ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രിയും സൂപ്പർതാരവുമായ വിജയിയുടെ രാഷ്ട്രീയ പ്രവേശനത്തിന് മുമ്പുള്ള അവസാന സിനിമയായി പ്രഖ്യാപിക്കപ്പെട്ടിരുന്ന ജന നായകൻ തിയേറ്ററുകളില്‍ എത്തിയിരിക്കുകയാണ്.റിലീസ് ദിനമായ ഇന്ന് സംസ്ഥാനത്താകെ വലിയ തിരക്കാണ് ചിത്രത്തിനായി ഉണ്ടായിരിക്കുന്നത്. രാഷ്ട്രീയത്തിലേക്ക് പൂർണമായും ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന് മുമ്പ് വിജയ് അഭിനയിച്ച അവസാന ചിത്രമായതിനാല്‍ റിലീസിന് വലിയ പ്രതീക്ഷയാണ് ആരാധകർക്കിടയില്‍ ഉള്ളത്.സെൻട്രല്‍ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷനില്‍ നിന്ന് സെൻസർ സർട്ടിഫിക്കറ്റ് ലഭിക്കുന്നതില്‍ വന്ന കാലതാമസത്തെ തുടർന്ന് ജനുവരി 9-ന് നിശ്ചയിച്ചിരുന്ന റിലീസ് മാറ്റിവയ്ക്കേണ്ടി വരികയായിരുന്നു.
ഇതിനിടെ ചിത്രത്തിന്റെ പൈറസി പതിപ്പ് ഓണ്‍ലൈനില്‍ ചോർന്നതും അണിയറ പ്രവർത്തകർക്ക് തിരിച്ചടിയായി. എല്ലാ പ്രതിസന്ധികളെയും മറികടന്ന് ചിത്രം തമിഴ്‌നാട്ടിലെ ഏകദേശം 1000 തിയറ്ററുകളില്‍ റിലീസ് ചെയ്യുകയായിരുന്നു.ഓണ്‍ലൈൻ ബുക്കിങ് ആരംഭിച്ചതിന് പിന്നാലെ തന്നെ ടിക്കറ്റുകള്‍ മിനിറ്റുകള്‍ക്കകം വിറ്റഴിയുന്ന സാഹചര്യമായിരുന്നു ഇന്നലെ. ചില തിയറ്ററുകള്‍ പുലർച്ചെ തന്നെ ബുക്കിങ് തുറന്നിരുന്നെങ്കിലും വലിയ തിരക്കാണ് അനുഭവപ്പെട്ടത്. വിജയിയുടെ സിനിമകളുടെ റിലീസിനോടനുബന്ധിച്ച് പതിവായി കണ്ടുവരുന്ന ടിക്കറ്റ് ആവശ്യകത ഇത്തവണയും ആവർത്തിച്ചതായി റിപ്പോർട്ടുകളുണ്ട്.എന്നാല്‍ ചെന്നൈ ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ കരിഞ്ചന്ത ടിക്കറ്റ് വില്‍പ്പനയും വ്യാപകമാണെന്ന പരാതികളും ഉയർന്നിട്ടുണ്ട്. ചില തിയറ്ററുകളില്‍ 500 മുതല്‍ 800 രൂപ വരെയാണ് ടിക്കറ്റുകള്‍ വിറ്റതെന്നും, കരിഞ്ചന്തയില്‍ ഒരു ടിക്കറ്റിന് 1000 മുതല്‍ 2000 രൂപ വരെ ഈടാക്കിയെന്നുമാണ് ആരാധകർ സമൂഹമാധ്യമമായ എക്‌സിലൂടെ ആരോപിക്കുന്നത്.
