ബെംഗളൂരു: പുതുതായി കര്‍ണാടകയില്‍ ഉദ്ഘാടനം നടത്താനിരിയ്ക്കുന്ന വിമാനത്താവളത്തിന് ബി.എസ് യെദിയൂരപ്പയുടെ പേര് നല്‍കും.മുഖ്യമന്ത്രി ബസവരാജ് ബൊമ്മയ് ഇതുമായി ബന്ധപ്പെട്ട് പ്രഖ്യാപനം നടത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദി ഫെബ്രുവരി 27-നാണ് ഇതിന്റെ ഉദ്ഘാടനം നിര്‍വഹിക്കുന്നത്.മുന്‍പ് കര്‍ണാടക മന്ത്രിസഭായോഗമാണ് യെദിയൂരപ്പയുടെ പേര് വിമാനത്താവളത്തിനിടാന്‍ തീരുമാനിച്ചിരുന്നത്.
എന്നാല്‍ യെദിയൂരപ്പ ഈ നടപടിയെ എതിര്‍ത്ത് കേന്ദ്രസര്‍ക്കാരിന് കത്തയച്ചു. .ിമാനത്താവളത്തിന് മുന്‍ മുഖ്യമന്ത്രിയുടെ പേര് നല്കുന്നതില് സര്‍ക്കാര്‍ ഉറച്ചു നിന്നു. വ്യോമയാന മന്ത്രാലയത്തിന് ഇത് സംബന്ധിച്ച് കത്ത് നല്‍കുമെന്നും ഉടന്‍ അനുമതി ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും മുഖ്യമന്ത്രി അറിയിച്ചു.
17കാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തി: പ്രിന്‍സിപ്പല്‍ അറസ്റ്റില്‍
ബെംഗളൂരു: റായ്ച്ചൂരില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രീയൂണിവേഴ്സിറ്റി (പിയു) കോളജ് പ്രിന്‍സിപ്പല്‍ അറസ്റ്റില്‍. പിയു കോളജ് പ്രിന്‍സിപ്പല്‍ രമേഷാണ് അറസ്റ്റിലായത്.
കഴിഞ്ഞ 10ന് രാത്രി 17കാരിയെ പ്രിന്‍സിപ്പലിന്റെ മുറിയിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിക്കുകയായിരുന്നു.തുടര്‍ന്ന് കൊലപ്പെടുത്തി കോളജ് ഹോസ്റ്റലില്‍ കെട്ടിത്തൂക്കിയ ശേഷം ഒളിവില്‍ പോയെന്നാണ് കേസ്.