ന്യൂഡൽഹി: റിപബ്ലിക് ടിവി സ്ഥാപകൻ അർണബ് ഗോസ്വാമിയും ബാർക് മുൻ സിഇഒ പാർഥോ ദാസ്ഗുപ്തയും നടത്തിയ വാട്സ്ആപ്പ് ചാറ്റ് പുറത്തുവന്നത് വലിയ വിവാദമാകുന്നു. കേന്ദ്രം ഭരിക്കുന്ന ബിജെപി സർക്കാരും മാധ്യമങ്ങളും ചേർന്ന് നടത്തിയ ഗൂഢാലോചനയാണ് പുറത്തെത്തിയ ചാറ്റ് വെളിപ്പെടുത്തുന്നത്. സംഭവത്തിൽ കേന്ദ്രത്തിനും അർണബിനും എതിരായി രൂക്ഷപ്രതികരണവുമായി ശശി തരൂർ എംപി രംഗത്തെത്തി.
40 സൈനികരുടെ മരണം പോലും ആഘോഷമാക്കിയ അർണബ് ഗോസ്വാമിക്കും സംഘത്തിനും എതിരായി അന്വേഷണം നടത്താൻ കേന്ദ്ര സർക്കാർ തയ്യാറായേക്കില്ല. പക്ഷെ, രാജ്യസുരക്ഷയെ പോലും വെല്ലുവിളിക്കുന്ന സംഭവത്തിൽ അന്വേഷണം നടത്താൻ പൊതുതാൽപര്യ ഹർജിയുമായി സുപ്രീംകോടതി വരെ പോകേണ്ടി വരുമോ എന്നാണ് ശശി തരൂർ പങ്കുവെയ്ക്കുന്ന ആശങ്ക. ഇപ്പോൾ പുറത്തെത്തിയിരിക്കുന്ന വാട്സ്ആപ്പ് ചാറ്റുകളിലെ അപലപനീയമായ കാര്യങ്ങൾ എടുത്തു പറഞ്ഞാണ് തരൂരിന്റെ ഫേസ്ബുക്ക് പോസ്റ്റ്.
ബംഗളുരു വീണ്ടും ഹോട്ട്സ്പോട്ട് ആകുമോ ? മഹാദേവപുരയിൽ കേസുകൾ കൂടുന്നു
ശശി തരൂരിന്റെ ഫേസ്ബുക്ക് കുറിപ്പ്:
ഇപ്പോൾ വിവാദമായിരിക്കുന്ന ലീക്കായ വാട്ട്സപ്പ് ചാറ്റുകൾ മൂന്ന് അപലപനീയമായ കാര്യങ്ങളാണ് വെളിപ്പെടുത്തിത്തരുന്നത്: (1) രാജ്യസുരക്ഷ സംബന്ധിയായ രഹസ്യങ്ങൾ ഒരു സ്വകാര്യ ചാനലിന് വാണിജ്യപരമായ കാര്യങ്ങൾക്ക് വേണ്ടി വെളിപ്പെടുത്തുക എന്നത്; (2) ‘രാജ്യസ്നേഹി’യെന്ന് സ്വയം പ്രഖ്യാപിക്കുന്ന ഒരാൾ നമ്മുടെ 40 പട്ടാളക്കാരുടെ മരണം ‘നമ്മൾ വിജയിച്ചു’ എന്ന് വിളിച്ചു പറഞ്ഞ് ആഘോഷിക്കുക എന്നത്; (3) TRPയുടെ വഞ്ചനാപരമായ കൃത്രിമത്വം.

ഈ വിഷയത്തിൽ സർക്കാർ അന്വേഷണം നടത്തുന്നില്ലെങ്കിൽ (ഈ വിഷയത്തിലടങ്ങിയ സങ്കീർണ്ണമായ ചതിയുടെ കഥകൾ കേൾക്കുമ്പോൾ സർക്കാർ ഇതിനെതിരെ അന്വേഷണം നടത്തുന്നില്ലെന്ന് തന്നെ നമുക്ക് അനുമാനിക്കേണ്ടി വരും) പിന്നെ ആരാണ് അന്വേഷണം നടത്തുക? ഇനി ഈ വിഷയത്തിന് കൂടി നമുക്ക് ഒരു പൊതുതാത്പര്യ ഹർജിയുമായി സുപ്രീം കോടതിയിലേക്ക് പോകേണ്ടി വരുമോ?

50% offer on your all orders in Zomato & Swiggy Get the best prices! Click the link and order directly now
👉 Click Here To Order In ZOMATO 👉 Click Here to order In SWIGGY
- 67 വർഷത്തിലേറെയായി കുളിക്കാത്ത ഒരാൾ; വിചിത്രമായ ജീവിത രീതികളുള്ള അമൗ ഹാജി.
- രാജ്യത്ത് ഏറ്റവും കൂടുതൽ പേർ കോവിഡ് വാക്സിൻ എടുത്തത് കർണാടകയിൽ
- സംസ്ഥാനത്ത് കോവിഡ് വാക്സിൻ സ്വീകരിച്ച 43കാരൻ മരിച്ചു
- ഇനിമുതൽ പേടിഎം വഴി നമ്മ മെട്രോ സ്മാർട്ട് കാർഡ് റീചാർജ് ചെയ്യാം
- കർണാടകയിലെ കന്നുകാലി കശാപ്പ് നിരോധനം, ഉപജീവനത്തിനും പോഷണത്തിനും വെല്ലുവിളിയോ?
- പുകവലിക്കുന്നവര്‍ക്കും സസ്യാഹാരികള്‍ക്കും കൊറോണ വൈറസ് പകരാന്‍ താരതമ്യേന സാധ്യത കുറവ്.
- ബന്നാർഘട്ട ബയോളജിക്കൽ പാർക്ക്,കാറിന്റെ ബമ്ബര്‍ കടിച്ചു കീറുന്ന കടുവയുടെ വീഡിയോ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു.
- യെലഹങ്ക സോണിൽ മാംസ വിൽപ്പന താൽക്കാലികമായി നിരോധിച്ചു
- എയർപോർട്ട് കൗൺസിൽ ഇൻ്റർനാഷണലിൻ്റെ അംഗീകാരം ബെംഗളൂരു കെംപെ ഗൗഡ രാജ്യാന്തര വിമാനത്താവളത്തിന്.
- ബംഗളുരു പോലീസിന്റെ റോഡിലുള്ള “കൈ”കളിക്കു വിരാമം , ഇനി റോഡിൽ പിഴയിടില്ല
- ഐ ടി കമ്പനികളിലെ “വർക്ക് ഫ്രം ഹോം” പിൻവലിക്കണമെന്നാവശ്യപ്പെട്ട് ബംഗളുരു എം പി.