ പോളി – ആസിഫ് അലി ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങി

by admin

കാഴ്ചകളുടെ വിസ്മയം തീർത്ത് മഹാവീര്യർ; എബ്രിഡ് ഷൈൻ – നിവിൻ പോളി – ആസിഫ് അലി ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങി.പോളി ജൂനിയർ പിക്ചർസ്‌, ഇന്ത്യൻ മൂവി മേക്കർസ് എന്നീ ബാനറുകളിൽ നിവിൻ പോളി, പി. എസ് ഷംനാസ് എന്നിവർ ചേർന്ന് നിർമ്മിക്കുന്ന എബ്രിഡ് ഷൈൻ ചിത്രം ‘മഹാവീര്യർ ‘ ന്റെ ടീസർ പ്രകാശനം ചെയ്യപ്പെട്ടു.നിവിൻ പോളി, ആസിഫ് അലി,ലാൽ, ലാലു അലക്സ്, സിദ്ധിഖ്, ഷാൻവി ശ്രീവാസ്തവ, വിജയ് മേനോൻ, മേജർ രവി, മല്ലിക സുകുമാരൻ, സുധീർ കരമന, കൃഷ്ണ പ്രസാദ്, പദ്മരാജൻ രതീഷ്, സുധീർ പറവൂർ, കലാഭവൻ പ്രജോദ്,പ്രമോദ് വെളിയനാട്,ഷൈലജ പി അമ്പു തുടങ്ങിയവർ മുഖ്യ വേഷങ്ങളിലെത്തുന്ന ചിത്രത്തിൽ മറ്റു പ്രമുഖ താരങ്ങളും അണി നിരക്കുന്നു. എം. മുകുന്ദന്റെ കഥയ്ക്ക് തിരക്കഥയൊരുക്കി ചലച്ചിത്ര ഭാഷ്യം നൽകിയിരിക്കുന്നത് എബ്രിഡ് ഷൈനാണ് .ടൈം ട്രാവലും ഫാന്റസിയും കോടതിയും നിയമ വ്യവഹാരങ്ങളും മുഖ്യ പ്രമേയമായിരിക്കുന്ന ചിത്രം, നർമ്മ -വൈകാരിക മുഹൂർത്തങ്ങൾക്കും പ്രാധാന്യം നൽകിയിരിക്കുന്നു .സംസ്ഥാന അവാർഡ് ജേതാവായ ചന്ദ്രു സെൽവരാജ് ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്ന ചിത്രത്തിന് ഇഷാൻ ചാബ്ര സംഗീതവും പശ്ചാത്തല സംഗീതവും ഒരുക്കിയിരിക്കുന്നു.ചിത്ര സംയോജനം -മനോജ്‌, ശബ്ദ മിശ്രണം -വിഷ്ണു ഗോവിന്ദ്, ശ്രീ ശങ്കർ, കലാ സംവിധാനം -അനീസ് നാടോടി, വസ്ത്രാലങ്കാരം -ചന്ദ്രകാന്ത്, മെൽവി. ജെ, ചമയം -ലിബിൻ മോഹനൻ, മുഖ്യ സഹ സംവിധാനം -ബേബി പണിക്കർ തുടങ്ങിയവരാണ് മറ്റ് അണിയറ പ്രവർത്തകർ.

ഇന്ത്യയിലെ No .1 മെത്ത നിർമാണ കമ്പനിയായ സുൽഫെക്സ് മാട്രസ്സിന്റെ സ്നേഹ സമ്മാനം.ബാംഗ്ലൂരിലെ ആദ്യത്തെ സമ്പൂർണ മലയാള വാർത്ത മാധ്യമമായ ബാംഗ്ലൂർ മലയാളി ന്യൂസിന്റെ വായനക്കാർക്ക് പർച്ചേസുകൾക്ക് നിലവിലുള്ള കണ്ണഞ്ചിപ്പിക്കുന്ന ഓഫറുകൾക്ക് പുറമെ സ്പെഷ്യൽ 10 % ഓഫർ HSR ലേയൗട്ടിലുള്ള ഫാക്ടറിഔട്ട്ലെറ്റിൽ 👉 Location📍- Sulfex mattress factory outlet,9th Main Rd, Sector 7, HSR Layout, Bengaluru, Karnataka 560102 https://goo.gl/maps/iYTSvLwXhzstJ45y9
👉 Contact / whatsapp – +91 9544328899 ,+91 7902875000

You may also like

error: Content is protected !!
Join Our WhatsApp Group