Home കർണാടക ‘ജയിലര്‍ 2ല്‍ മോഹൻലാലിന്‍റെ രംഗങ്ങള്‍ വെട്ടിമാറ്റി’; വെളിപ്പെടുത്തലുമായി കോസ്റ്റ്യൂം ഡിസൈനര്‍ ജിഷാദ് ഷംസുദീൻ

‘ജയിലര്‍ 2ല്‍ മോഹൻലാലിന്‍റെ രംഗങ്ങള്‍ വെട്ടിമാറ്റി’; വെളിപ്പെടുത്തലുമായി കോസ്റ്റ്യൂം ഡിസൈനര്‍ ജിഷാദ് ഷംസുദീൻ

വൻ വിജയമായി തിയറ്ററുകളില്‍ മുന്നേറുന്ന സൂപ്പർസ്റ്റാർ രജനികാന്ത് ചിത്രം ജയിലർ 2-ന്റെ റിലീസിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ പുതിയ ചർച്ചകള്‍ക്ക് തിരികൊളുത്തിയിരിക്കുകയാണ് ചിത്രത്തിന്റെ കോസ്റ്റ്യൂം ഡിസൈനർ ജിഷാദ് ഷംസുദീൻ.മോഹൻലാലിന് വേണ്ടി താൻ ഡിസൈൻ ചെയ്ത വസ്ത്രങ്ങളും പ്രധാനപ്പെട്ട പല സീനുകളും സിനിമയില്‍ നിന്ന് വെട്ടിമാറ്റിയതിലുള്ള കടുത്ത നിരാശ അദ്ദേഹം പരസ്യമായി പങ്കുവച്ചു.ട്രെയിലറില്‍ കാണിച്ച രംഗങ്ങള്‍ പോലും സിനിമയില്‍ നിന്ന് ഒഴിവാക്കിയെന്നും മോഹൻലാലിന്റെ മൂന്ന് വ്യത്യസ്ത ലുക്കുകള്‍ പൂർണമായും വെട്ടിമാറ്റിയെന്നും ജിഷാദ് വ്യക്തമാക്കുന്നു. ഇനി ചിത്രത്തിന്റെ അടുത്ത ഭാഗം ഉണ്ടായാല്‍ താൻ അതിന്റെ ഭാഗമാകില്ലെന്ന് അദ്ദേഹം തുറന്നടിച്ചു.

കോടി ക്ലബ്ബുകളോ പണമോ അല്ല, ആരാധകരും സിനിമയെ സ്നേഹിക്കുന്നവരും മോഹൻലാല്‍ സാറുമാണ് തനിക്ക് പ്രധാനമെന്നും കുറിപ്പില്‍ പറയുന്നു. മോഹൻലാലിനൊപ്പമുള്ള ചിത്രങ്ങളും വേഷങ്ങളുടെ ചിത്രങ്ങളും പങ്കുവച്ചാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.ആദ്യ ഭാഗമായ ജയിലറില്‍ വളരെ ചുരുങ്ങിയ സമയം കൊണ്ട് തിയേറ്ററുകളില്‍ വലിയ തരംഗം സൃഷ്ടിക്കാൻ മോഹൻലാലിന്റെ മാത്യു എന്ന കഥാപാത്രത്തിന് സാധിച്ചിരുന്നു. രജനികാന്തിനൊപ്പം മോഹൻലാല്‍ സ്ക്രീൻ പങ്കിട്ട ആ ഭാഗം തമിഴകത്തും കേരളത്തിലും ഒരുപോലെ ആഘോഷിക്കപ്പെട്ടതാണ്. എന്നാല്‍ രണ്ടാം ഭാഗത്തില്‍ മോഹൻലാലിന്റെ സ്ക്രീൻ ടൈം വളരെ കുറഞ്ഞതും പ്രധാനപ്പെട്ട രംഗങ്ങള്‍ ഒഴിവാക്കിയതും സിനിമാ പ്രേമികളെയും ആരാധകരെയും ഒരുപോലെ നിരാശരാക്കിയിട്ടുണ്ട്. ചിത്രത്തിന്റെ ബോക്സ് ഓഫീസ് കുതിപ്പിനിടയിലും ഈ കോസ്റ്റ്യൂം ഡിസൈനറുടെ വെളിപ്പെടുത്തല്‍ വലിയ ചർച്ചയായി മാറിയിരിക്കുകയാണ്.

You may also like

error: Content is protected !!
Join Our WhatsApp Group