ബെംഗളൂരുവിലെ ഗതാഗതക്കുരുക്കും ഉയർന്ന വാടകയും ജീവിതച്ചെലവും സംബന്ധിച്ച പരാതികള്‍ പതിവാണ്. എന്നാല്‍ ഇങ്ങനെയൊക്കെ ആണെങ്കിലും ഒരിക്കല്‍ ഇവിടെ താമസിച്ച് തുടങ്ങിയാല്‍ പിന്നെ മറ്റൊരിടത്തേക്ക് മാറാൻ പലരും താത്പര്യപ്പെടാറില്ല.അതിന് കാരണം എന്താവും? ദാ ഉത്തരം നല്‍കുകയാണ് ബിഹാർ സ്വദേശിയായ ഒരു യുവാവ് ,അദ്ദേഹത്തിൻ്റെ പ്രതികരണം സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കഴിഞ്ഞു.ഇൻസ്റ്റാഗ്രാമില്‍ പങ്കുവെച്ച വീഡിയോയില്‍ അങ്കിത് എന്ന യുവാവാണ് ബെംഗളൂരുവിനെക്കുറിച്ചുള്ള തന്റെ നിരീക്ഷണം പങ്കുവെച്ചത്. ട്രാഫിക്കും ഒറ്റപ്പെടലും ഉയർന്ന വാടകയും നേരിടേണ്ടി വന്നാലും ആളുകള്‍ നഗരം വിട്ടുപോകാൻ ആഗ്രഹിക്കുന്നില്ലെന്ന് അങ്കിത് ആവർത്തിക്കുന്നു.
“ഇത് ബെംഗളൂരുവാണ്. ആളുകള്‍ ഇവിടേക്ക് വരുന്നു. പക്ഷേ ഒരിക്കല്‍ ഇവിടെ എത്തിയാല്‍ പിന്നീട് പോകാൻ ആഗ്രഹിക്കുന്നില്ല. ഒറ്റപ്പെടലും ഉത്കണ്ഠയും തലവേദനയെടുപ്പിക്കുന്ന ട്രാഫിക്കും നേരിടേണ്ടി വന്നാലും അവർ ഇവിടെ തുടരുന്നു. ശമ്പളത്തിന്റെ വലിയൊരു ഭാഗം വാടകയ്ക്ക് ചെലവാകുന്നുണ്ടെങ്കിലും,” എന്നാണ് അങ്കിത് വീഡിയോയില്‍ പറയുന്നത്. ഉയർന്ന തൊഴിലവസരങ്ങളല്ലെ ബെംഗളൂരില്‍ ആളുകളെ പിടിച്ച് നിർത്തുന്നത് എന്നാണ് അങ്കിത് പറയുന്നത്. പിന്നെ എന്താണെന്നല്ലേ, ബെംഗളൂരിലെ കാലാവസ്ഥയാത്രേ.”ഗുരുഗ്രാം, ഡല്‍ഹി, ഹൈദരാബാദ്, മുംബൈ, ചെന്നൈ എന്നിവിടങ്ങളിലും ഐടി കമ്പനികളുണ്ട്. എന്നാല്‍ ഇവിടുത്തെ കാലാവസ്ഥയാണ് ആളുകളെ മറ്റെവിടേക്കും പോകാൻ അനുവദിക്കാത്തത്’, എന്നാണ് അങ്കിതിൻ്റെ നിരീക്ഷണം.വീഡിയോയ്ക്ക് താഴെ നിരവധി പേർ അങ്കിതിന്റെ അഭിപ്രായത്തെ പിന്തുണച്ച് രംഗത്തെത്തി. “ഇത് സത്യമാണ്” എന്നാണ് ഒരാള്‍ കുറിച്ചത്.’മൂന്നോ നാലോ ദശാബ്ദങ്ങള്‍ക്ക് മുമ്പ് ആളുകള്‍ സ്വപ്‌നങ്ങളുമായി മുംബൈയിലേക്ക് പോയിരുന്നു.
