Home covid19 നിങ്ങൾക്ക് കോവിഡ് ബാധയുണ്ടായാൽ സർക്കാർ ചെയ്യുന്നതെന്താണ് ? കർണാടക പുതിയ കോവിഡ് ചികിത്സ മാർഗ നിർദ്ദേശങ്ങൾ പുറത്തിറക്കി

നിങ്ങൾക്ക് കോവിഡ് ബാധയുണ്ടായാൽ സർക്കാർ ചെയ്യുന്നതെന്താണ് ? കർണാടക പുതിയ കോവിഡ് ചികിത്സ മാർഗ നിർദ്ദേശങ്ങൾ പുറത്തിറക്കി

by admin

ബെംഗളുരു : സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിക്കുന്ന ആൾക്കാരെ ആശുപത്രിയിൽ ചികിത്സിക്കുന്നതിന് കർണാടക ആരോഗ്യ മന്ത്രാലയം പുതിയ മാർഗനിർദേശം പുറത്തിറക്കി.

രോഗം സ്ഥിരീകരിക്കുന്ന ആളെ ജില്ലാ നോഡൽ ഓഫീസർ അയക്കുന്ന പ്രത്യേക സംഘം പരിശോധന നടത്തി അതിന്റെ വിലയിരുത്തലിൽ ആയിരിക്കും ചികിത്സ കേന്ദ്രം നിശ്ചയിക്കുകയെന്ന് ആരോഗ്യ വിഭാഗം അഡീഷണൽ ചീഫ് സെക്രട്ടറി ജാവേദ് അക്തർ പുതിയ ഉത്തരവിൽ പറയുന്നു.

രോഗം സ്ഥിരീകരിക്കുന്ന ആളുടെ വീട്ടിൽ അല്ലെങ്കിൽ ആശുപത്രിയിൽ എത്തുന്ന സംഘം രോഗിയുടെ ശരീര താപനില, വിട്ടുമാറാത്ത അസുഖങ്ങളായ

രക്തസമ്മർദം, പ്രമേഹം, ക്ഷയം, എച്ച്.ഐ.വി, കാൻസർ, പക്ഷാഘാതം തുടങ്ങിയ രോഗങ്ങൾ ഉണ്ടോയെന്ന് പരിശോധിക്കും. ഗർഭിണികൾക്ക് പ്രത്യേക പരിഗണ ഉണ്ടാകും. പരിശോധനക്കു ശേഷം രോഗിയുടെ ആരോഗ്യസ്ഥിതിയുടെ അടിസ്ഥാനത്തിൽ രണ്ടു വിഭാഗങ്ങളായി തിരിക്കും. 37.5 ഡിഗ്രി സെൽഷ്യസിൽ കുടുതൽ ശരീര താപനിലയുള്ളവർ,അറുപതു വയസ്സിന് താഴെയുള്ളവർ, വിട്ടുമാറാത്ത അസുഖങ്ങൾ ഉള്ളവർ ഗർഭിണികൾ എന്നിവരെ പ്രത്യേക കൊറോണ ആശുപത്രികളിലേക്ക് മാറ്റും.

ബാംഗ്ലൂർ മലയാളി വാർത്തയുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാവാൻ 9895990220 എന്ന നമ്പറിൽ മെസ്സേജ് ചെയ്യാം  

മറ്റുള്ള രോഗികളെ അവരവരുടെ താത്പര്യ പ്രകാരം കോവിഡ് ഹെൽത്ത് സെന്ററുകളിലേക്കോ സ്വകാര്യ ആശുപത്രികളിലേക്കോ മാറ്റം.കോവിഡ് ഹെൽത്ത് സെന്ററുകളിലേക്കും സ്വകാര്യ ആശുപത്രികളിലും എത്തിക്കുന്നവരിൽ നിന്ന് രോഗലക്ഷണങ്ങൾ പ്രകടിപ്പിക്കാത്തവരെ ആരോഗ്യ പരിശോധനക്ക് ശേഷം കോവിഡ് കെയർ സെന്ററുകളിലേക്ക് മാറ്റും.

കോവിഡ് കെയർ സെന്ററുകളിൽ വെന്റിലേറ്റർ, പൾസ് ഓക്സി മീറ്ററുകൾ, തെർമൽ സ്കാനറുകൾ, രക്ത സമർദം പരിശോധിക്കാനുള്ള ഉപകരണങ്ങൾ എന്നിവ മുൻകൂട്ടി തയ്യാറാക്കും. ഓരോ അമ്പത് രോഗികളെയും പരിചരിക്കാനായി ഒരു നഴ്സ് മുഴുവൻ സമയവും ഉണ്ടാവും. ഡോക്ടർ അടക്കമുള്ള സംഘം ഓരോ രോഗിയേയും ദിവസവും രണ്ടു നേരം പരിശോധിക്കണം. മെഡിക്കൽ ഓഫീസർ ദിവസത്തിൽ ഒരിക്കൽ കോവിഡ് കെയർ സെന്റർ സന്ദർശിക്കണമെന്നും അടിയന്തിര ഘട്ടങ്ങളിൽ ഫോണിലൂടെ നിർദേശം നൽകണം.

പുതിയ കോവിഡ് കേസുകൾ 416 , മരണപ്പെട്ടത് 9 പേർ : ബംഗളുരുവിൽ മാത്രം 94 പുതിയ രോഗികൾ ,

രോഗികൾക്ക് ഭക്ഷണം, മരുന്ന് എന്നിവ നൽകി പരിചരിക്കുന്നവർ കൗണ്ട്, പ്രമേഹം, കരൾ, വൃക്ക എൻ 95 മാസ്ക് ധരിക്കണം. കൃത്യമായ ഇടവേളകളിൽ രോഗികളുടെ താപനില, രക്ത സമ്മർദം, പൾസ്, ഓക്സിജൻ സാറ്ററേഷൻ, മൂത്രത്തിന്റെ അളവ്, ബ്ലഡ് സംബന്ധമായ പരിശോധനകൾ, ഇസിജി, നെഞ്ചിന്റെ എക്സ് റേ എന്നിവ പരിശോധിക്കണം.

പരിശോധനകളുടെ അടിസ്ഥാനത്തിൽ ആരോഗ്യ പ്രശ്നങ്ങളില്ലാത്തവരെ ആശുപത്രികളിൽ നിന്ന് കോവിഡ് സെന്ററുകളിലേക്ക് മാറ്റിയ ശേഷം കോവിഡ് പരിശോധന ഫലം നെഗറ്റീവായാൽ വീടുകളിലേക്ക് വിടും.

കർണാടക സർക്കാരിന്റെ കോവിഡ് ചികിത്സയുമായി ബന്ധപ്പെട്ടുള്ള ഏറ്റവും പുതിയ മാർഗ നിർദ്ദേശങ്ങൾ വായിക്കുന്നതിനു ക്ലിക്ക് ചെയ്യുക : എസ് ഒ പി കർണാടക സർക്കാർ

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group