ഡൽഹി: അനുദിനം നവീന ആശയങ്ങളും സാങ്കേതിക നവീകരണവുമായി ഇന്ത്യന്‍ റെയില്‍വേ പുരോഗതിയുടെ പാതയിലാണ്. യാത്രക്കാര്‍ക്ക് ഉപകാരപ്പെടും വിധം നിരവധി പരിഷ്ക്കരണ നടപടികളാണ് റെയില്‍വേ കൈക്കൊള്ളുന്നത്.
ഇന്ത്യന്‍ റെയില്‍വേ അടുത്തിടെ പുറത്തിറക്കിയിരിയ്ക്കുന്ന ആപ്പ് റെയില്‍വേ യാത്രക്കാര്‍ക്ക് ഏറെ ഉപകാരപ്പെടും എന്നത്തില്‍ തര്‍ക്കമില്ല. വിവിധ ട്രെയിനുകളുടെ സീറ്റ് ലഭ്യത അറിയാന്‍ യാത്രക്കാരെ സഹായിക്കുന്ന കണ്‍ഫേം ടിക്കറ്റ് ആപ്പ് ( Confirm Ticket App) ആണ് റെയില്‍വേ പുറത്തിറക്കിയിരിയ്ക്കുന്നത്. ഈ ആപ്പ് ഒരു പ്രത്യേക റൂട്ടില്‍ ലഭ്യമായ എല്ലാ തത്കാല്‍ ടിക്കറ്റുകളും കാണിക്കും.
റെയില്‍വേയുടെ ഏറ്റവും പുതിയ അപ്ഡേറ്റില്‍, ടിക്കറ്റ് ബുക്കിംഗിനായി IRCTCയുടെ ‘കണ്‍ഫേം ടിക്കറ്റ്’ ആപ്പ് പുറത്തിറക്കിയതായി അറിയിക്കുന്നു. തത്കാല്‍ ബുക്കിംഗുകള്‍ക്കായി പുറത്തിറക്കിയ ഈ പ്രത്യേക മൊബൈല്‍ ആപ്പ് വഴി വീട്ടിലിരുന്നും യാത്രക്കാര്‍ക്ക് ടിക്കറ്റ് ബുക്ക് ചെയ്യുവാന്‍ സാധിക്കും. കൂടാതെ, കണ്‍ഫേം ടിക്കറ്റ് ആപ്പ് സൗജന്യ ടിക്കറ്റ് റദ്ദാക്കല്‍ സൗകര്യവും നല്‍കുന്നുണ്ട്.
വ്യക്തിഗത വിവരങ്ങള്‍ സേവ് ചെയ്യാന്‍ സാധിക്കും.ലോഗിന്‍ ചെയ്യുമ്ബോള്‍ നല്കുന്ന വ്യക്തിഗത വിവരങ്ങള്‍ സേവ് ചെയ്യാന്‍ ഈ ആപ്പ് വഴി സാധിക്കുന്നു. ഇതുവഴി യാത്രക്കാര്‍ക്ക് വിവരങ്ങള്‍ വീണ്ടും നല്‍കേണ്ടതിന്റെ ആവശ്യകത ഇല്ലാതാകുകയും ധാരാളം സമയം ലാഭിക്കാനും സാധിക്കും.
കണ്‍ഫേം ടിക്കറ്റ് ആപ്പ് യാത്രക്കാരെ വിവിധ ട്രെയിനുകളുടെ സീറ്റ് ലഭ്യത അറിയാന്‍ അനുവദിക്കുന്നു. ഒരു പ്രത്യേക റൂട്ടില്‍ ലഭ്യമായ എല്ലാ തത്കാല്‍ ടിക്കറ്റുകളും ആപ്പ് കാണിക്കും. ഈ ആപ്പില്‍ വിശദാംശങ്ങള്‍ ലഭിക്കാന്‍ യാത്രക്കാര്‍ ഇനി ട്രെയിന്‍ നമ്ബറുകള്‍ നല്‍കേണ്ടതില്ല.
ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്ക് ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്ന് ആപ്പ് ഡൗണ്‍ലോഡ് ചെയ്യാം. ഗൂഗിള്‍ പ്ലേ സ്റ്റോര്‍ വഴിയും ഐആര്‍സിടിസി നെക്സ്റ്റ് ജനറേഷന് ആപ്പ് വഴിയും ആപ്പ് ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്. വിശദാംശങ്ങള്‍ ഐആര്‍സിടിസി വെബ്സൈറ്റായ www.irctc.co.in ലും നല്‍കിയിട്ടുണ്ട്. എന്നിരുന്നാലും, ആപ്പ് വഴിയുള്ള തത്കാല്‍ ടിക്കറ്റുകള്‍ക്കും അധിക നിരക്ക് ഈടാക്കും.