Home Featured സ്വർണക്കടത്തു കേസിലെ പ്രതികൾ സ്വപ്ന സുരേഷും സന്ദീപ് നായരും ബംഗളുരുവിൽ അറസ്റ്റിൽ :നാളെ എൻഐഎ ഓഫീസിൽ ഹാജരാക്കും

സ്വർണക്കടത്തു കേസിലെ പ്രതികൾ സ്വപ്ന സുരേഷും സന്ദീപ് നായരും ബംഗളുരുവിൽ അറസ്റ്റിൽ :നാളെ എൻഐഎ ഓഫീസിൽ ഹാജരാക്കും

by admin

ബംഗളൂരു : സ്വര്‍ണക്കടത്ത് കേസിലെ പ്രധാനപ്രതി സ്വപ്ന സുരേഷിനെ കസ്റ്റഡിയിലെടുത്തു.ഒളിവിലായിരുന്ന സ്വപ്ന ബംഗളുരുവില്‍ നിന്നാണ് കസ്റ്റഡിയിലെടുത്തത്.സ്വപ്നയുടെ കുടുംബാംഗങ്ങളും കൂടെയുണ്ട് എന്നാണ് പ്രാഥമികമായി അറിയാന്‍ കഴിഞ്ഞത്.നാളെ സ്വപ്നയെ കൊച്ചിയിലുള്ള എന്‍ഐഎ ഓഫീസില്‍ ഹാജരാക്കും.പിടിയിലായത് ആറു ദിവസത്തെ ഒളിതാമസത്തിനും ശേഷമാണ്.

ആറു ദിവസങ്ങളായി പ്രതി ഒളിവില്‍ കഴിയുകയായിരുന്നു. കേസിലെ മറ്റൊരു പ്രതി സന്ദീപ് നായരും കൂടെയുണ്ടെന്നാണ് സൂചന.എന്‍ഐഎ കേസ്സെറ്റെടുത്ത് ഒരു ദിവസത്തിനകം തന്നെ കേസില്‍ നിര്‍ണ്ണായക നീക്കം നടത്താന്‍ എന്‍ഐയ്ക്ക് സാധിച്ചത്.ഇന്നലെ എഫ്‌ഐആര്‍ രജിസ്റ്റര് ചെയ്ത് ഇരുപത്തി നാല് മണിക്കൂറിനകം രാജ്യാന്തര ബന്ധമുള്ള പ്രതികളെ അറസ്റ്റു ചെയ്യാനായത് പ്രാധാന്യമര്‍ഹിക്കുന്നു.

bangalore malayali news portal join whatsapp group

സ്വപ്നയെ കുടുക്കിയത് ഫോണ്‌കോളുകളാണെന്നാണ് സൂചന. സ്വപ്നയുടെ ഫോണ്‍കോളുകള്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം നടത്തിയത്. ഇതാണ് പ്രതികളെ പിടിക്കാന്‍ അന്വേഷണ സംഘത്തിന് സഹായകമായത്.കേസിലെ രണ്ടാം പ്രതിയാണ് സ്വപ്ന സുരേഷ്,നാലാം പ്രതിയാണ് സന്ദീപ് നായര്‍.

ബാംഗ്ലൂര്‍ , മൈസൂര്‍ വഴി രണ്ടായി പിരിഞ്ഞ് കീഴടങ്ങാനുള്ള തീരുമാനം ഉണ്ടായിരുന്നു. ലോക്‌ഡൌണ്‍ സമയമായതിനാല് തന്നെ ഒളിച്ചുതാമസിക്കാനുള്ള സാഹചര്യം പ്രതികള്‍ക്ക് ലഭിക്കാത്തതും തിരിച്ചടിയായി.

ചൊവ്വാഴ്ച മുതൽ ബംഗളുരുവിൽ വീണ്ടും ലോക്കഡൗൺ : ആദ്യ ഘട്ടത്തിൽ 7 ദിവസം

എന്‍ഐഎയുടെ ഹൈദരാബാദ് യൂണിറ്റാണ് ബാംഗ്ലൂരില്‍ വെച്ച് സ്വപ്നയെ അറസ്റ്റ് ചെയ്തതെന്നാണ് സൂചന. എന്‍ഐഎ കൊച്ചി സംഘത്തിലെ ഒരു ഉന്നത ഉദ്യോഗസ്ഥനും സംഘത്തിനൊപ്പമുണ്ടായിരുന്നു എന്നാണ് പുറത്തു വരുന്ന വിവരങ്ങള്‍ . ഹൈദരാബാദ് കേന്ദ്രീകരിച്ചുള്ള ചില രാജ്യവിരുദ്ധ സംഘടനകള്‍ക്ക് കൈമാറാനായാണ് സ്വര്‍ണ്ണം എത്തിയതെന്ന രഹസ്യവിവരങ്ങള്‍ ഉണ്ടായിരുന്നു. കഴിഞ്ഞ ഏതാനു മാസങ്ങളായി രഹസ്യാന്വേഷണ വിഭാഗവും കസ്റ്റംസും സ്വപ്‌നയുടെയും സംഘത്തിന്റെയും ഈ നീക്കങ്ങള്‍ ശ്രദ്ധിക്കുന്നുണ്ടായിരുന്നു.

നാളെതന്നെ കോടതിയില്‍ ഹാജരാക്കി കസ്റ്റഡിയില്‍ വാങ്ങാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. രാജ്യസുരക്ഷയ്ക്ക് പോലും വെല്ലുവിളിയുള്ള കേസായിട്ടാണ് എന്‍ഐഎ എഫ്‌ഐആറില്‍ വ്യക്തമാക്കുന്നത്. അതുകൊണ്ടുതന്നെ പ്രതികളെ ചോദ്യം ചെയ്ത് കഴിഞ്ഞാല്‍ വരുന്ന നിര്‍ണ്ണായക വിവരങ്ങള്‍ കേരള രാഷ്ട്രീയത്തെ മാറ്റിമറിക്കുമെന്നതില്‍ സംശയമില്ല.

കർണാടകയിൽ കോവിഡ് മരണം കുത്തനെ ഉയർന്നു, 2798 പുതിയ കേസുകൾ,70 മരണം :ബംഗളുരുവിൽ മാത്രം 1533 കേസുകളും 23 മരണവും

  ഇന്ന് രാത്രി 8 മുതൽ തിങ്കളാഴ്ച രാവിലെ 5 മണി വരെ അകാരണമായി പുറത്തിറങ്ങിയാൽ പിടി വീഴും : മുന്നറിയിപ്പുമായി ബംഗളുരു സിറ്റി പോലീസ് കമ്മീഷണർ  

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group