ബെംഗളൂരു നഗരത്തിൽ യാത്രക്കാർ ഏറെ ആശ്രയിക്കുന്ന റാപ്പിഡോ ബൈക്ക് ടാക്സി സർവീസിൽ യുവതിക്ക് നേരിടേണ്ടിവന്ന മോശം അനുഭവം നഗരത്തിലെ സ്ത്രീകളുടെ സുരക്ഷയെക്കുറിച്ചുള്ള ആശങ്കകൾ വീണ്ടും ശക്തമാക്കിയിരിക്കുന്നു. ഒക്ടോബർ 15-ന് യാത്രയ്ക്കിടെ മഴ കാരണം സംശയം പ്രകടിപ്പിച്ച യുവതിയോട് ഡ്രൈവർ സയ്യിദ് തൗസീഫ് സെയ്ദ് മോശമായി പെരുമാറുകയും, യാതൊരു ആവശ്യവുമില്ലാതെ തുടർച്ചയായി അസ്വസ്ഥത ഉണ്ടാക്കുന്ന രീതിയിൽ സംസാരിക്കുകയും ചെയ്യുകയായിരുന്നു. യാത്രയ്ക്ക് ശേഷം അപ്പാർട്ട്മെന്റിന് സമീപം എത്തിയപ്പോഴും ഡ്രൈവർ യുവതിയുടെ കൈയിൽ ബലമായി പിടിച്ചുവെച്ചത് കടുത്ത മാനസിക ബുദ്ധിമുട്ടിലാക്കി.
സംഭവത്തിൽ റാപ്പിഡോ കമ്പനി നൽകിയ നിരുത്തരവാദപരമായ മറുപടി വലിയ വിമർശനങ്ങൾക്ക് വഴിവെച്ചെങ്കിലും, വിഷയം വൈറലായതിനെ തുടർന്ന് ബെംഗളൂരു സിറ്റി പൊലീസ് സ്വമേധയാ ഇടപെട്ട് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.