ഓണ്‍ലൈനില്‍ വളരെ കുറച്ച് ടിക്കറ്റുകള്‍ മാത്രമാണ് ലഭ്യമാക്കിയതെന്നും ശേഷിച്ചവ കരിഞ്ചന്തയിലൂടെ വിറ്റതായും ചിലർ ആരോപിക്കുന്നു. റിലീസിന് മുമ്പുള്ള അഡ്വാൻസ് ബുക്കിങ്ങിലൂടെ രാജ്യത്ത് 15 കോടി രൂപയ്ക്കുമേല്‍ വരുമാനം നേടിയതായി ട്രേഡ് അനലിസ്‌റ്റുകള്‍ വിലയിരുത്തുന്നു. ആദ്യ ദിനത്തില്‍ മാത്രം ഇന്ത്യയാകെ 50 മുതല്‍ 60 കോടി രൂപ വരെ ചിത്രം കളക്ഷൻ നേടുമെന്നാണ് കരുതുന്നത്.റിലീസിന് പിന്നാലെ വിവാദങ്ങളും തുടങ്ങിജനനായകൻ റിലീസിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ പുതിയ ചർച്ചകള്‍ക്ക് വഴിവെച്ചിരിക്കുകയാണ്. ചിത്രത്തിന്റെ ഓപ്പണിങ് ടൈറ്റില്‍ കാർഡും വിജയിയുടെ ഒരു രംഗവുമാണ് ഇപ്പോള്‍ ചർച്ചകള്‍ക്ക് കാരണമായിരിക്കുന്നത്. ചിത്രത്തിന്റെ തുടക്കത്തില്‍ ബഹുമാനപ്പെട്ട തമിഴ്‌നാട് മുഖ്യമന്ത്രി ജോസഫ് വിജയ് എന്ന ടൈറ്റില്‍ കാർഡ് പ്രദർശിപ്പിക്കുന്നതായി റിപ്പോർട്ടുകളുണ്ട്.
തിയറ്ററുകളില്‍ ഈ രംഗം എത്തിയപ്പോള്‍ ആരാധകർ വൻ ആർപ്പുവിളികളോടെയാണ് സ്വീകരിച്ചത്.മുഖ്യമന്ത്രിയായ ശേഷമുള്ള വിജയിയുടെ ആദ്യ റിലീസായതിനാല്‍ ഈ ടൈറ്റില്‍ കാർഡിന് പ്രത്യേക ശ്രദ്ധ ലഭിക്കുകയാണ്. ഇതിനൊപ്പം, തമിഴ്‌നാട് നിയമസഭയില്‍ വിജയ് മുമ്പ് ഉപയോഗിച്ചിരുന്ന കൈ ആംഗ്യത്തോട് സാമ്യമുള്ള ഒരു ആംഗ്യം ചിത്രത്തിലെ ഒരു രംഗത്തിലും ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വീഡിയോകള്‍ സൂചിപ്പിക്കുന്നത്. ഈ രംഗവും വ്യാപകമായി വൈറലായിട്ടുണ്ട്.എന്നാല്‍ ഒരു വാണിജ്യ സിനിമയില്‍ ഇത്തരം രാഷ്ട്രീയ പ്രതീകങ്ങളും സൂചനകളും ഉള്‍പ്പെടുത്തേണ്ടതില്ലായിരുന്നുവെന്നാണ് വിമർശകർ അഭിപ്രായപ്പെടുന്നത്. മറുവശത്ത്, ഇത് വിജയിയുടെ വ്യക്തിത്വത്തെയും നിലവിലെ രാഷ്ട്രീയ സ്ഥാനത്തെയും പ്രതിഫലിപ്പിക്കുന്ന കാര്യം മാത്രമാണെന്നാണ് ആരാധകരുടെ വാദം.
തിയേറ്ററില്‍ വൈകാരിക രംഗംറിലീസ് ദിനത്തില്‍ ചിത്രം കാണുന്നതിനിടെ തമിഴ്‌നാട് മന്ത്രി പർവേസ് വികാരാധീനനായത് സോഷ്യല്‍ മീഡിയയില്‍ വലിയ രീതിയില്‍ ശ്രദ്ധേ നേടുകയാണ് ഇപ്പോള്‍. പുതുക്കോട്ടൈയിലെ ഒരു തിയറ്ററില്‍ സിനിമ കാണാനെത്തിയ മന്ത്രിയുടെ പ്രതികരണത്തിന്റെ വീഡിയോ വ്യാപകമായി പ്രചരിക്കുകയാണ്. വിജയ് ആരാധക കൂട്ടായ്‌മമകളാണ് ഈ വീഡിയോ ഏറ്റെടുത്തിരിക്കുന്നത്.ചിത്രത്തില്‍ വിജയിയുടെ ഇൻട്രോ രംഗം പ്രദർശിപ്പിക്കുമ്പോഴാണ് മന്ത്രി പർവേസ് കണ്ണീരടക്കാനാകാതെ വികാരാധീനനായത്. തിയറ്ററിലുണ്ടായിരുന്നവർ പകർത്തിയ ദൃശ്യങ്ങളില്‍ കണ്ണുനീർ തുടയ്ക്കുന്ന മന്ത്രിയെ വ്യക്തമായി കാണാം. വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായതോടെ ആരാധകരും സിനിമാ പ്രേമികളും വ്യാപകമായി ഇത് പങ്കുവെക്കുകയാണ്.