Home Featured പാനിപൂരി വില്പനക്കാരന്റെ വരുമാനം ലക്ഷം രൂപ; കണ്ണുതള്ളി സോഷ്യല്‍ മീഡിയ

പാനിപൂരി വില്പനക്കാരന്റെ വരുമാനം ലക്ഷം രൂപ; കണ്ണുതള്ളി സോഷ്യല്‍ മീഡിയ

by admin

പാനിപൂരി വില്പനക്കാരന്റെ വരുമാനം കേട്ട് കണ്ണുതള്ളി സോഷ്യല്‍ മീഡിയ. പാനിപൂരി വില്‍പ്പനയിലൂടെ ഓണ്‍ലൈൻ പേയ്‌മെന്റ് വഴി 40 ലക്ഷം രൂപയാണ് തമിഴ്‌നാട് സ്വദേശി സ്വന്തമാക്കിയത്.ഇത്രയും വലിയ തുകയുടെ ഓണ്‍ലൈൻ ഇടപാട് മൂലം ഇയാള്‍ക്ക് ജിഎസ്ടി നോട്ടീസും ലഭിച്ചിട്ടുണ്ട്. ജോലി ഉപേക്ഷിച്ച്‌ പാനിപൂരി സ്റ്റാള്‍ തുടങ്ങുകയാണെന്നാണ് സാമൂഹ്യമാധ്യമങ്ങളില്‍ ടെക്കികള്‍ കമ്മന്റ് പങ്കുവെച്ചിരിക്കുന്നത്. പാനിപൂരി വില്‍ക്കുന്നയാള്‍ക്ക് മെഡിക്കല്‍ കോളേജിലെ പ്രൊഫസർമാരെക്കാള്‍ ശമ്ബളം ലഭിക്കുന്നുണ്ടെന്ന് ഒരു ഉപയോക്താവ് ചൂണ്ടിക്കാട്ടി.തമിഴ്‌നാട് ചരക്ക് സേവന നികുതി നിയമത്തിനും സെൻട്രല്‍ ജിഎസ്ടി നിയമത്തിലെ സെക്ഷൻ 70 നും കീഴിലാണ് വില്പനക്കാരന് നോട്ടീസ് ലഭിച്ചിരിക്കുന്നത്.

2024 ഡിസംബർ 17-ന് ലഭിച്ച നോട്ടീസ് പ്രകാരം 2023-24 വർഷത്തില്‍ കടക്കാരൻ സ്വമ്ബാദിച്ചത് 40 ലക്ഷം രൂപയാണ്. കഴിഞ്ഞ മൂന്ന് വർഷം കൊണ്ട് ഇയാള്‍ സമ്ബാദിച്ച തുകയും നോട്ടീസില്‍ വ്യക്തമാക്കുന്നത്. യുപിഐ സേവനങ്ങള്‍ ഉപയോഗിച്ച്‌ നടത്തിയ ഡിജിറ്റല്‍ ഇടപാടുകളുടെ വിവരങ്ങള്‍ ആണ് ജിഎസ്ടി നോട്ടീസില്‍ കാണിച്ചിരിക്കുന്നത്.

ചരക്കുകളോ സേവനങ്ങളോ നല്‍കുമ്ബോള്‍, ഇടപാടുകള്‍ ഒരു പരിധി കവിഞ്ഞാല്‍, ജിഎസ്ടി നിയമത്തിന് കീഴില്‍ രജിസ്റ്റർ ചെയ്യണമെന്ന നിയമം നോട്ടീസില്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. നോട്ടീസ് പുറത്ത് വന്നതിന് പിന്നാലെ വരുമാനത്തിനൊപ്പം, നികുതി ചുമത്തുന്നതിനെക്കുറിച്ചും സോഷ്യല്‍ മീഡിയയില്‍ വലിയ ചർച്ച ഉയർന്നിട്ടുണ്ട്. നികുതി വെട്ടിപ്പിലേക്കും ചില സോഷ്യല്‍ മീഡിയ ഉപയോക്താക്കള്‍ ചർച്ചയെ എത്തിച്ചിട്ടുണ്ട്.

ഭാര്യയെ ഒരു പാഠം പഠിപ്പിക്കണം’; വിഡിയോ പുറത്തുവിട്ട് ആത്മഹത്യ ചെയ്ത് യുവാവ്

ഭാര്യ മാനസികമായി പീഡിപ്പിക്കുകയാണെന്ന് ആരോപിച്ച്‌ ആത്മഹത്യ ചെയ്ത് യുവാവ്. ഡിസംബർ 30ാം തീയതിയാണ് യുവാവ് ആത്മഹത്യ ചെയ്തതെന്ന് പൊലീസ് അറിയിച്ചു.സംഭവത്തിന് പിന്നാലെ ഭാര്യക്കെതിരെ ഗുജറാത്ത് പൊലീസ് കേസെടുത്തു. ആത്മഹത്യ ചെയ്യുന്നതിന് മുമ്ബ് ഭാര്യയെ ഒരു പാഠം പഠിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് യുവാവ് വിഡിയോ ചിത്രീകരിച്ചിരുന്നു. ബന്ധുക്കളോടാണ് യുവാവ് ഈ ആവശ്യം ഉന്നയിച്ചിരിക്കുന്നത്. സാംറാല ഗ്രാമത്തിലാണ് ഇയാള്‍ ആത്മഹത്യ ചെയ്തത്. സീലിങ് ഫാനില്‍ തുങ്ങി മരിക്കുകയായിരുന്നു.

മരണത്തിന് പിന്നാലെ ബന്ധുക്കള്‍ ഇയാളുടെ ഫോണില്‍ നിന്നും വിഡിയോ കണ്ടെത്തുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പൊലീസിന് പരാതിയും നല്‍കി. ഈ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസിന്റെ നടപടിയുണ്ടായിരിക്കുന്നത്. മകനെ മരുമകള്‍ നിരന്തരമായി മാനസികമായി പീഡിപ്പിച്ചിരുന്നുവെന്ന് യുവാവിന്റെ പിതാവ് പറഞ്ഞു. വഴക്കുണ്ടാക്കി മരുമകള്‍ സ്വന്തം വീട്ടിലേക്ക് പോവുകയും ചെയ്തു. പിന്നീട് തിരികെ കൊണ്ടുവരാൻ ശ്രമിച്ചുവെങ്കിലും എന്നാല്‍, സ്വന്തം വീട്ടില്‍ നിന്ന് മടങ്ങാൻ മരുമകള്‍ കൂട്ടാക്കിയില്ലെന്ന് യുവാവിന്റെ പിതാവ് പറഞ്ഞു. തുടർന്ന് ആത്മഹത്യ പ്രേരണക്കുറ്റം ചുമത്തി യുവതിക്കെതിരെ കേസെടുക്കുകയായിരുന്നു.

ഡല്‍ഹിയില്‍ 40കാരൻ ഭാര്യയുടെ മാനസിക പീഡനത്തെ തുടർന്ന് ആത്മഹത്യ ചെയ്തതിന് പിന്നാലെയാണ് പുതിയ സംഭവവും റിപ്പോർട്ട് ചെയ്യുന്നത്. വിഡിയോ ചിത്രീകരിച്ചതിന് ശേഷമാണ് ഡല്‍ഹിയിലെ യുവാവും ആത്മഹത്യ ചെയ്തത്. നേരത്തെ ബംഗളൂരുവിലെ 34കാരന്റെ ആത്മഹത്യയും വിവാദത്തിലായിരുന്നു.

You may also like

error: Content is protected !!
Join Our WhatsApp Group