Home കർണാടക കുറ്റകൃത്യത്തിന് എഐ സഹായം തേടി; ബെംഗളൂരു ട്രിപ്പിള്‍ കൊലപാതകത്തില്‍ നിര്‍ണായക വിവരങ്ങള്‍ പുറത്ത്

കുറ്റകൃത്യത്തിന് എഐ സഹായം തേടി; ബെംഗളൂരു ട്രിപ്പിള്‍ കൊലപാതകത്തില്‍ നിര്‍ണായക വിവരങ്ങള്‍ പുറത്ത്

ബംഗളൂരു: ബംഗളൂരു കെ.ആർ പുരം സിഗേഹള്ളിയില്‍ നടന്ന കൂട്ടക്കൊലപാതകത്തില്‍ നിര്‍ണായക വിവരങ്ങള്‍ പുറത്ത്. ലിവ്-ഇൻ പങ്കാളിയുടെ കുടുംബാംഗങ്ങളായ മൂന്നുപേരെ ദാരുണമായി കുത്തിക്കൊലപ്പെടുത്തിയ 25-കാരനായ ഐടി ജീവനക്കാരൻ ജെ.കെന്നത്ത്, കൃത്യം ആസൂത്രണം ചെയ്തത് എഐ ചാറ്റ്ബോട്ടുകളുടെ സഹായത്തോടെയാണെന്ന് പൊലീസ് കണ്ടെത്തി. പ്രതിയുടെ ലാപ്‌ടോപ്പും ഡിജിറ്റല്‍ തെളിവുകളും ഫോറൻസിക് സയൻസ് ലബോറട്ടറി പരിശോധിച്ചപ്പോഴാണ് കൊലപാതക രീതികളെക്കുറിച്ചുള്ള ഭയാനകമായ തിരച്ചില്‍ വിവരങ്ങള്‍ പുറത്തുവന്നത്.എഐയോട് ചോദിച്ചത് ക്രൂരമായ ആക്രമണ രീതികള്‍അടുക്കളക്കത്തി ഉപയോഗിച്ച്‌ ആളുകളെ എങ്ങനെ മാരകമായി കുത്തിപ്പരിക്കേല്‍പ്പിക്കാം, വിനാഗിരിയും മുളകുപൊടിയും ഉപയോഗിച്ച്‌ കാഴ്ചശക്തി എങ്ങനെ ഇല്ലാതാക്കാം, മൂന്നുപേരുടെ കാല്‍മുട്ടുകള്‍ എങ്ങനെ തകർത്തുകളയാം തുടങ്ങിയ വിവരങ്ങളാണ് കെന്നത്ത് എഐയോട് ചോദിച്ചറിഞ്ഞത്.

കൂടാതെ വിജനമായ സ്ഥലത്തെ വീട്ടില്‍ കയറിയ മൂന്ന് മോഷ്താക്കളെ എങ്ങനെ പിടികൂടാമെന്നും തിരഞ്ഞു.കൊലപാതകത്തിന് പുറമെ സാമ്പത്തിക പ്രശ്നങ്ങള്‍ പരിഹരിക്കാനുള്ള വഴികളും എഐയോട് തേടിയിരുന്നു. സുഹൃത്തിന്‍റെ പേരിലുള്ള ബാങ്ക് വായ്പയുമായി ബന്ധപ്പെട്ട് നിരന്തരം വരുന്ന ഫോണ്‍ കോളുകള്‍ എങ്ങനെ ഒഴിവാക്കാം, എങ്ങനെ പാപ്പരായി പ്രഖ്യാപിക്കും എങ്ങനെ പ്രഖ്യാപിക്കാം തുടങ്ങിയ കാര്യങ്ങളിലും എഐയുടെ ഉപദേശം തേടി.കൊലപാതകം നടത്തിയാല്‍ ലഭിക്കുന്ന ശിക്ഷയെക്കുറിച്ചോ ഇത്തരം അതിക്രമങ്ങള്‍ ചെയ്താലുണ്ടായ അനന്തരഫലങ്ങളെക്കുറിച്ചോ ഒരിക്കലും എഐയോട് ചോദിച്ചിട്ടില്ല. എഐയെ ഒരു സുഹൃത്തിനെപ്പോലെ കണ്ടാണ് കെന്നത്ത് ആശയവിനിമയം നടത്തിയത്. പഠനത്തില്‍ സമർത്ഥനായിരുന്നെങ്കിലും പ്രായോഗിക അറിവും പെരുമാറ്റവും വളരെ മോശമായിരുന്നുവെന്ന് കേസ് അന്വേഷിക്കുന്ന മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ വ്യക്തമാക്കി.

കെന്നത്ത് എഐയില്‍ തിരഞ്ഞതുമായി ബന്ധപ്പെട്ട നിർണായക തെളിവുകള്‍ സംഭവസ്ഥലത്തുനിന്നും പൊലീസിന് ലഭിച്ചിട്ടുണ്ട്. ഒരു കുപ്പിയില്‍ സൂക്ഷിച്ച നിലയില്‍ വിനാഗിരിയും മുളകുപൊടിയും കലർത്തിയ മിശ്രിതം പൊലീസ് കണ്ടെടുത്തു. ഇവ കൂടുതല്‍ പരിശോധനയ്ക്കായി ഫോറൻസിക് ലാബിലേക്ക് അയച്ചതായി വൈറ്റ്ഫീല്‍ഡ് ഡിസിപി സെയ്ദുലു അദാവത്ത് അറിയിച്ചു. അതേസമയം ചോദ്യങ്ങള്‍ക്ക് എഐ നല്‍കിയ മറുപടികള്‍ എന്തൊക്കെയായിരുന്നു എന്ന് കണ്ടെത്താനുള്ള ശ്രമങ്ങള്‍ തുടരുകയാണ്.ലിവ്-ഇൻ പങ്കാളിയായ ശ്വേതയുടെ അച്ഛൻ, അമ്മ, സഹോദരി എന്നിവരെയാണ് കെന്നത്ത് ക്രൂരമായി കുത്തിക്കൊലപ്പെടുത്തിയത്. ശ്വേതയുടെ പേരില്‍ എടുത്ത വലിയ തുകയുടെ ബാങ്ക് വായ്പകളെച്ചൊല്ലിയുള്ള തർക്കങ്ങളും കെന്നത്തുമായുള്ള ബന്ധത്തെ ശ്വേതയുടെ കുടുംബം എതിർത്തതുമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. കേസില്‍ കെന്നത്തിനെതിരെ ശക്തമായ തെളിവുകളോടെ കുറ്റപത്രം സമർപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് പൊലീസ്.

You may also like

error: Content is protected !!
Join Our WhatsApp Group