Home കർണാടക ബെംഗളൂരുവിലെ തടാകങ്ങള്‍ പുനര്‍ജനിക്കും; സിംഗപ്പൂരിലെ ‘പങ്ഗോള്‍’ മാതൃകയില്‍ 9 ടൗണ്‍ഷിപ്പുകള്‍; 312 കിമി മെട്രോ പാത; ഡികെയുടെ പ്രഖ്യാപനം

ബെംഗളൂരുവിലെ തടാകങ്ങള്‍ പുനര്‍ജനിക്കും; സിംഗപ്പൂരിലെ ‘പങ്ഗോള്‍’ മാതൃകയില്‍ 9 ടൗണ്‍ഷിപ്പുകള്‍; 312 കിമി മെട്രോ പാത; ഡികെയുടെ പ്രഖ്യാപനം

ബെംഗളൂരു: അടുത്ത പത്ത് വർഷത്തിനകം ബെംഗളൂരുവില്‍ വരാനിരിക്കുന്നത് വമ്പൻ വികസന പദ്ധതികള്‍. സിംഗപ്പൂരിലെ പങ്ഗോള്‍’ മാതൃകയിലാണ് വ്യാവസായിക റസിഡൻഷ്യല്‍ മേഖലകള്‍ നിർമിക്കുക.2037-ഓടെ ബെംഗളൂരു മെട്രോപൊളിറ്റൻ റീജിയണില്‍ 9 വ്യാവസായിക ടൗണ്‍ഷിപ്പുകള്‍ സ്ഥാപിക്കാൻ കർണാടക സർക്കാർ പദ്ധതിയിടുന്നു. പദ്ധതിക്കായി 7,900 ഏക്കർ ഭൂമി ഇതിനകം ഏറ്റെടുത്തു കഴിഞ്ഞു. ആറായിരത്തോളം ഏക്കർ ഭൂമി ഏറ്റെടുക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്.ബെംഗളൂരു മെട്രോപൊളിറ്റൻ റീജിയൻ ഡെവലപ്‌മെന്റ് അതോറിറ്റിയുടെ ഉപദേശക സമിതി യോഗത്തില്‍ വെച്ച്‌ മുഖ്യമന്ത്രി ഡികെ ശിവകുമാറാണ് ഈ തീരുമാനങ്ങള്‍ അറിയിച്ചത്. അടുത്ത 10 മുതല്‍ 15 വർഷത്തേക്കുള്ള ബെംഗളൂരു മെട്രോപൊളിറ്റൻ പ്രദേശത്തിന്റെ സംയോജിത വികസന പദ്ധതി സർക്കാർ തയ്യാറാക്കി വരുന്നതായി അദ്ദേഹം പറഞ്ഞു.

‘എഐ സിറ്റി’ വികസിപ്പിക്കുമെന്ന നേരത്തേ വന്ന പ്രഖ്യാപനവും ഇതിന്റെ ഭാഗമാണ്. ഇതു കൂടാതെ ഒരു എഐ സർവകലാശാലയ്‌ക്കായി ഭൂമി കണ്ടെത്താനുള്ള നടപടികളും ആരംഭിക്കും.സംസ്ഥാനത്തിന്റെ സമ്പദ്‌വ്യവസ്ഥ 2037-ഓടെ 420 ബില്യണ്‍ ഡോളറിലും (40.44 ലക്ഷം കോടി), 2047-ഓടെ 1 ട്രില്യണ്‍ ഡോളറിലും എത്തിക്കുകയാണ് സർക്കാരിന്റെ ലക്ഷ്യം.മെട്രോ വികസനം312 കിലോമീറ്റർ മെട്രോ പാത അടുത്ത പത്ത് വർഷത്തിനകം നിർമിക്കും. 72 കിലോമീറ്റർ സബർബൻ റെയില്‍ കണക്റ്റിവിറ്റിയും നടപ്പിലാക്കും. 10 പ്രധാന കേന്ദ്രങ്ങളെ ബന്ധിപ്പിക്കുന്ന 210 കിലോമീറ്റർ നീളമുള്ള സർക്കുലർ റോഡും നിർമ്മിക്കും. പെരിഫറല്‍ റിങ് റോഡിന്റെ രണ്ടാം ഘട്ടത്തെ നൈസ് റോഡുമായി ബന്ധിപ്പിക്കും. ഇതിനെല്ലാം പുറമെയാണ് ബെംഗളൂരു – തുമകൂരു, ബെംഗളൂരു – മൈസൂരു, ബെംഗളൂരു – കോലാർ ഗോള്‍ഡ് ഫീല്‍ഡ്സ് എന്നീ പ്രദേശങ്ങളെ ബന്ധിപ്പിച്ച്‌ 270 കിലോമീറ്റർ റീജിയണല്‍ റാപ്പിഡ് ട്രാൻസിറ്റ് സിസ്റ്റം വരാനൊരുങ്ങുന്നത്.

മുംബൈ – ബെംഗളൂരു ഹൈസ്പീഡ് റെയില്‍ പാത മൈസൂരുവിലേക്ക് നീട്ടാനും നിർദ്ദേശമുണ്ട്. ഇത് നേരത്തേ തന്നെ നിലവിലുള്ള നിർദ്ദേശമാണ്.2037-ഓടെ കുടിവെള്ളത്തിനും വ്യാവസായിക ആവശ്യങ്ങള്‍ക്കുമായി പ്രതിദിനം 3,600 ദശലക്ഷം ലിറ്റർ വെള്ളം ആവശ്യമായി വരുമെന്നാണ് അനുമാനം. ശുദ്ധീകരിച്ച മലിനജലത്തിന്റെ പുനരുപയോഗത്തിനും തടാകങ്ങള്‍ പുനരുജ്ജീവിപ്പിക്കുന്നതിനും മുൻഗണന നല്‍കിയാണ് ഈ പ്രശ്നത്തെ അഭിമുഖീകരിക്കാൻ സർക്കാർ ആലോചിക്കുന്നത്. ബെംഗളൂരു അർബൻ ജില്ല മുഴുവൻ ബെംഗളൂരു വാട്ടർ സപ്ലൈ ആൻഡ് സ്വീവറേജ് ബോർഡിന്റെ കീഴില്‍ കൊണ്ടുവരുമെന്ന് ഗ്രേറ്റർ ബെംഗളൂരു വികസന മന്ത്രി കൃഷ്ണ ബൈര ഗൗഡ അറിയിച്ചു.

You may also like

error: Content is protected !!
Join Our WhatsApp Group