
ബംഗളുരു: ഞായറാഴ്ച രാത്രി ബെംഗളൂരുവിൽ നൈജീരിയൻ സ്വദേശിയായ 35കാരനെ കുത്തിക്കൊന്ന കേസിൽ മൂന്നുപേരെ സിറ്റി പോലീസ് അറസ്റ്റ് ചെയ്തു.ബിസിനസ് വിസയിൽ 10 വർഷമായി ബെംഗളൂരുവിൽ താമസിച്ച് ഇവിടെ സ്ഥിരതാമസമാക്കിയ വിക്ടറാണ് മരിച്ചത്. ഇയാൾ ഒരു ബംഗളൂരു യുവതിയെ വിവാഹം കഴിച്ചിട്ടുമുണ്ട്. ബാനസവാടി സ്വദേശികളായ അരുൺ, ഫിലിപ്പ് രാജ്, നീലകണ്ഠ എന്നിവരാണ് അറസ്റ്റിലായത്.വിക്ടറിനെ കൊലപ്പെടുത്തിയത് ആഫ്രിക്കൻ പൗരനാണെന്ന് ഡെപ്യൂട്ടി പോലീസ് കമ്മീഷണർ (ഈസ്റ്റ്) എസ് ഡി ശരണപ്പ ആദ്യം പറഞെങ്കിലും ശാസ്ത്രീയ അന്വേഷണം പ്രതികളെ തിരിച്ചറിയാൻ സഹായിച്ചു.”പിന്നീട് അദ്ദേഹം പറഞ്ഞു.
പ്രതികളെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും ചോദ്യം ചെയ്യൽ പ്രാഥമിക ഘട്ടത്തിലാണെന്നും വിക്ടറിനെ കൊലപ്പെടുത്തിയതിന് പിന്നിലെ ലക്ഷ്യം എന്താണെന്ന് കൃത്യമായി അറിയില്ലെന്നും അദ്ദേഹം പറഞ്ഞു. കമ്മനഹള്ളിയിലെ കുള്ളപ്പ സർക്കിളിന് സമീപം രാത്രി 10 മണിയോടെയാണ് സംഭവം നടന്നതെന്നും സംഭവത്തിന് പിന്നിലെ കാരണം ഇതുവരെ കണ്ടെത്താനായിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു