Home Featured വീട്ടുകാരേയും നാട്ടുകാരേയും അമ്ബരപ്പിച്ച്‌ പിണറായിയില്‍ കോഴി ‘പ്രസവിച്ചു’

വീട്ടുകാരേയും നാട്ടുകാരേയും അമ്ബരപ്പിച്ച്‌ പിണറായിയില്‍ കോഴി ‘പ്രസവിച്ചു’

by admin

പിണറായി : വീട്ടുകാരേയും നാട്ടുകാരേയും അമ്ബരപ്പിച്ച്‌ പിണറായിയില്‍ കോഴി ‘പ്രസവിച്ചിരിക്കുകയാണ്’. വെട്ടുണ്ടായിലെ തണലില്‍ കെ രജിനയുടെ വീട്ടിലാണ് തള്ളക്കോഴിയുടെ പ്രസവം. വാര്‍ത്തയറിഞ്ഞ് നിരവധി പേരാണ് ഈ വീട്ടില്‍ എത്തിയത്.

കാര്‍ നിന്നു കത്തി; ചതിച്ചത് സാനിറ്റൈസര്‍ എന്നു സംശയം

ബീഡിത്തൊഴിലാളികള്‍ക്കുള്ള ക്ഷേമനിധി പദ്ധതിപ്രകാരമാണ് കോഴിയെ ലഭിച്ചത്. കോഴിമുട്ടയില്‍ പലപ്പോഴും രണ്ട്‌ മഞ്ഞക്കരു കാണാറുള്ളതായും മുട്ടകള്‍ക്ക് സാധാരണയില്‍ കവിഞ്ഞ വലുപ്പം ഉണ്ടായിരുന്നതായും ഇവര്‍ പറയുന്നു. അതേസമയം പ്രസവ’ത്തിനുശേഷം തള്ളക്കോഴിക്ക് രക്തസ്രാവമുണ്ടായി ചത്തു. എന്നാല്‍ കോഴിക്കുഞ്ഞിനെ ആവരണം ചെയ്ത് മുട്ടത്തോടുണ്ടായിരുന്നില്ല.

ഈ തീരുമാനം വലിയ ദുരന്തത്തിലേക്ക് നയിക്കും, രാജ്യങ്ങള്‍ക്ക് മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന

bangalore malayali news portal join whatsapp group for latest update

തള്ളക്കോഴിയുടെ ഉള്ളില്‍ ഭ്രൂണം ഉണ്ടായെങ്കിലും തോടിന്റെ കവചം രൂപപ്പെട്ടിട്ടില്ല. ഭ്രൂണം വികസിച്ച്‌ നിശ്ചിത സമയമെത്തിയാല്‍ സ്വാഭാവികമായും ശരീരം അതിനെ പുറന്തള്ളാന്‍ ശ്രമിക്കും. 21 ദിവസമാണ് മുട്ട അടവെച്ച്‌ വിരിയിക്കാനെടുക്കുന്ന കാലയളവ്. അതേസമയം കോഴിയുടെ ജഡം പരിശോധിച്ച ശേഷം മാത്രമേ ഇക്കാര്യത്തില്‍ കൂടുതല്‍ വ്യക്തത ലഭിക്കുകയുള്ളുവെന്ന് ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ ഡോ. രാജന്‍ പറഞ്ഞു.

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group