Home Featured ആ ​സു​ന്ദ​ര​നാ​ദം നി​ല​ച്ചു; എ​സ്.​പി. ബാ​ല​സു​ബ്ര​ഹ്മ​ണ്യം വി​ട​വാ​ങ്ങി

ആ ​സു​ന്ദ​ര​നാ​ദം നി​ല​ച്ചു; എ​സ്.​പി. ബാ​ല​സു​ബ്ര​ഹ്മ​ണ്യം വി​ട​വാ​ങ്ങി

by admin

ചെ​ന്നൈ: ദ​ക്ഷി​ണേ​ന്ത്യ​ന്‍ സി​നി​മാ സം​ഗീ​ത​ത്തി​ലെ അ​നി​ഷേ​ധ്യ​സാ​ന്നി​ധ്യം ഗാ​യ​ക​ന്‍ എ​സ്. പി. ​ബാ​ല​സു​ബ്ര​ഹ്മ​ണ്യം(74) അ​ന്ത​രി​ച്ചു. ചെ​ന്നൈ എം​ജി​എം ആ​ശു​പ​ത്രി​യി​ല്‍ വെ​ള്ളി​യാ​ഴ്ച ഉ​ച്ച​യോ​ടെ​യാ​ണ് അ​ന്ത്യം സം​ഭ​വി​ച്ച​ത്. ഭാ​ര്യ: സാ​വി​ത്രി. മ​ക്ക​ള്‍: പി​ന്ന​ണി ഗാ​യ​ക​നും നി​ര്‍​മാ​താ​വു​മാ​യ എ​സ്.​പി.​ച​ര​ണ്‍, പ​ല്ല​വി.

കോ​വി​ഡ് ബാ​ധി​ച്ച​തി​നെ ഓ​ഗ​സ്റ്റ് അ​ഞ്ച് മു​ത​ല്‍ അ​ദ്ദേ​ഹം എം​ജി​എം ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ക​യാ​യി​രു​ന്നു. നേ​രി​യ രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളോ​ടെ ചി​കി​ത്സ തേ​ടി​യ ബാ​ല​സു​ബ്ര​ഹ്മ​ണ്യ​ത്തി​ന്‍റെ നി​ല ഓ​ഗ​സ്റ്റ് 13നാ​ണു ഗു​രു​ത​ര​മാ​യ​ത്. സെ​പ്റ്റം​ബ​ര്‍ എ​ട്ടി​ന് എ​സ്.​പി. ബാ​ല​സു​ബ്ര​ഹ്മ​ണ്യം കോ​വി​ഡ്മു​ക്തി നേ​ടി. എ​ന്നാ​ല്‍, ശ്വാ​സ​കോ​ശ​ത്തി​ന്‍റെ സ്ഥി​തി മോ​ശ​മാ​യ​തി​നാ​ല്‍ വെ​ന്‍റി​ലേ​റ്റ​ര്‍ നീ​ക്കി​യി​രു​ന്നി​ല്ല. അ​ദ്ദേ​ഹ​ത്തി​ന്‍റെ ആ​രോ​ഗ്യ​നി​ല ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ വ​ഷ​ളാ​കു​ക​യാ​യി​രു​ന്നു.

കര്‍ണാടകത്തില്‍ കോവിഡ് ബാധിച്ച്‌ കോണ്‍ഗ്രസ് എംഎല്‍എ മരിച്ചു

1946 ജൂ​ണ്‍ നാ​ലി​ന് ആ​ന്ധ്രാ​പ്ര​ദേ​ശി​ലെ നെ​ല്ലൂ​രി​ലാ​ണ് എ​സ്പി​ബി​യു​ടെ ജ​ന​നം. ഹ​രി​ക​ഥാ ക​ലാ​കാ​ര​ന്‍ എ​സ്.​പി. സാം​ബ​മൂ​ര്‍​ത്തി​യാ​യി​രു​ന്നു പി​താ​വ്. അ​മ്മ ശ​കു​ന്ത​ള. 1966ല്‍ ​പു​റ​ത്തി​റ​ങ്ങി​യ ശ്രീ​ശ്രീ​ശ്രീ മ​ര്യാ​ദ രാ​മ​ണ്ണ എ​ന്ന തെ​ലു​ങ്ക് സി​നി​മ​യി​ലൂ​ടെ​യാ​ണ് അ​ദ്ദേ​ഹം ഗാ​ന​രം​ഗ​ത്തേ​ക്ക് അ​ര​ങ്ങേ​റ്റം കു​റി​ക്കു​ന്ന​ത്. എം​ജി​ആ​ര്‍ നാ​യ​ക​നാ​യ അ​ടി​മൈ​പ്പെ​ണ്‍ എ​ന്ന സി​നി​മ​യി​ലെ ഗാ​ന​ത്തി​ലൂ​ടെ​യാ​ണ് എ​സ്പി​ബി ത​മി​ഴി​ല്‍ പ്ര​വേ​ശി​പ്പി​ക്കു​ന്ന​ത്.

