ബംഗളൂരു: ബംഗളൂരുവിൽ ടെക്കിയായ യുവാവിനെ കൊലപ്പെടുത്തി വെട്ടിനുറുക്കി ഉപേക്ഷിച്ച സംഭവത്തിൽ പോലീസിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ. പിതാവും സഹോദരന്റെ സുഹൃത്തുക്കളും ചേർന്നാണ് യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയതെന്ന് പോലീസ് പറഞ്ഞു. കേസിൽ രണ്ടുപേരെ അറസ്റ്റ് ചെയ്തു. ബംഗളൂരു മല്ലേശ്വരം സ്വദേശിയും ഐടി ജീവനക്കാരനുമായ കൗശൽ പ്രസാദ് ആണ് കൊല്ലപ്പെട്ടത്.

കൗശലിന്റെ പിതാവ് ബിവി കേശവ(50) വാടക കൊലയാളി നവീൻ കുമാർ(19), കേശവ(19)എന്നിവരെ ആവനഹള്ളി പോലീസ് അറസ്റ്റ് ചെയ്തു. സ്വത്ത് ആവശ്യപ്പെട്ട് കൗശൽ പിതാവിനെ നിരന്തരം ഉപദ്രവിച്ചിരുന്നതും പ്രശ്നങ്ങളുണ്ടാക്കിയിരുന്നുവെന്നും പോലീസ് കണ്ടെത്തിയിരുന്നു. ഇതിന്റെ പ്രതികാരമായാണ് കേശവ പ്രസാദ് മകനെ കൊലപ്പെടുത്താൻ മൂന്നുലക്ഷം രൂപയ്ക്ക് ക്വട്ടേഷൻ നൽകിയത്.
ബംഗളുരു വീണ്ടും ഹോട്ട്സ്പോട്ട് ആകുമോ ? മഹാദേവപുരയിൽ കേസുകൾ കൂടുന്നു
കൃത്യമായ ആസൂത്രണത്തോടെയാണ് ബിവി കേശവയും കേശവും നവീൻകുമാറും ചേർന്ന് കൊലപാതകം നടത്തിയത്. കൗശലിന്റെ സഹോദരന്റെ സുഹൃത്താണ് നവീൻകുമാറും കേശവും. കൗശലിനെ കൊലപ്പെടുത്താൻ ഒരു ലക്ഷം രൂപ അഡ്വാൻസായി നൽകുകയും മൂന്ന് ലക്ഷത്തിന് ക്വട്ടേഷൻ ഉറപ്പിക്കുകയുമായിരുന്നു.
മുൻകൂട്ടി പ്ലാൻ ചെയ്തത് പ്രകാരം നവീൻകുമാറും കേശവും ചേർന്ന് കൗശലിനെ ജനുവരി പത്താം തീയതിയാണ് മല്ലേശ്വരത്തുനിന്നും കാറിൽ കൂട്ടിക്കൊണ്ടുപോയത്. തുടർന്ന് എലേമല്ലപ്പ തടാകത്തിന് സമീപത്തുവെച്ച് മദ്യപിച്ചു. മദ്യത്തിൽ മയക്കുമരുന്ന് കലർത്തിനൽകി കൗശലിനെ ബോധരഹിതനാക്കി കഴുത്തറുത്ത് മരണം ഉറപ്പിക്കുകയായിരുന്നു. ഇതിനുശേഷം കൈകാലുകൾ വെട്ടിമാറ്റി മൃതദേഹം വെട്ടിനുറുക്കി ചാക്കുകളിലാക്കി തടാകത്തിൽ ഉപേക്ഷിക്കുകയും ചെയ്തു.
അതിനിടെ, കൗശലിനെ കാണാനില്ലെന്ന് പറഞ്ഞ് ജനുവരി 12ാം തീയതി കേശവ പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. ജനുവരി പത്താം തീയതി വീട്ടിൽനിന്ന് പോയ മകൻ മടങ്ങിവന്നില്ലെന്നും അന്വേഷണം നടത്തണമെന്നുമായിരുന്നു പരാതി. മൊബൈൽ ഫോൺ സഹോദരനെ ഏൽപ്പിച്ചാണ് മകൻ പോയതെന്നും പരാതിയിൽ പറഞ്ഞിരുന്നു. കേശവയുടെ പരാതിയിൽ പോലീസ് അന്വേഷണം നടത്തുന്നതിനിടെയാണ് എലേമല്ലപ്പ തടാകത്തിൽ നിന്നും ദുർഗന്ധം വമിക്കുന്ന ചില ചാക്കുകൾ കണ്ടെത്തിയത്.
കർണാടകയിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 501 പേർക്ക്, 665 പേർക്ക് ഇന്ന് രോഗം ഭേദമായി
പിന്നീട് പോലീസ് സ്ഥലത്തെത്തി പരിശോധിച്ചപ്പോൾ ചാക്കുകളിൽനിന്ന് മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തുകയും കൊല്ലപ്പെട്ടത് കൗശൽ ദാസാണെന്ന് സ്ഥിരീകരിക്കുകയും ചെയ്തു. പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹാവശിഷ്ടങ്ങൾ ബന്ധുക്കൾക്ക് വിട്ടുനൽകി.
ഐടി ജീവനക്കാരന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് നഗരത്തിലെ നിരവധി സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച പോലീസ്, സംഭവദിവസം മല്ലേശ്വരം 18 ക്രോസിൽനിന്ന് കൗശൽ ഒരു കാറിൽ കയറിപോകുന്ന ദൃശ്യങ്ങൾ കണ്ടെത്തിയതാണ് അന്വേഷണത്തിൽ വഴിത്തിരിവായത്.ഈ കാർ എല്ലേമല്ലപ്പ തടാകത്തിന് സമീപത്തേക്കാണ് പോയതെന്നും അന്വേഷണത്തിൽ വ്യക്തമായി. പിന്നാലെ കാറുടമയായ നവീൻകുമാറിനെ പിടികൂടിയതോടെയാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്.

50% offer on your all orders in Zomato & Swiggy Get the best prices! Click the link and order directly now
👉 Click Here To Order In ZOMATO 👉 Click Here to order In SWIGGY
- 67 വർഷത്തിലേറെയായി കുളിക്കാത്ത ഒരാൾ; വിചിത്രമായ ജീവിത രീതികളുള്ള അമൗ ഹാജി.
- രാജ്യത്ത് ഏറ്റവും കൂടുതൽ പേർ കോവിഡ് വാക്സിൻ എടുത്തത് കർണാടകയിൽ
- സംസ്ഥാനത്ത് കോവിഡ് വാക്സിൻ സ്വീകരിച്ച 43കാരൻ മരിച്ചു
- ഇനിമുതൽ പേടിഎം വഴി നമ്മ മെട്രോ സ്മാർട്ട് കാർഡ് റീചാർജ് ചെയ്യാം
- കർണാടകയിലെ കന്നുകാലി കശാപ്പ് നിരോധനം, ഉപജീവനത്തിനും പോഷണത്തിനും വെല്ലുവിളിയോ?
- പുകവലിക്കുന്നവര്‍ക്കും സസ്യാഹാരികള്‍ക്കും കൊറോണ വൈറസ് പകരാന്‍ താരതമ്യേന സാധ്യത കുറവ്.
- ബന്നാർഘട്ട ബയോളജിക്കൽ പാർക്ക്,കാറിന്റെ ബമ്ബര്‍ കടിച്ചു കീറുന്ന കടുവയുടെ വീഡിയോ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു.
- യെലഹങ്ക സോണിൽ മാംസ വിൽപ്പന താൽക്കാലികമായി നിരോധിച്ചു
- എയർപോർട്ട് കൗൺസിൽ ഇൻ്റർനാഷണലിൻ്റെ അംഗീകാരം ബെംഗളൂരു കെംപെ ഗൗഡ രാജ്യാന്തര വിമാനത്താവളത്തിന്.
- ബംഗളുരു പോലീസിന്റെ റോഡിലുള്ള “കൈ”കളിക്കു വിരാമം , ഇനി റോഡിൽ പിഴയിടില്ല
- ഐ ടി കമ്പനികളിലെ “വർക്ക് ഫ്രം ഹോം” പിൻവലിക്കണമെന്നാവശ്യപ്പെട്ട് ബംഗളുരു എം പി.