Home covid19 വാക്സിന്‍ രജിസ്ട്രേഷനില്‍ പ്രതിഷേധിച്ച്‌ റഷ്യന്‍ ഡോക്ടര്‍ രാജിവച്ചു

വാക്സിന്‍ രജിസ്ട്രേഷനില്‍ പ്രതിഷേധിച്ച്‌ റഷ്യന്‍ ഡോക്ടര്‍ രാജിവച്ചു

by admin

മോസ്‌കോ: മൂന്നാംഘട്ട പരീക്ഷണം നടത്തുന്നതിനു മുമ്ബ് കൊവിഡ് വാക്‌സിന്‍ രജിസ്‌ട്രേഷനുള്ള നടപടികളുമായി റഷ്യ മുന്നോട്ടു പോയതിനു പിന്നാലെ ആരോഗ്യ മന്ത്രാലയത്തിന്റെ എത്തിക്‌സ് കൗണ്‍സിലില്‍നിന്ന് മുതിര്‍ന്ന ഡോക്ടര്‍ രാജിവച്ചു. പ്രൊഫസര്‍ അലക്‌സാണ്ടര്‍ ചച്ച്‌ലിനാണ് രാജിവച്ചത്.

നാട്ടിൽ കുടുങ്ങിയവർക്ക്‌ വേണ്ടി ബാംഗ്ലൂർ മലയാളിയുടെ പുതിയ സംരംഭം “ഘർ പേ രഹോ ” ശ്രദ്ധേയമാവുന്നു

സുരക്ഷ മുന്‍നിറുത്തി വാക്‌സിന്റെ രജിസ്‌ട്രേഷന്‍ നടപടികള്‍ ഈ ഘട്ടത്തില്‍ തടയണമെന്നാണ് അദ്ദേഹം വാദിക്കുന്നതെന്നാണ് വിവരം. ലോകത്തെ ആദ്യ കൊവിഡ് വാക്‌സിന്റെ രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയായതായി റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന്‍ ചൊവ്വാഴ്ച അറിയിച്ചിരുന്നു. വാക്‌സിന്‍ നിര്‍മാണം രണ്ടാഴ്ചയ്ക്കുള്ളില്‍ തുടങ്ങുമെന്ന പ്രഖ്യാപനം തൊട്ടുപിന്നാലെ റഷ്യന്‍ ആരോഗ്യമന്ത്രി നടത്തി. അതിനിടെ, വാക്‌സിന്‍ നിര്‍മ്മിക്കാന്‍ റഷ്യ തിടുക്കം കാട്ടുന്നുവെന്ന വിമര്‍ശനം വിവിധ കോണുകളില്‍നിന്ന് ഉയര്‍ന്നിരുന്നു.

ശീതീകരിച്ച ഭക്ഷണത്തില്‍ നിന്ന് കൊറോണ പടരില്ല; പേടിക്കേണ്ട സാഹചര്യമില്ലെന്ന് ലോകാരോഗ്യ സംഘടന

 ഇന്ത്യന്‍ കൊ-വാക്‌സിന്‍ ആദ്യട്രയലില്‍ സുരക്ഷിതം 

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group