Home തിരഞ്ഞെടുത്ത വാർത്തകൾ ബിഗ് ബോസ് അമ്മമാരും കുട്ടികളും അടക്കം കാണുന്ന ഷോ അല്ലേ? ആസിഫിന്റെ മോശം പരാമര്‍ശത്തില്‍ വിമര്‍ശനം

ബിഗ് ബോസ് അമ്മമാരും കുട്ടികളും അടക്കം കാണുന്ന ഷോ അല്ലേ? ആസിഫിന്റെ മോശം പരാമര്‍ശത്തില്‍ വിമര്‍ശനം

ബിഗ് ബോസ് മലയാളം എട്ടാം സീസണ്‍ പകുതിയോട് അടുക്കുകയാണ്. ഏഴാഴ്‌ച്ച പിന്നിടുമ്പോള്‍ ഹൗസില്‍ മത്സരം മുറുകുകയാണ്.നേരത്തെ സംഘമായി കളിക്കുന്നു എന്ന പരാതി ശക്തമായതിനെ തുടർന്ന് അവതാരകനായ മോഹൻലാല്‍ തന്നെ ഇടപെട്ട് അതില്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. അതിന് ശേഷം ആരോപണ വിധേയരായ മത്സരാർത്ഥികള്‍ പലരും സംഘം ചേർന്നുള്ള മത്സര രീതി പാടെ ഒഴിവാക്കുകയും ചെയ്‌തിരുന്നു.മത്സരം പകുതി ദിവസങ്ങള്‍ പിന്നിടുമ്പോഴും ബിഗ് ബോസ് വീട്ടില്‍ വിവാദങ്ങള്‍ക്ക് ഒരു കുറവുമില്ല. അതിനിടയില്‍ ആഗ്രഹിച്ച കണ്ടന്റുകള്‍ ഒന്നും ലഭിക്കുന്നില്ലെന്ന പ്രേക്ഷകരുടെ പരാതിയും സജീവമാണ്. ഇക്കൂട്ടത്തില്‍ ചിലർ വേറിട്ട് നില്‍ക്കുന്നുണ്ട്. നല്ലതായാലും മോശമായാലും സ്ഥിരമായി കണ്ടന്റുകള്‍ നല്‍കുന്ന മത്സരാർത്ഥികളില്‍ മുൻനിരയില്‍ തന്നെയാണ് ആസിഫിന് സ്ഥാനമുള്ളത്. അതുകൊണ്ട് തന്നെ ആസിഫിന് ഹേറ്റേഴ്‌സും കൂടുതലാണ്.

എന്നാല്‍ ഇപ്പോഴിതാ ആസിഫിന്റെ ബിഗ് ബോസിലെ പെരുമാറ്റത്തില്‍ അടുത്ത വിവാദം ഉടലെടുത്തിരിക്കുകയാണ്. അടുത്തിടെ കൊമ്പനെതിരെ മോശം പരാമർശം നടത്തിയെന്ന പേരില്‍ ആസിഫിനെ പ്രേക്ഷകരില്‍ ഒരു വിഭാഗം കടുത്ത ഭാഷയില്‍ വിമർശിച്ചിരുന്നു. അതിന്റെ തുടർച്ചയായി ഇപ്പോള്‍ ബിഗ് ബോസ് ഹൗസില്‍ തെറിവിളിച്ചു എന്ന് ചൂണ്ടിക്കാട്ടി ഒരിക്കല്‍ കൂടി ആസിഫിനെതിരെ വിമർശനം ഉയരുന്നുണ്ട്.ഷിജിൻ, കൊമ്പൻ എന്നിവരുമായി എല്ലായ്പോഴും വഴക്കിടുന്ന ആസിഫ് അവരോട് നടത്തിയ പരാമർശമാണ് ഇപ്പോള്‍ എതിർപ്പ് ക്ഷണിച്ചു വരുത്തിയിരിക്കുന്നത്. അടുക്കളയില്‍ നിന്നും ഭക്ഷണം മോഷ്‌ടിക്കുന്നതിനെപ്പറ്റി കൊമ്പനും ഷിജിനും സംസാരിച്ചപ്പോള്‍ ആസിഫിന്റെ പ്രതികരണമാണ് വിവാദങ്ങളിലേക്ക് നയിച്ചിരിക്കുന്നത്.ബിഗ് ബോസ് ഹൗസില്‍ എല്ലാവർക്കും വിശപ്പുണ്ടെന്നും എന്നാല്‍ മോഷ്‌ടിച്ച്‌ കഴിക്കുന്നത് തെറ്റാണെന്നും അങ്ങനെ ചെയ്യുന്നവരെ കള്ളൻ എന്നാണ് വിളിക്കേണ്ടതെന്നും ഇരുവരും പറഞ്ഞതോടെയാണ് ആസിഫ് ഇതിന് മറുപടി നല്‍കിയത്.

