Home തിരഞ്ഞെടുത്ത വാർത്തകൾ ഇൻസ്റ്റാഗ്രാം വഴി പരിചയപ്പെട്ട യുവാവുമായി പ്രണയം, പീഡനം, പ്ലസ് ടു വിദ്യാര്‍ഥിനിയുടെ പരാതിയില്‍ 4 പേര്‍ പിടിയില്‍

ഇൻസ്റ്റാഗ്രാം വഴി പരിചയപ്പെട്ട യുവാവുമായി പ്രണയം, പീഡനം, പ്ലസ് ടു വിദ്യാര്‍ഥിനിയുടെ പരാതിയില്‍ 4 പേര്‍ പിടിയില്‍

തിരുവനന്തപുരം: നാഗർകോവില്‍ വെള്ളിച്ചന്തയില്‍ പ്ലസ് ടു വിദ്യാർഥിനിയെ പീഡിപ്പിച്ച സംഭവത്തില്‍ നാലുപേരെ പൊലീസ് അറസ്റ്റുചെയ്തു.തടിക്കാരക്കോണം സ്വദേശി അജൻ (20),വിവേക് (32),പരപ്പ് വിള സ്വദേശി ദിനേശ്,നാഗർകോവില്‍ സ്വദേശി ജെരീശ് (24) എന്നിവരാണ് പിടിയിലായത്.ഇൻസ്റ്റാഗ്രാം വഴി പരിചയപ്പെട്ട അജനുമായി വിദ്യാർഥിനി പ്രണയത്തിലായിരുന്നു. അജൻ ലോഡ്ജില്‍ മുറിയെടുത്ത് പീഡിപ്പിച്ച ശേഷം വീഡിയോ കാണിച്ച്‌ ഭീഷണിപ്പെടുത്തിയതായി പെണ്‍കുട്ടി ബന്ധുവായ വിവേകിനോട് പറഞ്ഞിരുന്നു. ഇതറിഞ്ഞശേഷം താൻ പ്രശ്നം പരിഹരിക്കാമെന്ന് പറഞ്ഞ് കഴിഞ്ഞ മാസം വിദ്യാർഥിനിയെ കൂട്ടിക്കൊണ്ട് പോയി മദ്യം നല്‍കിയ ശേഷം വിവേകും സുഹൃത്തുക്കളായ ദിനേശ്,ജെരീഷ് എന്നിവരും പീഡിപ്പിക്കുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ കുളച്ചല്‍ പൊലീസ് പ്രതികളെയെല്ലാം അറസ്റ്റ് ചെയ്തു. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്‌തു.

You may also like

error: Content is protected !!
Join Our WhatsApp Group