Home covid19 കർണാടകയിൽ വീണ്ടും ലോക്ക്ഡൗൺ പ്രഖ്യാപിക്കണം,ആവശ്യമുന്നയിച്ചു മുൻ മുഖ്യ മന്ത്രി സിദ്ധരാമയ്യ

കർണാടകയിൽ വീണ്ടും ലോക്ക്ഡൗൺ പ്രഖ്യാപിക്കണം,ആവശ്യമുന്നയിച്ചു മുൻ മുഖ്യ മന്ത്രി സിദ്ധരാമയ്യ

by admin

ബംഗളുരു :അതീവ അപകടാവസ്ഥയിലേക്കു കുതിക്കുന്ന കർണാടകയിലെ കോവിഡ് സാഹചര്യം നിയന്ത്രണ വിധേയമാക്കാൻ സർക്കാൻ ഉടൻ മറ്റൊരു ലോക്കഡൗൺ പ്രഖ്യാപിക്കണമെന്ന് മുൻ മുഖ്യമന്ത്രിയും കോൺഗ്രസിന്റെ മുതിർന്ന നേതാവുമായ സിദ്ധരാമയ്യ ആവശ്യപ്പെട്ടു.

ആദ്യത്തെ ലോക്ക് ഡൗൺ ജനങ്ങളുടെ ആരോഗ്യത്തെയും സമ്പത്ഘടനയെയും സാരമായി ബാധിച്ചിട്ടുണ്ട് ,ഇക്കുറി വ്യക്തവുമായ മുന്നൊരുക്കങ്ങളോടും ദീർഘ വീക്ഷണത്തോടും കൂടി വേണം ലോക്കഡൗൺ നടപ്പിലാക്കാൻ എന്നും സിദ്ധരാമയ്യ അദ്ദേഹം പറഞ്ഞു .

എന്നിരുന്നാലും ലോക്കഡോൺ സാധ്യതകളെ തള്ളിക്കൊണ്ട് റവന്യു മന്ത്രി ആർ അശോക മുന്നോട്ടു വന്നിട്ടുണ്ട് , ബംഗളുരുവിൽ ലോക്കഡൗൺ ഉണ്ടായിരിക്കില്ല എന്ന് അദ്ദേഹം പറഞ്ഞു .

ബാംഗ്ലൂർ മലയാളി വാർത്തയുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാവാൻ 9895990220 എന്ന നമ്പറിൽ മെസ്സേജ് ചെയ്യാം         

മുഖ്യമന്ത്രി ശ്രീ ബി എസ് യെദ്യൂരപ്പ യുടെ നേതൃത്വത്തിൽ സംസ്ഥാനത്തെ എം പി മാരെയും എം എൽ എ മാരും ഉൾപ്പെടെ സർവകക്ഷി യോഗം നടന്നു കൊണ്ടിരിക്കുകയാണ് . ഇന്ന് വൈകീട്ടോടെ തീരുമാനങ്ങൾ അറിയാം എന്ന് പ്രതീക്ഷിക്കുന്നു .

യാത്ര നിയന്ത്രണങ്ങളിൽ ഇളവു വരുത്തി കർണാടക:ഡൽഹി,തമിഴ് നാട് എന്നിവിടങ്ങളിൽ നിന്ന് വരുന്നവർക്ക് ഇനി സർക്കാർ ക്വാറന്റൈൻ വേണ്ട

ജനങ്ങൾ സാമൂഹ്യ അകലം പാലിച്ചു കൊണ്ട് സഹകരിക്കണമെന്നും , മറ്റൊരു ലോക്കഡൗണിലേക്കും സീൽഡൗണിലേക്കും സംസ്ഥാനം പോകാതിരിക്കണമെങ്കിൽ പൊതുജനം സഹകരിക്കണമെന്ന് യെദ്യൂരപ്പ ഇന്നലെ പറഞ്ഞിരുന്നു .

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group