ബെംഗളൂരു: മാലിന്യം കയറ്റിവന്ന വാഹനമിടിച്ച് സഹോദിരിമാരായ യുവതികള്‍ക്ക് ദാരുണാന്ത്യം. ഗോവിന്ദപുര സ്വദേശികളായ നാസിയ സുല്‍ത്താൻ, നാസിയ ഇർഫാൻ എന്നിവരാണ് മരിച്ചത്.സ്ത്രീകള്‍ സഞ്ചരിച്ചിരുന്ന ഇരുചക്രവാഹനത്തില്‍ ബിബിഎംപിയുടെ മാലിന്യ ട്രക്ക് ഇടിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ട്രക്ക് ഡ്രൈവറായ ഗാഡി ലിംഗയെ (32) ഹെബ്ബാള്‍ ട്രാഫിക് പോലീസ് അറസ്റ്റ് ചെയ്തു. സഹോദരിമാർ ആർകെ ഹെഗഡെ നഗറിലെ ആശുപത്രിയിലേക്ക് പോകുമ്ബോഴായിരുന്നു അപകടം. ഡ്രൈവറെ ബ്രീത്ത് അനലൈസർ പരിശോധനയ്ക്ക് വിധേയനാക്കിയപ്പോള്‍ മദ്യപിച്ചിട്ടില്ലെന്ന് കണ്ടെത്തി. ഹെബ്ബാള്‍ ട്രാഫിക് പോലീസ് സ്‌റ്റേഷനില്‍ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്
പഴക്കച്ചവടക്കാരന്റെ പൂച്ചയെ കാണാനില്ല; ‘ഹൂലോ’യെ കണ്ടെത്തുന്നവര്‍ക്ക് പാരിതോഷികം 10,000 രൂപ, സംഭവം വൈറല്‍
കാണാതായ പൂച്ചയെ കണ്ടെത്തി നല്‍കുന്നവർക്ക് 10,000 രൂപ പാരിതോഷികം പ്രഖ്യാപിച്ച് പച്ചക്കച്ചവടക്കാരൻ. പശ്ചിമ ബംഗാളിലെ നാദിയ ജില്ലയില്‍ ആണ് സംഭവം.ബിർനഗർ നിവാസിയായ നിർമ്മല്‍ ബിശ്വാസിന്റെ ‘ഹൂലോ’ എന്ന പൂച്ചയെ ആണ് കാണാതായത്. നാല് വയസ് പ്രായം വരുന്ന, തലയില്‍ കറുത്ത പാടുകളുള്ള വെളുത്ത പൂച്ചയാണ് ഹൂലോ എന്ന് പോസ്റ്ററുകളില്‍ പറയുന്നു. 15 ദിവസങ്ങള്‍ക്ക് മുൻപാണ് പൂച്ചയെ കാണാതായത്. ഇന്ത്യ ടുഡേ ആണ് ഇക്കാര്യം പുറത്തുവിട്ടത്.ബിർനഗർ മുനിസിപ്പാലിറ്റിയിലെ എട്ടാം വാർഡിലെ സമർജിത് പള്ളിയിലുടനീളം തന്റെ പൂച്ചയെ കാണാതായ വിവരം ബിശ്വാസ് ലൗഡ് സ്പീക്കറിലൂടെ വിളംബരം നടത്തി അറിയിച്ചു.
