Home ബിഗ്‌ബോസ് ആ ചിരി ഇനി ഹൗസിലില്ല ! 60 ദിവസത്തോളം നീണ്ട ബിബി ജീവിതം, ഒടുവില്‍ ആ മത്സരാര്‍ത്ഥി എവിക്‌ട്

ആ ചിരി ഇനി ഹൗസിലില്ല ! 60 ദിവസത്തോളം നീണ്ട ബിബി ജീവിതം, ഒടുവില്‍ ആ മത്സരാര്‍ത്ഥി എവിക്‌ട്

by admin

ബിഗ് ബോസ് മലയാളം സീസണ്‍ 7 അവസാനിക്കാൻ ഇനി ഒരാഴ്ച മാത്രമാണ് ബാക്കി. ആരാകും ടൈറ്റില്‍ വിന്നറാകുകയെന്നറിയാൻ കാത്തിരിക്കുകയാണ് ഓരോ ബിഗ് ബോസ് പ്രേക്ഷകരും മത്സരാർത്ഥികളും.തതവസരത്തില്‍ ബിഗ് ബോസ് സീസണ്‍ 7ലെ പുതിയ എവിക്ഷൻ നടന്നിരിക്കുകയാണ്. വൈല്‍ഡ് കാർഡായി എത്തിയ സാബുമാൻ ആണ് എവിക്‌ട് ആയിരിക്കുന്നത്. ബിഗ് ബോസ് ഹൗസില്‍ അറുപതോളം ദിവസങ്ങള്‍ പിന്നിട്ടതിന് ശേഷമാണ് സാബുവിന്റെ പുറത്താകല്‍.

അക്ബർ, അനുമോള്‍, ആദില, നെവിൻ, സാബുമാൻ, അനീഷ്, ഷാനവാസ് എന്നിവരായിരുന്നു ഇത്തവണ എവിക്ഷനില്‍ ഉണ്ടായിരുന്നത്. ഇതില്‍ അനുമോള്‍ കഴിഞ്ഞ ദിവസം തന്നെ സേഫ് ആയിരുന്നു. ഇന്ന് അക്ബർ, അനീഷ്, ഷാനവാസ് എന്നിവരെയും മോഹൻലാല്‍ ആദ്യം സേഫ് ആക്കി. ബാക്കി നെവിൻ, അദില, സാബുമാൻ എന്നിവരാണ് വന്നത്. ഇവരെ പ്രധാനവാതിലിന് അടുത്ത് കണ്ണ് കെട്ടി നിർത്തും. ശേഷം വാതില്‍ അടക്കും. പിന്നാലെ വാതില്‍ തുറക്കുമ്ബോള്‍ ആരാണോ അവിടെ ഇല്ലാത്തത്. അവരാകും എവിക്‌ട് ആകുക. മൂന്ന് തവണ വതില്‍ അടക്കുകയും തുറക്കുകയും ചെയ്തു.ഒടുവില്‍ വാതില്‍ അടഞ്ഞ് തുറപ്പോള്‍ എവിക്‌ട് ആയത് സാബുമാൻ ഇല്ല. പിന്നാലെ സാബു എവിക്‌ട് ആയെന്ന് ബിഗ് ബോസ് അറിയിക്കുകയും ചെയ്തു. ആദിലയും നെവിനും സേഫ് ആണെന്നും ബിഗ് ബോസ് അറിയിച്ചു. നെവിന്‍ പോകുമെന്നാണ് താന്‍ കരുതിയതെന്നായിരുന്നു ആദിലയുടെ പ്രതികരണം. അതിന് വച്ച വെള്ളം വാങ്ങിവയ്ക്കാനാണ് നെവിന്‍ മറുപടി നല്‍കിയത്.വൈല്‍ഡ് കാർഡ് ആയി വീട്ടിലേക്കെത്തിയ അഞ്ച് പേരില്‍ ഏറ്റവും വീക്ക് എന്ന് തോന്നിപ്പിച്ച മത്സരാര്‍ത്ഥിയായിരുന്നു സാബുമാന്‍. പലപ്പോഴും ഒന്നും ചെയ്യാത്തതിന്‍റെ പേരില്‍ മോഹന്‍ലാല്‍ അടക്കം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. എന്നാല്‍ മാറാന്‍ സാബു തയ്യാറായിരുന്നില്ല.

You may also like

error: Content is protected !!
Join Our WhatsApp Group