ബംഗളുരു : കർണാടകയിൽ പതിനായിരക്കണക്കിന് പുതിയ ഗാർഹിക എൽ.പി.ജി അപേക്ഷകൾ കെട്ടിക്കിടക്കുന്നതിൽ ഉടൻ തീരുമാനമെടുക്കണമെന്ന് ആവശ്യപ്പെട്ട് ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി റിസ്വാൻ അർഷാദ് കേന്ദ്ര മന്ത്രി ഹർദീപ് സിംഗ് പുരിക്ക് കത്തയച്ചു. ഗാർഹിക സിലിണ്ടറുകളും 5 കിലോഗ്രാം സിലിണ്ടറുകളും തമ്മിലുള്ള വലിയ വില വ്യത്യാസം സാധാരണക്കാരെയും ഇടത്തരം കുടുംബങ്ങളെയും കടുത്ത സാമ്പത്തിക ഭാരത്തിലേക്ക് തള്ളിവിടുകയാണെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. കണക്ഷനുകൾ വൈകുന്നത് വിപണിയിൽ അനധികൃത വിൽപനയ്ക്കും കരിഞ്ചന്തയ്ക്കും വഴിവെക്കുമെന്ന് മന്ത്രി മുന്നറിയിപ്പ് നൽകിയിരുന്നു.
ഇതിനെ ശരിവെക്കുന്ന വിധത്തിൽ, ബെംഗളൂരു ദാസരഹള്ളിയിൽ നടത്തിയ പരിശോധനയിൽ അനധികൃതമായി സൂക്ഷിച്ചിരുന്ന 528 സിലിണ്ടറുകൾ പൊലീസ് പിടിച്ചെടുക്കുകയും, ഗോഡൗൺ ഉടമ പ്രശാന്തിനെതിരെ ബാഗലഗുണ്ടെ പൊലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യുകയും ചെയ്തു.