റാപ്പർ ഡബ്സിയെ (മുഹമ്മദ് ഫാസില്‍) പൊലീസ് അറസ്റ്റു ചെയ്തു. സാമ്ബത്തിക ഇടപാടിനെച്ചൊല്ലിയുള്ള തർക്കത്തിലാണ് അറസ്റ്റ്.മൂന്നു സുഹൃത്തുക്കളും അറസ്റ്റിലായി. ഇവരെ ചങ്ങരംകുളം പൊലീസ് സ്റ്റേഷൻ ജാമ്യത്തില്‍ വിട്ടയച്ചു. കടം നല്‍കിയ പണം തിരികെ കിട്ടാത്തതിനെ തുടർന്ന് വീട്ടിലെത്തി ബഹളമുണ്ടാക്കിയെന്നാണ് ഡബ്സിക്കെതിരെ ലഭിച്ച പരാതി. കേസുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.മലയാളി റാപ്പറും ഗായകനും ഗാനരചയിതാവുമാണ് ഡബ്സി. തല്ലുമാല എന്ന ചിത്രത്തിലെ ‘മണവാളന്‍ തഗ്’ എന്ന ഗാനത്തിലൂടെയാണ് റാപ്പറായി ചലച്ചിത്രരംഗത്ത് അരങ്ങേറ്റം കുറിക്കുന്നത്.
മുന്‍പ് ഉണ്ണി മുകന്ദന്‍ ചിത്രം മാര്‍ക്കോയിലെ ഗാനവുമായി ബന്ധപ്പെട്ടും ഡബ്സി വിവാദത്തിലായിരുന്നു. മാർക്കോയിലെ ഗാനത്തെ കുറിച്ച് ഡബ്സിയുടെ പ്രതികരണം ഇങ്ങനെയായിരുന്നു.”മാര്‍ക്കോ എന്ന സിനിമയെ ചൊല്ലി കുറച്ചധികം പ്രശ്‌നങ്ങള്‍ നടന്നുവരുന്നുണ്ട്. ആദ്യം തന്നെ പറയാനുള്ളത്, ഇതിലിപ്പോള്‍ ഒന്നുമില്ല. ചിത്രത്തില്‍ പാടാനായി ഞാൻ ചോദിച്ച പണം ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ എനിക്ക് നല്‍കുകയും ഞാന്‍ പ്ലേബാക്ക് പാടുകയും ചെയ്തു. അതിനുശേഷം ആ ഗാനം ഒഴിവാക്കുകയോ അല്ലെങ്കില്‍ വില്‍ക്കുകയോ ചെയ്യുന്നതില്‍ എനിക്ക് യാതൊരു കുഴപ്പവും ഇല്ല. അവരോട് എനിക്ക് യാതൊരു വിരോധവുമില്ല. പാട്ടിന്റെ കമ്ബോസര്‍ ഞാന്‍ അല്ല.
പാട്ടിന്റെ പോരായ്മകള്‍ പരിഹരിക്കുക എന്നുള്ളത് അതിന്റെ സംവിധായകന്റെ ഉത്തരവാദിത്വമാണ്.അതുകൊണ്ട് ഇത് എന്നെ ബാധിക്കുന്ന കാര്യമല്ല. നന്ദി”. – ഡബ്സി പറഞ്ഞു. പുതിയ പാട്ടുകളുമായി ഇനിയും മുന്നോട്ട് പോകുമെന്നും കൂടെ നിന്നവര്‍ക്ക് നന്ദി എന്നും ഡബ്സി കൂട്ടിച്ചേർത്തു. ഉണ്ണി മുകുന്ദൻ നായകനായെത്തുന്ന ‘മാർക്കോ’യിലെ ബ്ലഡ് എന്ന ഗാനം കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. പിന്നാലെ ഗാനത്തിനെതിരെ രൂക്ഷ വിമർശനം ഉയരുകയും ചെയ്തു.