ഇപ്പോള്‍ ആ സ്ഥാനം ബെംഗളൂരുവിനാണ് എന്നായിരുന്നു മറ്റൊരാളുടെ കമൻ്റ്.’ഞാൻ പൂർണമായും യോജിക്കുന്നു,എന്റെ അനുഭവവും ഇതുതന്നെയാണ്’ തുടങ്ങിയ കമന്റുകളും വീഡിയോയ്ക്ക് താഴെ ഉണ്ട്. ജോലി അവസരങ്ങള്‍, വൈവിധ്യമാർന്ന ജനവിഭാഗങ്ങള്‍, നഗരജീവിതം, കാലാവസ്ഥ എന്നിവയെല്ലാമാണ് ബെംഗളൂരുവിന്റെ പ്രധാന ആകർഷണമെന്ന് പലരും അഭിപ്രായപ്പെട്ടു.അതേസമയം എല്ലാവരും അങ്കിതിന്റെ വിലയിരുത്തലിനോട് യോജിച്ചില്ല. ബെംഗളൂരുവില്‍ ആളുകള്‍ തുടരുന്നതിന് പ്രധാന കാരണം ജോലി തന്നെയാണെന്നാണ് ചിലരുടെ അഭിപ്രായം. ടവർക്ക് ഫ്രം ഹോം സ്ഥിരമാക്കിയാല്‍ പുറത്തുനിന്ന് വന്നവരില്‍ ഭൂരിഭാഗവും സ്വന്തം നാട്ടിലേക്ക് മടങ്ങും. ബെംഗളൂരുവിന്റെ കാലാവസ്ഥയെ അമിതമായി പ്രശംസിക്കുകയാണ്’, എന്ന് ഒരു ഉപയോക്താവ് പ്രതികരിച്ചു.ട്രാഫിക്കും ഉയർന്ന വാടകയും നഗരജീവിതം ബുദ്ധിമുട്ടാക്കുന്നുണ്ട്.
എന്നിരുന്നാലും തൊഴിലവസരങ്ങളാണ് ആളുകളെ ഇവിടെ നിലനിർത്തുന്നത് എന്നാണ് മറ്റൊരാളുടെ അഭിപ്രായം. നഗരത്തിന്റെ അടിസ്ഥാനസൗകര്യങ്ങളെ വിമർശിച്ചും ചിലർ രംഗത്തെത്തി. പല കാല്‍നടപാതകളും തകർന്ന നിലയിലാണ്. വാഹനങ്ങള്‍ നടപ്പാതകളില്‍ പാർക്ക് ചെയ്യുന്നു. ബെംഗളൂരു വിട്ടതില്‍ സന്തോഷമുണ്ട് എന്നായിരുന്നു ഒരു കമൻ്റ്.ബെംഗളൂരുവിനെക്കുറിച്ചുള്ള ഈ വീഡിയോയ്ക്ക് താഴെ വന്ന പ്രതികരണങ്ങള്‍ നഗരത്തെക്കുറിച്ചുള്ള വ്യത്യസ്ത കാഴ്ചപ്പാടുകളാണ് മുന്നോട്ടുവയ്ക്കുന്നത്. ഒരുവിഭാഗം ആളുകള്‍ക്ക് മികച്ച തൊഴില്‍ അവസരങ്ങളും കാലാവസ്ഥയും ജീവിതശൈലിയുമാണ് ബെംഗളൂരുവിന്റെ പ്രധാന ആകർഷണം എന്ന് പറയുമ്പോള്‍ മറ്റൊരു വിഭാഗത്തിന് ട്രാഫിക്കും ഉയർന്ന ജീവിതച്ചെലവും അടിസ്ഥാനസൗകര്യ പ്രശ്നങ്ങളുമാണ് നഗരത്തിന്റെ പ്രധാന വെല്ലുവിളികളായി ഉയർത്തുന്നത്. എന്നിരുന്നാലും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ആയിരക്കണക്കിന് ആളുകളെ ഇന്നും ആകർഷിക്കുന്ന നഗരങ്ങളിലൊന്നായി ബെംഗളൂരു തുടരുകയാണ്.