Home തിരഞ്ഞെടുത്ത വാർത്തകൾ മുംബൈയില്‍ സിജെപി പ്രതിഷേധത്തിനിടെ കുഴഞ്ഞുവീണ് മലയാളി വയോധികൻ മരിച്ചു

മുംബൈയില്‍ സിജെപി പ്രതിഷേധത്തിനിടെ കുഴഞ്ഞുവീണ് മലയാളി വയോധികൻ മരിച്ചു

മുംബൈ: മുംബൈയിലെ ശിവാജി പാർക്കില്‍ കോക്രോച് ജനത പാർടി സംഘടിപ്പിച്ച പ്രതിഷേധ പരിപാടിക്കിടെ മലയാളി വയോധികൻ കുഴഞ്ഞുവീണ് മരിച്ചു.താനെയില്‍ താമസിക്കുന്ന തിരുവനന്തപുരം സ്വദേശി ഗോപാലകൃഷ്ണ സുബ്ബയ്യ പിള്ള (75) ആണ് മരിച്ചത്. ഇന്നലെ വൈകുന്നേരമായിരുന്നു സംഭവം.മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിൻ്റെ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധ റാലിയില്‍ പങ്കെടുക്കുന്നതിനായി താനെയില്‍ നിന്ന് ദാദറിലെ ശിവാജി പാർക്കില്‍ ഇന്നലെ വൈകിട്ട് 4:30 ഓടെയാണ് അദ്ദേഹം എത്തിയത്. വൈകുന്നേരം 5 മണിയോടെ ഇദ്ദേഹത്തിന് കടുത്ത നെഞ്ചുവേദന അനുഭവപ്പെട്ടു. കൂടെയുണ്ടായിരുന്ന സുഹൃത്തുക്കളുടെയും സ്ഥലത്തുണ്ടായിരുന്ന പൊലീസിന്റെയും സഹായത്തോടെ ഇദ്ദേഹത്തെ ഉടൻ തന്നെ സമീപത്തുള്ള ശുശ്രൂഷ ആശുപത്രിയില്‍ എത്തിച്ചു. ആശുപത്രിയില്‍ എത്തിക്കുന്നതിന് മുൻപ് സംഭവസ്ഥലത്തുവെച്ച്‌ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥർ ഇദ്ദേഹത്തിന് പ്രാഥമിക ശുശ്രൂഷയുടെ ഭാഗമായി സി.പി.ആർ നല്‍കാൻ ശ്രമിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം സ്ഥിരീകരിച്ചത്. സംഭവത്തില്‍ പോലീസ് കേസെടുത്തു.

You may also like

error: Content is protected !!
Join Our WhatsApp Group