കേരളത്തില്‍ നിന്നുള്ള ഒരു ഇന്ത്യന്‍ റാപ്പറും ഗായകനും ഗാനരചയിതാവുമാണ് ഡാബ്സി എന്ന പേരില്‍ അറിയപ്പെടുന്ന മുഹമ്മദ് ഫാസില്‍.മലബാര്‍ ശൈലിയില്‍ റാപ്പുകള്‍ പാടി സമൂഹമാദ്ധ്യമങ്ങളില്‍ വൈറലായ ഡബ്‌സീയുടേതായി കേരളക്കരയെ ഇളക്കിമറിച്ച മളവാളന്‍ തഗ്ഗ് ഉള്‍പ്പെടെയുള്ള ഒട്ടേറെ ഗാനങ്ങളുണ്ട്. മലപ്പുറം ജില്ലയിലെ ചങ്ങരംകുളത്തിനടുത്തുള്ള കിഴിക്കരയാണ് ഫാസിലിന്റെ ജന്മസ്ഥലം. ബിരുദധാരിയാണ്. വിവാഹത്തെത്തുടര്‍ന്ന് യുണൈറ്റഡ് അറബ് എമിറേറ്റിലേക്ക് താമസം മാറ്റി. അവിടെ തുടക്കത്തില്‍ ഒരു പരമ്ബരാഗത ജോലിയില്‍ ജോലി തുടര്‍ന്നു.
എന്നിരുന്നാലും, സംഗീതത്തോടുള്ള അദ്ദേഹത്തിന്റെ അഭിനിവേശം ജോലി ഉപേക്ഷിച്ച് റാപ്പിംഗിലും സംഗീത നിര്‍മ്മാണത്തിലും ശ്രദ്ധ കേന്ദ്രീകരിക്കുകയായിരുന്നു. 2022 ല്‍ തന്റെ ആദ്യത്തെ സ്വതന്ത്ര കന്നഡ-മലയാളം ഗാനമായ ‘ഭാരവേര്‍സെ’ മോഹ, വി 3 കെ എന്നിവയ്‌ക്കൊപ്പം പുറത്തിറക്കി.അതേ വര്‍ഷം തന്നെ ടൊവീനോ തോമസ് നായകനായ ‘തല്ലുമാല ‘ എന്ന മലയാള സിനിമയില്‍ പ്രത്യക്ഷപ്പെട്ട ‘മണവാളന്‍ തഗ്’ എന്ന ഗാനത്തിലൂടെ റാപ്പറായി ചലച്ചിത്രരംഗത്ത് അരങ്ങേറ്റം കുറിച്ചു.
ഔദ്യോഗിക ചാര്‍ട്ടുകളിലെ മികച്ച 40 ഏഷ്യന്‍ മ്യൂസിക് ചാര്‍ട്ടില്‍ ഇടം നേടിയ ഈ ഗാനം 100 ദശലക്ഷത്തിലധികം സ്ട്രീമുകള്‍ നേടി. ‘മണവാളന്‍ തഗ്’ തന്റെ സ്വതന്ത്ര ആല്‍ബത്തിനായി ഉദ്ദേശിച്ചുള്ള ഒരു ട്രാക്കാണെന്ന് അദ്ദേഹം തുടക്കത്തില്‍ വെളിപ്പെടുത്തിയിരുന്നു. 2023 ല്‍ ദുല്‍ഖര്‍ സല്‍മാന്‍ നായകനായ ‘കിംഗ് ഓഫ് കൊത്ത’ എന്ന മലയാള ചിത്രത്തിലെ ‘കൊത്ത രാജ ‘ എന്ന ഗാനത്തിന് വരികളും റാപ്പ് ശബ്ദം നല്‍കിയതും ഫാസില്‍ ആയിരുന്നു. അസല്‍ കോലാര്‍, റോള്‍ റിദ, മു.രി എന്നിവര്‍ അഭിനയിച്ച ഈ ഗാനം ചിട്ടപ്പെടുത്തുകയും ക്രമീകരിക്കുകയും നിര്‍മ്മിക്കുകയും ചെയ്തത് ജേക്‌സ് ബിജോയ് ആണ്.