താൻ മാത്രമല്ല കള്ളനെന്നും ഈ വീട്ടിലുള്ള എല്ലാവരും കള്ളന്മാരാണെന്നും ആസിഫ് പറഞ്ഞപ്പോള്‍ മറ്റൊരു മോശം വാക്കുകൂടി ഇതിന്റെ കൂടെ ചേർത്തതാണ് ഇപ്പോള്‍ ആരാധകരെയും മറ്റ് മത്സരാര്ഥികളെയും ചൊടിപ്പിച്ചത്.ഇതിനെതിരെ ശക്‌തമായി തന്നെ ഷിജിനും കൊമ്പനും പ്രതികരിക്കുകയായിരുന്നു. ഇത്രയധികം ആളുകള്‍ കാണുന്ന ഒരു ഷോയായ ബിഗ് ബോസില്‍, അമ്മമാരും കുട്ടികളും ഉള്‍പ്പടെ കാണുന്ന ഒരു ഷോയില്‍ ദേഷ്യം വരുമ്പോള്‍ എന്തും വിളിച്ച്‌ പറയാൻ പാടില്ലെന്നായിരുന്നു കൊമ്പന്റെ പ്രതികരണം. ഷിജിനും ഇതിനെതിരെ സംസാരിച്ചു. പിന്നാലെ ആസിഫിനെ പിന്തുണയ്ക്കാൻ എത്തിയ രാഹുല്‍ ഈശ്വറിനും ഇരുവരുടെയും നാവിന്റെ ചൂടറിയേണ്ടി വന്നു.ഇതില്‍ പ്രേക്ഷകരും രൂക്ഷമായ വിമർശനമാണ് ഉന്നയിക്കുന്നത്. ലീഡർ ആവാനും പറ്റിയില്ല, ഏഴാമത്തെ വീക്കില്‍ ബെസ്‌റ്റ് പെർഫോമൻസിനുള്ള റീഗല്‍ ജ്വല്ലെർസ്സിന്റെ ഗോള്‍ഡും കിട്ടിയില്ല. അങ്ങനെ മൊത്തത്തില്‍ ഒന്നും കിട്ടിയില്ല. അതിന്റെ ദേഷ്യം മുഴുവൻ മനസ്സില്‍ വെച്ചുകൊണ്ട് കൊമ്പനോട് ഇങ്ങനെ നടക്കുകയാണ് ആസിഫ് എന്നാണ് ഒരു ആരാധകൻ പറയുന്നത്.അവന്റെ വായില്‍നിന്ന് ഒരു പ്രത്യേക വാക്ക് വന്നിട്ടുണ്ട്. അതെന്താണെന്ന് നമുക്കറിയാം. അവരത് മ്യൂട്ട് ചെയ്‌തു. പിന്നെ എല്ലാവരും ഷോക്കായി. തന്റെ കൈയില്‍നിന്ന് പോയെന്ന് മനസിലായപ്പോള്‍ പിന്നെ നാടകം തുടങ്ങി. ബാത്‌റൂമില്‍ നാഗവല്ലിയെ പോലും തോല്‍പ്പിക്കുന്ന രീതിയിലുള്ള പ്രകടനങ്ങളാണ് ആസിഫ് നടത്തിയതെന്നും ആരാധകൻ ചൂണ്ടികാണിക്കുന്നു.

You may also like

error: Content is protected !!
Join Our WhatsApp Group