Home കർണാടക വ്യാഴാഴ്ചയും വെള്ളിയാഴ്ചയും സ്കൂളുകള്‍ക്കും കോളേജുകള്‍ക്കും അവധി; ബാധകം ബെംഗളൂരു അര്‍ബൻ ജില്ലയിലെ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്ക്

വ്യാഴാഴ്ചയും വെള്ളിയാഴ്ചയും സ്കൂളുകള്‍ക്കും കോളേജുകള്‍ക്കും അവധി; ബാധകം ബെംഗളൂരു അര്‍ബൻ ജില്ലയിലെ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്ക്

ബെംഗളൂരു: ഒക്ടോബർ 23ന് നടക്കാനിരിക്കുന്ന ലെജിസ്ലേറ്റീവ് കൗണ്‍സില്‍ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച്‌ ബെംഗളൂരു നഗരത്തിലെ സ്കൂളുകള്‍ക്കും കോളേജുകള്‍ക്കും അവധി.പോളിങ് ബൂത്തുകള്‍ സജ്ജമാക്കിയിട്ടുള്ള ബെംഗളൂരു അർബൻ ജില്ലയിലെ സ്കൂളുകള്‍ക്കും കോളേജുകള്‍ക്കും ഒക്ടോബർ 22 (വ്യാഴം), 23 (വെള്ളി) തീയതികളില്‍ അവധിയായിരിക്കും.ഐടി നഗരമായ ബെംഗളൂരത്തോട് ചേർന്നുള്ള പ്രമുഖ നഗര – പ്രാന്ത പ്രദേശങ്ങള്‍ ഉള്‍പ്പെടുന്നതാണ് ബെംഗളൂരു അർബൻ ജില്ല.ബെംഗളൂരു ടീച്ചേഴ്സ് മണ്ഡലം, കർണാടക സൗത്ത് – ഈസ്റ്റ് ഗ്രാജ്വേറ്റ്സ് മണ്ഡലം എന്നിവിടങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിനായി ജില്ലയിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിലായി ആകെ 43 പോളിങ് ബൂത്തുകളാണ് സജ്ജമാക്കിയിരിക്കുന്നത്.തെരഞ്ഞെടുപ്പ് നടപടികള്‍ സുഗമമായി നടത്തുന്നതിനാണ് ഒക്ടോബർ 22, 23 ദിവസങ്ങളില്‍ അധികൃതർ അവധി പ്രഖ്യാപിച്ചിരിക്കുന്നതെന്ന് ബെംഗളൂരു അർബൻ ഡെപ്യൂട്ടി കമ്മീഷണറും ജില്ലാ മജിസ്‌ട്രേറ്റുമായ പിഎസ് കാന്തരാജു വാർത്താക്കുറിപ്പിലൂടെ ഔദ്യോഗികമായി അറിയിച്ചു.

You may also like

error: Content is protected !!
Join Our WhatsApp Group