Home കർണാടക ബെംഗളൂരുവില്‍ നിന്ന് രാത്രി 10 മണിക്ക് പുറപ്പെടും; വന്ദേഭാരത് സ്ലീപ്പര്‍ യാത്ര 14 മണിക്കൂര്‍, യാത്രാ വിവരം

ബെംഗളൂരുവില്‍ നിന്ന് രാത്രി 10 മണിക്ക് പുറപ്പെടും; വന്ദേഭാരത് സ്ലീപ്പര്‍ യാത്ര 14 മണിക്കൂര്‍, യാത്രാ വിവരം

ബെംഗളൂരു-മുംബൈ വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിനിന് റെയില്‍വെ ബോര്‍ഡ് അനുമതി. ഈ മാസം സര്‍വീസ് ആരംഭിച്ചേക്കുമെന്ന് ദി ഹിന്ദു റിപ്പോര്‍ട്ട് ചെയ്തു.27652, 27651 എന്നീ നമ്പറിലാകും ട്രെയിനുകള്‍. ബെംഗളൂരുവില്‍ നിന്ന് രാത്രി 10 മണിക്കാണ് ഈ ട്രെയിന്‍ പുറപ്പെടുക. പ്രധാന സ്റ്റേഷനുകളെല്ലാം പിന്നിട്ട് തൊട്ടടുത്ത ദിവസം ഉച്ചയ്ക്ക് 1.50നാണ് ട്രെയിന്‍ മുംബൈയിലെത്തുക.അതേസമയം, മുംബൈയില്‍ നിന്ന് ബെംഗളൂരുവിലേക്കുള്ള വന്ദേഭാരത് സ്ലീപ്പര്‍ രാത്രി 10.30നാണ് പുറപ്പെടുക. തൊട്ടടുത്ത ദിവസം ഉച്ചയ്ക്ക് 2.50നാണ് ട്രെയിന്‍ ബെംഗളൂരു റെയില്‍വെ സ്റ്റേഷനില്‍ എത്തുക. അനന്ത്പൂര്‍, ഗുണ്ടകല്‍, റയ്ചൂര്‍, കലബുറുഗി, സോളാപൂര്‍, പൂനെ, കല്യാണ്‍ എന്നീ സ്റ്റേഷനുകളിലും സ്റ്റോപ്പ് ഉണ്ടാകും. അനന്ത്പൂരും ഗുണ്ടകലും ആന്ധ്ര പ്രദേശിലാണ്.ആഴ്ചയില്‍ ആറ് ദിവസമായിരിക്കും സര്‍വീസ്. ബെംഗളൂരുവില്‍ നിന്നുള്ള ട്രെയിന്‍ തിങ്കളാഴ്ച സര്‍വീസ് നടത്തില്ല.

മുംബൈയില്‍ നിന്നുള്ള ട്രെയിന്‍ ചൊവ്വാഴ്ച സര്‍വീസ് നടത്തില്ല. രണ്ട് സെറ്റ് വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിനുകളാണ് ഈ റൂട്ടില്‍ അനുവദിച്ചിട്ടുള്ളത്. കഴിഞ്ഞ ഫെബ്രുവരിയില്‍ ഇത് സംബന്ധിച്ച്‌ ധാരണയായിരുന്നു എങ്കിലും പല കാരണങ്ങളാല്‍ വൈകുകയായിരുന്നു. സോളാപൂരിലും പൂനെയിലും ട്രെയിന്‍ അല്‍പ്പനേരം നിര്‍ത്തിയിടും.ഒരുപക്ഷേ, സ്‌പെഷ്യല്‍ സര്‍വീസ് ആയി ട്രെയിന്‍ തുടങ്ങിയ ശേഷം പിന്നീട് പതിവ് സര്‍വീസിലേക്ക് മാറുകയാകും ചെയ്യുക. വ്യത്യസ്തമായ കാര്യങ്ങളാണ് റെയില്‍വെ പരിഗണിച്ചിട്ടുള്ളത്. കര്‍ണാടകയിലെയും മഹാരാഷ്ട്രയിലെയും പ്രധാന റെയില്‍വെ സ്റ്റേഷനുകളില്‍ സ്റ്റോപ്പ് നല്‍കാന്‍ തീരുമാനിച്ചിട്ടുണ്ട്. ദക്ഷിണേന്ത്യയിലെ ആദ്യത്തെ വന്ദേഭാരത് സ്ലീപ്പര്‍ ആകും ഈ ട്രെയിന്‍.2019ലാണ് വന്ദേഭാരത് എക്‌സ്പ്രസ് സര്‍വീസ് തുടങ്ങിയത്. ഡല്‍ഹിക്കും യുപിക്കുമിടയിലായിരുന്നു ഇത്.

ഈ വര്‍ഷം ജനുവരി 22നാണ് വന്ദേഭാരത് സ്ലീപ്പര്‍ സര്‍വീസ് തുടങ്ങിയത്. അസമില്‍ കാമാഖ്യയില്‍ നിന്ന് ബംഗാളിലെ ഹൗറയിലേക്കായിരുന്നു ഇത്. 972 കിലോമീറ്ററുള്ള ഈ യാത്ര 14 മണിക്കൂര്‍ ആണ്. രണ്ടാമത്തെ വന്ദേഭാരത് സ്ലീപ്പര്‍ ആകും ബെംഗളൂരു-മുംബൈ റൂട്ടില്‍. വന്ദേഭാരതിന്റെ രാത്രി യാത്ര സാധ്യമാകുന്ന പദ്ധതിയുടെ ഭാഗമാണ് സ്ലീപ്പര്‍ ട്രെയിന്‍.കേരളത്തിനും വൈകാതെ ഒരു വന്ദേഭാരത് സ്ലീപ്പര്‍ അനുവദിക്കുമെന്നാണ് പ്രതീക്ഷ. ബെംഗളൂരുവില്‍ നിന്ന് എറണാകുളം വഴി നാഗര്‍കോവിലേക്കാകും ഈ ട്രെയിന്‍. കേന്ദ്രമന്ത്രി സുരേഷ് ഗോപി ഇക്കാര്യം സൂചിപ്പിച്ചിരുന്നു. തിരുവനന്തപുരത്തേക്ക് വന്ദേഭാരത് വേണം എന്ന ആവശ്യവും ഇതുവഴി സാധ്യമാക്കുകയാണ് ലക്ഷ്യം. എന്നാല്‍ ബെംഗളൂരു-മുംബൈ ട്രെയിന്‍ തുടങ്ങിയ ശേഷമാകും കേരളത്തിലൂടെയുള്ള ട്രെയിന്‍.

You may also like

error: Content is protected !!
Join Our WhatsApp Group