‘പാമ്ബേർഡ് ചൈല്‍ഡ്’ എന്നാണ് പൂച്ചയെ ബിശ്വാസ് വിശേഷിപ്പിച്ചത്. “ഹൂലോ എനിക്ക് വെറുമൊരു വളർത്തുമൃഗമല്ല. അതിലും ഒരുപാട് ഉയരത്തിലാണ് അവന്റെ സ്ഥാനം. അവൻ എൻ്റെ കുടുംബമാണ്. അവൻ ഒരു കുട്ടി ആയിരുന്ന സമയത്ത് എൻ്റെ അമ്മയാണ് അവനെ രക്ഷപ്പെടുത്തിയത്. എന്റെ ഉയർച്ച താഴ്ചകളിലെല്ലാം അവൻ എൻ്റെ കൂടെയുണ്ടായിരുന്നു, പ്രത്യേകിച്ച് എൻ്റെ ഇളയ മകൻ്റെ മരണ ശേഷം.” ബിശ്വാസ് ഇന്ത്യ ടുഡേയോട് പറഞ്ഞു.ഇതൊരു വെളുത്ത ആണ്‍ പൂച്ചയാണ്, അവന്റെ തലയുടെ പിൻഭാഗത്തായി കറുത്ത പാടുണ്ട്. ആരെങ്കിലും പൂച്ചയെ കണ്ടാല്‍ ദയവ് ചെയ്ത അവനെ എന്റെ അടുക്കല്‍ കൊണ്ടുവരാൻ ഞാൻ ആത്മാർത്ഥമായി അഭ്യർത്ഥിക്കുന്നു.
പൂച്ചെയെ തന്നെ ഏല്പിക്കുന്നവർക്ക് 10,000 രൂപ നന്ദി സൂചകമായി നല്‍കാൻ തയ്യാറാണ്. ഹൂലോയെ എന്റടുത്തേക്ക് കൊണ്ടുവരൂ” ബിശ്വാസ് കൂട്ടിചേർത്തു.ഹുലോയെ കാണാതായതോടെ ബിശ്വാസിന് ഉറക്കമില്ലാതായി. തുടർന്ന്, വീടുകള്‍തോറും കയറി അന്വേഷിച്ചു. പിന്നീടാണ് വിളംബരം നടത്തി തെരുവിലിറങ്ങിയത്. കൂടാതെ, ഹൂലോയുടെ ചിത്രമുള്ള പോസ്റ്ററുകളും പ്രദേശത്ത് പതിച്ചിട്ടുണ്ട്. “കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഞാൻ പൂച്ചയെ തിരയുകയാണ്. ആരെങ്കിലും പൂച്ചയെ കണ്ടെത്തിയാല്‍ അവനെ എനിക്ക് തിരികെ നല്‍കുമെന്ന പ്രതീക്ഷയിലാണ് വിളംബരം നടത്താൻ തുടങ്ങിയത്.” ബിശ്വാസ് പറഞ്ഞു.
ബിശ്വാസ് നിലവില്‍ എട്ട് പൂച്ചകളെയും നിരവധി നായ്ക്കുട്ടികളെയും വളർത്തുന്നുണ്ട്. അദ്ദേഹത്തിന് അവയെല്ലാം ഒരു കുടുംബം പോലെയാണ്. തൻ്റെ വളർത്തുമൃഗങ്ങള്‍ക്ക് നല്ല ഭക്ഷണം ഉണ്ടെന്ന് ഉറപ്പുവരുത്താനായി അദ്ദേഹം തൻ്റെ വീട്ടുമുറ്റത്തെ കുളത്തില്‍ മത്സ്യം വളർത്തുന്നുണ്ട്. അതുകൊണ്ട് തന്നെ അയല്‍വാസികളും ബിശ്വാസിന്റെ പൂച്ചയ്‌ക്കായി തിരച്ചില്‍ നടത്തി വരികയാണ്. “ദാദ മൃഗങ്ങളെ സ്വന്തം മക്കളെ പോലെയാണ് പരിപാലിക്കുന്നത്. അദ്ദേഹം അവരെ പരിപാലിക്കും, അവർക്ക് ഭക്ഷണം നല്‍കും, അവർക്ക് വൈദ്യസഹായം ഉറപ്പാക്കും. ഈ വളർത്തുമൃഗങ്ങള്‍ അദ്ദേഹത്തിന്റെ മാത്രം കുടുംബമല്ല, ഈ പ്രദേശത്തിലുള്ള എല്ലാവരുടേതും കൂടിയാണ്.” ബിശ്വാസിന്റെ അയല്‍വാസി നിമില ദാസ് പറഞ്ഞു.