Home കർണാടക ബെംഗളൂരു മുഖം മാറുന്നു; വരുന്നത് 13500 ഏക്കറില്‍ 9 ഇന്‍ഡസ്ട്രിയല്‍ ടൗണ്‍ഷിപ്പുകള്‍, എഐ സിറ്റിയും

ബെംഗളൂരു മുഖം മാറുന്നു; വരുന്നത് 13500 ഏക്കറില്‍ 9 ഇന്‍ഡസ്ട്രിയല്‍ ടൗണ്‍ഷിപ്പുകള്‍, എഐ സിറ്റിയും

ബെംഗളൂരുവിന്റെ മുഖംമാറ്റുന്ന പദ്ധതിയുമായി ഡികെ ശിവകുമാര്‍ നയിക്കുന്ന കര്‍ണാടകയിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍. ബെംഗളൂരു മെട്രോപൊളിറ്റന്‍ റീജ്യനില്‍ (ബിഎംആര്‍) ഒമ്പത് ഇന്‍ഡസ്ട്രിയല്‍ ടൗണ്‍ഷിപ്പുകള്‍ തയ്യാറാക്കാന്‍ ആലോചന.ഇതിന് വേണ്ടി 13500 ഏക്കര്‍ സ്ഥലമാണ് ആവശ്യം. 7900 ഏക്കര്‍ നിലവില്‍ ഏറ്റെടുത്തു കഴിഞ്ഞു. 5600 ഏക്കര്‍ കൂടി ഏറ്റെടുക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ് എന്ന് ശിവകുമാര്‍ പറഞ്ഞു.ബെംഗളൂരുവിലെ വികസ പ്രവര്‍ത്തനങ്ങളുടെ അവലോകന യോഗത്തിന് ശേഷമാണ് മുഖ്യമന്ത്രി ഇക്കാര്യങ്ങള്‍ വിശദീകരിച്ചത്. അതേസമയം, സര്‍ക്കാരിന്റെ പുതിയ നീക്കത്തില്‍ ബിദാദിയിലെത് ഉള്‍പ്പെടെയുള്ള കര്‍ഷകര്‍ ആശങ്കയിലാണ്. നിലവില്‍ സര്‍ക്കാരുമായി അസ്വാരസ്യത്തിലാണ് കര്‍ഷകര്‍. ഇനിയും കൂടുതല്‍ ഭൂമി ഏറ്റെടുക്കുന്ന സാഹചര്യം വരുന്നതാണ് അവര്‍ക്ക് ആശങ്ക സൃഷ്ടിക്കുന്നത്.ബെംഗളൂരുവിന്റെയും സമീപ പ്രദേശങ്ങളുടെയും വികസനത്തിന് സമഗ്രമായ പദ്ധതി സര്‍ക്കാര്‍ തയ്യാറാക്കിയിട്ടുണ്ട്.

ബെംഗളൂരു അര്‍ബണ്‍ ജില്ലയുടെ കീഴില്‍ വരുന്ന എല്ലാ പ്രദേശങ്ങളും ഗ്രേറ്റര്‍ ബെംഗളൂരു അതോറിറ്റിയുടെ കീഴില്‍ കൊണ്ടുവരുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. 2047 ആകുമ്പോഴേക്കും ഒരു ലക്ഷം കോടി രൂപയുടെ സമ്പദ് വ്യവസ്ഥയായി കര്‍ണാടക സംസ്ഥാനം മാറുമെന്ന് ശിവകുമാര്‍ പറഞ്ഞു.ഈ ലക്ഷ്യം മുന്‍നിര്‍ത്തിയാണ് നിലവില്‍ സര്‍ക്കാര്‍ മുന്നോട്ട് പോകുന്നത്. ലളിതമായ ട്രാഫിക് സംവിധാനം നടപ്പാക്കുക എന്നതാണ് ഇതില്‍ ഏറ്റവും വലിയ വെല്ലുവിളി. കൂടാതെ ഭവന, വ്യവസായ വികസനങ്ങളും നടക്കേണ്ടതുണ്ട്. നഗരത്തില്‍ ആവശ്യമായ എല്ലാ സംവിധാനങ്ങളും ഉറപ്പാക്കുകയാണ് ലക്ഷ്യം. ആരോഗ്യം, വിദ്യാഭ്യാസം, അടിസ്ഥാന സൗകര്യം, സാങ്കേതിക വിദ്യ എന്നിവയില്‍ ഊന്നിയാണ് ആലോചനകള്‍.ബെംഗളൂരുവില്‍ എഐ സിറ്റി നിര്‍മിക്കാനാണ് കര്‍ണാടക സര്‍ക്കാരിന്റെ പദ്ധതി.

സിംഗപ്പൂരിലെ പുന്‍ഗോള്‍ മാതൃകയില്‍ ആയിരിക്കും ഈ എഐ സിറ്റി. കൂടാതെ എഐ സര്‍വകലാശാലയും നിര്‍മിക്കും. ഈ രണ്ട് പദ്ധതികള്‍ക്കും വേണ്ട ഭൂമി കണ്ടെത്താന്‍ ഉദ്യോഗസ്ഥര്‍ക്ക് മുഖ്യമന്ത്രി നിര്‍ദേശം നല്‍കി. ട്രാഫിക് സംവിധാനം ശക്തമാക്കുകയാണ് ആദ്യ കടമ്പ എന്ന് ശിവകുമാറും ബെംഗളൂരു വികസന മന്ത്രി കൃഷ്ണ ബൈരെ ഗൗഡയും പറഞ്ഞു.2037 ആകുമ്പോഴേക്കും 312 കിലോമീറ്റര്‍ ദൂരത്തില്‍ മെട്രോ നെറ്റ് വര്‍ക്ക്, 210 കിലോമീറ്ററില്‍ റിങ് റോഡ്, ബെംഗളൂരുവിനെയും തുമകുരുവിനെയും മൈസൂരുവിനെയും കെജിഎഫിനെയും ബന്ധിപ്പിക്കുന്ന 270 കിലോമീറ്റര്‍ നീണ്ട അതിവേഗ യാത്രാ സംവിധാനം എന്നിവയും യോഗത്തില്‍ ചര്‍ച്ചയായി. മുംബൈ-ബെംഗളൂരു അതിവേഗ റെയില്‍ ഇടനാഴി മൈസൂരുവിലേക്ക് നീട്ടുന്നതിന്റെ സാധ്യതകളും ചര്‍ച്ച ചെയ്തു.

You may also like

error: Content is protected !!
Join Our WhatsApp Group