Home Featured എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ നിർണ്ണായക മാറ്റം: ഇനി രണ്ട് മെയിൻ പരീക്ഷകൾ മാത്രം

എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ നിർണ്ണായക മാറ്റം: ഇനി രണ്ട് മെയിൻ പരീക്ഷകൾ മാത്രം

by admin

എസ്.എസ്.എൽ.സി, രണ്ടാം പിയുസി വിദ്യാർത്ഥികൾക്ക് ഈ വർഷം മുതൽ മൂന്ന് മെയിൻ പരീക്ഷാ സമ്പ്രദായം ഒഴിവാക്കി രണ്ട് മെയിൻ പരീക്ഷകൾ മാത്രം നടത്താൻ വിദ്യാഭ്യാസ വകുപ്പ് ഔദ്യോഗികമായി തീരുമാനിച്ചു. കഴിഞ്ഞ രണ്ട് വർഷമായി മൂന്ന് മെയിൻ പരീക്ഷകൾ നടത്തിവന്നിരുന്നെങ്കിലും, വർഷത്തിൽ ഏഴ് മാസത്തോളം പരീക്ഷകൾക്കായി മാറ്റിവെക്കേണ്ടി വരുന്നത് പ്രൊഫഷണൽ കോഴ്സ് പ്രവേശനങ്ങളെയും അക്കാദമിക് പ്രവർത്തനങ്ങളെയും സാരമായി ബാധിച്ചിരുന്നു.

കൂടാതെ ഉത്തരക്കടാസ് പുനർമൂല്യനിർണ്ണയ ജോലികൾ ബോർഡ് ജീവനക്കാർക്ക് വലിയ ജോലിഭാരവും സൃഷ്ടിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് അക്കാദമിക് വർഷത്തിലെ സമയനഷ്ടം കണിലെടുത്ത് വിദ്യാഭ്യാസ വകുപ്പ് വീണ്ടും രണ്ട് പ്രധാന പരീക്ഷകൾ മാത്രമായി ചുരുക്കാൻ തീരുമാനിച്ചിരിക്കുന്നത്.

You may also like

error: Content is protected !!
Join Our WhatsApp Group