Home തിരഞ്ഞെടുത്ത വാർത്തകൾ ഹൈദരാബാദില്‍ പി.ജി മെഡിക്കല്‍ വിദ്യാര്‍ത്ഥിനി ഹോട്ടല്‍ മുറിയില്‍ മരിച്ചനിലയില്‍; കൊലപാതകമെന്ന് സംശയം

ഹൈദരാബാദില്‍ പി.ജി മെഡിക്കല്‍ വിദ്യാര്‍ത്ഥിനി ഹോട്ടല്‍ മുറിയില്‍ മരിച്ചനിലയില്‍; കൊലപാതകമെന്ന് സംശയം

ഹൈദരാബാദ്: ഹൈദരാബാദിലെ ഹോട്ടല്‍ മുറിയില്‍ പി.ജി മെഡിക്കല്‍ വിദ്യാർത്ഥിനിയെ അഴുകിയ നിലയില്‍ കണ്ടെത്തി. തെലങ്കാന സംഗറെഡ്ഡി സ്വദേശിനിയായ കോമതി ശ്രീജനയെ (27) യാണ് മിയാപൂരിലെ ഹോട്ടല്‍ മുറിയിലെ കട്ടിലില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്.ഹനംകൊണ്ടയിലെ മെഡിക്കല്‍ കോളേജില്‍ പീഡിയാട്രിക്‌സ് വിഭാഗം പി.ജി വിദ്യാർത്ഥിനിയാണ് ശ്രീജന.മകളുമായി ഫോണില്‍ ബന്ധപ്പെടാൻ കഴിയാത്തതിനെ തുടർന്ന് ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. തുടർന്ന് നടത്തിയ ലൊക്കേഷൻ പരിശോധനയിലാണ് പെണ്‍കുട്ടി മിയാപൂരിലെ ഹോട്ടലിലുണ്ടെന്ന് കണ്ടെത്തിയത്. പോലീസെത്തി മുറി തുറന്നപ്പോഴാണ് മൃതദേഹം കണ്ടെത്തുന്നത്.

സ്വർണ്ണമാല തിരികെ നല്‍കുന്നത് സംബന്ധിച്ച്‌ സംസാരിക്കാനായി ആണ്‍സുഹൃത്ത് വിളിച്ചതിനെ തുടർന്ന് സെപ്റ്റംബർ 30-നാണ് ശ്രീജന ഹൈദരാബാദിലെത്തിയത്. എന്നാല്‍ ഒക്ടോബർ ഒന്നിന് ഇയാള്‍ ഹോട്ടലില്‍നിന്ന് ചെക്ക് ഔട്ട് ചെയ്ത് കടന്നുകളയുകയായിരുന്നു. മകളെ കൊലപ്പെടുത്തിയതാണെന്ന് ആരോപിച്ച്‌ ശ്രീജനയുടെ പിതാവ് കെ. ഭൂമയ്യ രംഗത്തെത്തിയിട്ടുണ്ട്.പിതാവിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് കൊലപാതകക്കുറ്റത്തിന് കേസെടുത്തു. പ്രാഥമിക പരിശോധനയില്‍ ശരീരത്തില്‍ പരിക്കുകളൊന്നും കണ്ടെത്താനായിട്ടില്ല. മരണകാരണം വ്യക്തമാകാൻ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി അയച്ചു. ഒളിവില്‍ പോയ ആണ്‍സുഹൃത്തിനായുള്ള അന്വേഷണം പോലീസ് ഊർജ്ജിതമാക്കിയിട്ടുണ്ട്. പ്രദേശത്തെ സി.സി.ടി.വി ദൃശ്യങ്ങളും പോലീസ് പരിശോധിച്ചുവരികയാണ്. എം.ബി.ബി.എസ് പഠനകാലം മുതല്‍ ശ്രീജനയ്ക്ക് ഇയാളുമായി പരിചയമുണ്ടായിരുന്നെന്നാണ് വിവരം.

You may also like

error: Content is protected !!
Join Our WhatsApp Group