വേർതിരിക്കാതെ മാലിന്യങ്ങൾ നൽകിയാൽ 1000 രൂപ പിഴ ; പൊതുസ്ഥലങ്ങളിൽ മാലിന്യങ്ങൾ തള്ളിയാൽ അറസ്റ്റും

ത​മി​ഴ്, തെ​ലു​ങ്ക്, മ​ല​യാ​ളം, ക​ന്ന​ഡ, അ​സ​മീ​സ്, ഒ​റി​യ, ബം​ഗാ​ളി, ഹി​ന്ദി, സം​സ്‌​കൃ​തം, തു​ളു, മ​റാ​ത്തി, പ​ഞ്ചാ​ബി തു​ട​ങ്ങി പ​തി​നാ​റു ഭാ​ഷ​ക​ളി​ലാ​യി 40,000 ല്‍ ​അ​ധി​കം ഗാ​ന​ങ്ങ​ള്‍ അ​ദ്ദേ​ഹം ആ​ല​പി​ച്ചി​ട്ടു​ണ്ട്.​തെ​ലു​ങ്ക് സി​നി​മ​ക​ളാ​യ ശ​ങ്ക​രാ​ഭ​ര​ണം, സാ​ഗ​ര സം​ഗ​മം, രു​ദ്ര​വീ​ണ. ഹി​ന്ദി സി​നി​മ​യാ​യ ഏ​ക് ദൂ​ജേ കേ​ലി​യേ. ക​ന്ന​ഡ സി​നി​മ സം​ഗീ​ത​സാ​ഗ​ര ഗ​ണ​യോ​ഗി പ​ഞ്ചാ​ക്ഷ​ര ഗ​വാ​യ്. ത​മി​ഴ് ചി​ത്രം മി​ന്‍​സാ​ര ക​ന​വ് എ​ന്നീ സി​നി​മ​ക​ളി​ലെ ഗാ​ന​ങ്ങ​ള്‍​ക്ക് മി​ക​ച്ച ഗാ​യ​ക​നു​ള്ള ദേ​ശീ​യ പു​ര​സ്കാ​രം അ​ദ്ദേ​ഹം സ്വ​ന്ത​മാ​ക്കി.

മി​ക​ച്ച ഗാ​യ​ക​ന്‍, സം​ഗീ​ത സം​വി​ധാ​യ​ക​ന്‍, ഡ​ബ്ബിം​ഗ് ആ​ര്‍​ട്ടി​സ്റ്റ് എ​ന്നീ മേ​ഖ​ല​ക​ളി​ല്‍ 20ലേ​റെ ത​വ​ണ ആ​ന്ധ്രാ​പ്ര​ദേ​ശ് സ​ര്‍​ക്കാ​രി​ന്‍റെ പു​ര​സ്‌​കാ​രം ല​ഭി​ച്ചു. ആ​ന്ധ്രാ​പ്ര​ദേ​ശ്, ത​മി​ഴ്‌​നാ​ട്, ക​ര്‍​ണാ​ട​ക സ​ര്‍​ക്കാ​രി​ന്‍റെ മി​ക​ച്ച ഗാ​യ​ക​നു​ള്ള പു​ര​സ്‌​കാ​രം നി​ര​വ​ധി പ്രാ​വ​ശ്യം ല​ഭി​ച്ചു. എ​സ്പി​ബി നാ​ല് ഭാ​ഷ​ക​ളി​ലാ​യി അ​മ്ബ​തോ​ളം സി​നി​മ​ക​ള്‍​ക്കാ​യി സം​ഗീ​ത സം​വി​ധാ​നം നി​ര്‍​വ​ഹി​ച്ചി​ട്ടു​ണ്ട്.

തെ​ലു​ങ്ക്, ത​മി​ഴ്, ക​ന്ന​ഡ ഭാ​ഷ​ക​ളി​ലാ​യി എ​ഴു​പ​തോ​ളം സി​നി​മ​ക​ളി​ല്‍ അ​ഭി​ന​യി​ച്ചി​ട്ടു​ണ്ട്.

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group