
ബെംഗളൂരു • അവിഹിത ബന്ധം ആരോപിച്ച് യുവാവിനെയും വീട്ടമ്മയെയും നാട്ടുകാർ മർദിച്ച ശേഷം വൈദ്യുത പോസ്റ്റിൽ കെട്ടിയിട്ടു. മൈസൂരുവിൽ നിന്ന് 30 കിലോമീറ്റർ അകലെ നഞ്ചൻഗൂഡിലെ ഹെമ്മരഗള ഗ്രാമത്തിലാണ് സംഭവം. 3 കുട്ടികളുടെ അമ്മയായ 30 വയസ്സുകാരി 5 വർഷമായി ഭർത്താവുമായി പിരിഞ്ഞ് സ്വന്തം വീട്ടിലാണ് താമസിക്കുന്നത്. ജോലി ചെയ്തിരുന്ന സ്ഥലത്ത് 24 വയസ്സുള്ള യുവാവുമായി സൗഹൃദമുണ്ടായിരുന്നു. ഇവർ തമ്മിൽ ബന്ധമുണ്ടെന്ന് ആരോപിച്ചാണ് കഴിഞ്ഞ ദിവസം രാത്രി മുഴുവൻ ഇരുവരെയും പോസ്റ്റിൽ കെട്ടിയിട്ടത്.
നാട്ടുകാർ ചുറ്റും കൂടി അപമാനിക്കുകയും ചെയ്തു. വിഡിയോ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നുമുണ്ട്. ഇന്നലെ രാവിലെ ഗ്രാമത്തലവന്റെ നേതൃത്വത്തിലുള്ളവർ എത്തി കെട്ടഴിച്ചെങ്കിലും പൊലിസ് എത്തുന്നതുവരെ ഇവരെ തടഞ്ഞുവച്ചു.ഭർത്താവ് രവിയും സഹോദരനും ഉൾപ്പെട്ട സംഘമാണ് തങ്ങളെ അപമാനിച്ചതെന്ന് സ്ത്രീ പൊലീസിനോടു പറഞ്ഞു. കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി സിഐ ലക്ഷ്മികാന്ത് തൽവാർ പറഞ്ഞു.
