Home കർണാടക പ്രശസ്‌ത മന്ത്രവാദി ഒരു മാസത്തെ ഒളിവിന് പിന്നാലെ പിടിയില്‍; ബാധ ഒഴിപ്പിക്കാനെന്ന പേരില്‍ സ്ത്രീകളെ പീഡിപ്പിച്ചെന്ന് കേസ്

പ്രശസ്‌ത മന്ത്രവാദി ഒരു മാസത്തെ ഒളിവിന് പിന്നാലെ പിടിയില്‍; ബാധ ഒഴിപ്പിക്കാനെന്ന പേരില്‍ സ്ത്രീകളെ പീഡിപ്പിച്ചെന്ന് കേസ്

ബെംഗളൂരു: ബാധ ഒഴിപ്പിക്കാനെന്ന പേരില്‍ സ്ത്രീകളെ ലൈംഗികമായി പീഡിപ്പിച്ച പ്രശസ്ത മന്ത്രവാദി പിടിയില്‍. ലൈംഗിക പീഡനം, സാമ്പത്തിക തട്ടിപ്പ് കുറ്റങ്ങള്‍ ചുമത്തിയാണ് സതീഷ് പാത്രിയെ കർണാടകയിലെ ചിക്കമംഗളൂരു പൊലീസ് അറസ്റ്റ് ചെയ്‌തത്.അറസ്റ്റിന് മുൻപ് പ്രതിക്ക് പൊലീസ് നീക്കങ്ങള്‍ ചോർത്തി നല്‍കിയ എൻ.ആർ. പുര പോലീസ് സ്റ്റേഷനിലെ കോണ്‍സ്റ്റബിള്‍ കാന്തീഷിനെയും സർവീസില്‍ നിന്ന് സസ്‌പെൻഡ് ചെയ്തു. പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ അടക്കം പീഡിപ്പിച്ച കേസില്‍ ഒരു മാസത്തോളമായി ഒളിവില്‍ കഴിയുകയായിരുന്നു പ്രതി.ചൂഷണത്തിന് ഇരയായ സ്ത്രീകളിലൊരാള്‍ നല്‍കിയ പരാതിയിലാണ് കേസിന്റെ തുടക്കം. ബാധ ഒഴിപ്പിക്കാനെന്ന വ്യാജേന ഇയാള്‍ അഞ്ച് വർഷത്തോളം നിരന്തരം ലൈംഗികമായി പീഡിപ്പിക്കുകയും പണം തട്ടിയെടുക്കുകയും ചെയ്തുവെന്നാണ് പരാതി.

ഇയാള്‍ക്കെതിരെ കർണാടക പൊലീസ് അന്ധവിശ്വാസ വിരുദ്ധ നിയമപ്രകാരം കേസെടുത്തിരുന്നു. ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയിലും ഇയാള്‍ക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. കേസ് രജിസ്റ്റർ ചെയ്തതോടെ ഒളിവില്‍ പോയ ഇയാളെ ഒരു മാസത്തോളം നീണ്ട പരിശ്രമത്തിനൊടുവിലാണ് പിടികൂടിയത്.ഡിജിറ്റല്‍ തെളിവുകളുടെ സഹായത്തോടെയാണ് അന്വേഷണം മുന്നോട്ട് പോയത്. ഈ ഘട്ടത്തിലാണ് എൻ.ആർ. പുര സ്റ്റേഷനിലെ കോണ്‍സ്റ്റബിളായ കാന്തീഷ് പ്രതിയുടെ കുടുംബവുമായി നിരന്തരം ബന്ധപ്പെടുന്നത് വ്യക്തമായത്. പൊലീസ് റെയ്ഡ് വിവരങ്ങള്‍ ഇയാള്‍ പ്രതിക്ക് ചോർത്തി നല്‍കുന്നതായും വ്യക്തമായി. ഇതേത്തുടർന്ന് ചിക്ക്‌മംഗളൂരു എസ്‌പി ജിതേന്ദ്ര കുമാർ ദയാമ കോണ്‍സ്റ്റബിളിനെ ഉടനടി സസ്‌പെൻഡ് ചെയ്യുകയായിരുന്നു. ബംഗളൂരു സൗത്തിലെ ജെ.പി. നഗറിലെ ഒളിത്താവളത്തില്‍ നിന്നാണ് കൊപ്പ പോലീസിന്റെ പ്രത്യേക സംഘം സതീഷ് പാത്രിയെ അറശ്റ്റ് ചെയ്തത്. ഇയാളെ റിമാൻഡ് ചെയ്തതായി പോലീസ് അറിയിച്ചു.

You may also like

error: Content is protected !!
Join Our WhatsApp Group