Home തിരഞ്ഞെടുത്ത വാർത്തകൾ വസ്‌തുക്കള്‍ കേടായെന്നുകരുതി കളയല്ലേ, കിടിലൻ മേക്കോവറില്‍ ആഡംബരമാക്കി മാറ്റും; പുതിയ സംരംഭവുമായി ഈ കലാകാരി

വസ്‌തുക്കള്‍ കേടായെന്നുകരുതി കളയല്ലേ, കിടിലൻ മേക്കോവറില്‍ ആഡംബരമാക്കി മാറ്റും; പുതിയ സംരംഭവുമായി ഈ കലാകാരി

മുംബൈ: ഒരുകാലത്ത് ആഡംബരമെന്നാല്‍ വിലകൂടിയ ആഭരണങ്ങളും ബ്രാൻഡഡ് വസ്‌ത്രങ്ങളും ഫർണിച്ചറുകളുമായിരുന്നെങ്കില്‍ ഇന്ന് ആ കാഴ്‌ചപ്പാടുകള്‍ മാറിക്കൊണ്ടിരിക്കുകയാണ്.പണത്തേക്കാള്‍ ഉപരിയായി ഏസ്‌തറ്റിക്‌സിനും പാരമ്പര്യത്തിനും പ്രാധാന്യം നല്‍കുന്ന പുതിയ ജീവിതശൈലിയില്‍ പഴയ വസ്‌തുക്കള്‍ക്ക് ട്രെൻഡാവുകയാണ്. മുത്തശിയുടെ പഴയ സാരി മുതല്‍ കാലപ്പഴക്കത്തില്‍ നിറംമങ്ങിയ തടി അലമാരവരെ അക്കൂട്ടത്തില്‍പ്പെടുന്നു. കലാകാരന്മാർക്കൊപ്പം സോഷ്യല്‍മീഡിയയും ഈ മാറ്റത്തിന് വലയൊരു പ്രചോദനമാവുകയാണ്.ഈ മാറ്റത്തിന്റെ മുൻ നിരയില്‍ നില്‍ക്കുന്ന കലാകാരിയാണ് മുംബയ് സ്വദേശിനിയായ ആശ്‌ന ഖോസ്ലെ മോംഗ.

ഫർണിച്ചർ പെയിന്റിംഗ് ആർട്ടിസ്റ്റും പെയിന്റ്‌മോംസി എന്ന സംരംഭത്തിന്റെ സ്ഥാപകയുമാണവർ. പഴകിയ ഫർണിച്ചറുകളെ മനോഹരമായ കലാസൃഷ്‌ടികളാക്കി മാറ്റുന്ന അവരുടെ വീഡിയോകള്‍ക്ക് സോഷ്യല്‍ മീഡിയയില്‍ വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. നിരവധി സെലിബ്രിറ്റികള്‍ക്കുവേണ്ടിയും അവർ ഫർണിച്ചറുകള്‍ മനോഹരമാക്കി നല്‍കിയിട്ടുണ്ട്.ഇന്ത്യയിലെ മിക്ക വീടുകളിലും പാരമ്പര്യമായി കൈമാറിക്കിട്ടിയ ഫർണിച്ചറുകള്‍ ഉണ്ടാകുമെന്നാണ് ആശ്‌നയുടെ അഭിപ്രായം. കാലം കഴിയുമ്പോള്‍ അവയില്‍ ചെറിയ കേടുപാടുകള്‍ ഉണ്ടായെന്ന് കരുതി അതുപേക്ഷിക്കരുതെന്നും അവർ പറയുന്നു. ‘ അല്‍പം സർഗാത്മകതയും ഭാവനയും സ്‌നേഹവും ഉണ്ടെങ്കില്‍ ഈ വസ്‌തുക്കള്‍ക്ക് വീണ്ടും ഒരവസരം നല്‍കാനാകും’- ആശ്‌ന വ്യക്തമാക്കി.

കേടുപാടുകള്‍ സംഭവിച്ച ഫർണിച്ചറുകള്‍ പുതുക്കിപ്പണിയുന്നത് മുൻപ് അതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ മനസിലാക്കും. അതിനുശേഷമാണ് നിറങ്ങളും ഡിസൈനുകളും തീരുമാനിക്കുന്നത്. നടി ദൃഷ്‌ടി ദാമിക്ക് മുത്തശിയില്‍നിന്ന് കൈമാറിക്കിട്ടിയ അലമാരയും അവർ പുതുക്കി നല്‍കിയിരുന്നു. ഹാസ്യതാരം രാഹുല്‍ ദുവയുടെ വീട്ടിലെ 70 വർഷം പഴക്കമുള്ള പെട്ടികള്‍ക്കുവരെ അവർ പുതുഭംഗി നല്‍കിയിട്ടുണ്ട്. പുതിയത് വാങ്ങുന്നതിനെക്കാള്‍ കൈവശമുള്ളതിനെ സ്‌നേഹത്തോടെ സംരക്ഷിക്കുന്നതാണ് യഥാർത്ഥ ആഡംബരമെന്ന് ഈ പ്രവണത ഓർമ്മിപ്പിക്കുന്നു. പഴമയുടെ സൗന്ദര്യവും ഓർമ്മയുടെ മൂല്യവും ഒന്നിച്ചുചേർത്ത് ആധുനികശൈലിയില്‍ അവതരിപ്പിക്കാനാണ് ആശ്‌നയുടെ ശ്രമം.

You may also like

error: Content is protected !!
Join Our WhatsApp Group