ബെംഗളൂരു: സിൽക്ക് ബോർഡിൽ നിന്നും കെആർ പുരം വരെയുള്ള ഔട്ടർ റിങ് റോഡിലൂടെയുള്ള മെട്രോ റെയിൽ നിർമ്മാണ കരാർ മാർച്ച് മാസത്തോടെ നൽകുമെന്ന് അധികൃതർ അറിയിക്കുന്നു. ഇതോടെ കഴിഞ്ഞ മൂന്നുവർഷമായി ഉള്ള കാത്തിരിപ്പാണ് അവസാനിക്കുന്നത്.
അടുത്ത ഘട്ടത്തിലേക്കുള്ള 58 കിലോമീറ്റർ മെട്രോറെയിൽ പദ്ധതിക്ക് കേന്ദ്ര അനുമതി ലഭിച്ചതോടെയാണ് കരാറിന് പുതുജീവൻ വന്നത്. ഏതാനും ദിവസങ്ങൾക്കുള്ളിൽ കരാർ തീർപ്പാക്കും എന്നാണ് അറിയിന്നത്.
കഴിഞ്ഞ ഒക്ടോബറിൽ തുറന്ന ഉടമ്പടി നടപടിയിൽ ഏറ്റവും കുറഞ്ഞ കരാർ ലഭിച്ചത് അഫ്കോൺസ് ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡ്- ശങ്കരനാരായണ കൺസ്ട്രക്ഷൻ കമ്പനി എന്നിവയിൽ നിന്നായിരുന്നു. 1325 കോടി അടങ്കൽ പ്രതീക്ഷിച്ച പദ്ധതിയിൽ 1408 കോടിയായിരുന്നു കുറഞ്ഞ കരാർ ലഭിച്ചത്.
തട്ടിപ്പിന്റെ പുതിയ മുഖം, നിങ്ങൾ ഇതിൽ പെട്ടിട്ടുണ്ടോ
പദ്ധതിയുടെ ഉടമ്പടി കേന്ദ്ര അനുമതിക്കായി സമർപ്പിച്ചിട്ടുണ്ടെന്നും അനുമതി ലഭിച്ചാലുടൻ പ്രവർത്തനം ആരംഭിക്കുമെന്നും ബി എം ആർ സി എൽ മാനേജിംഗ് ഡയറക്ടർ അജയ് സേത്ത്അ റിയിച്ചു