Home കർണാടക ബെംഗളൂരു: സ്കൂൾ കെട്ടിടത്തിൽ വൻ തീപിടുത്തം, ആളപായമില്ല

ബെംഗളൂരു: സ്കൂൾ കെട്ടിടത്തിൽ വൻ തീപിടുത്തം, ആളപായമില്ല

ബെംഗളൂരു: പടിഞ്ഞാറൻ ബെംഗളൂരുവിലെ നാഗദേവനഹള്ളിയിൽ പ്രവർത്തിക്കുന്ന ചിത്രകൂട സ്കൂളിൽ ശനിയാഴ്ച രാവിലെ വൻ തീപിടിത്തമുണ്ടായി. വേനൽക്കാല അവധിയായതിനാൽ സ്കൂൾ കെട്ടിടത്തിൽ വിദ്യാർത്ഥികളോ ജീവനക്കാരോ ഇല്ലാതിരുന്നതിനാൽ ആളപായമോ പരിക്കുകളോ റിപ്പോർട്ട് ചെയ്തിട്ടില്ല.രാവിലെ 9.55ഓടെയാണ് സ്കൂളിൽ തീപിടിത്തമുണ്ടായ വിവരം അഗ്നിശമന സേനയ്ക്ക് ലഭിച്ചത്. വിവരം ലഭിച്ചതിനെ തുടർന്ന് മൂന്ന് ഫയർ എഞ്ചിനുകൾ ഉടൻ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു.അഗ്നിശമന സേനയുടെ സമയോചിതമായ ഇടപെടലിലൂടെ തീ നിയന്ത്രണവിധേയമാക്കുകയും മറ്റ് ഭാഗങ്ങളിലേക്ക് പടരുന്നത് തടയുകയും ചെയ്തു. സ്കൂളിന്റെ ഓഡിറ്റോറിയത്തിന്റെ മുകളിലത്തെ നിലയിലാണ് തീപിടിത്തം ഉണ്ടായതെന്ന് അധികൃതർ അറിയിച്ചു.പ്രാഥമിക നിഗമനപ്രകാരം ഷോർട്ട് സർക്യൂട്ടാകാം അപകടത്തിന് കാരണമായതെന്ന് അഗ്നിശമന സേനാ ഉദ്യോഗസ്ഥർ വ്യക്തമാക്കി. സംഭവത്തിൽ കൂടുതൽ അന്വേഷണം തുടരുകയാണ്.

You may also like

error: Content is protected !!
Join Our WhatsApp Group