Home Featured TAMILNADU UPDATES: രാജീവ് ഗാന്ധി വധക്കേസ് പ്രതി നളിനിക്ക് പരോള്‍; തമിഴ്‌നാട് സര്‍ക്കാര്‍ പരോള്‍ അനുവദിക്കുന്നത് ഇത് മൂന്നാം തവണ

TAMILNADU UPDATES: രാജീവ് ഗാന്ധി വധക്കേസ് പ്രതി നളിനിക്ക് പരോള്‍; തമിഴ്‌നാട് സര്‍ക്കാര്‍ പരോള്‍ അനുവദിക്കുന്നത് ഇത് മൂന്നാം തവണ

by ടാർസ്യുസ്

ചെന്നൈ: രാജീവ് ഗാന്ധി വധക്കേസില്‍ ജയിലില്‍ കഴിയുന്ന നളിനി ഹരിഹരന് പരോള്‍ അനുവദിച്ച്‌ തമിഴ്‌നാട് സര്‍ക്കാര്‍. നളിനിയുടെ അമ്മ പത്മ നല്‍കിയ അപേക്ഷ പരിഗണിച്ച്‌ മുപ്പത് ദിവസത്തേക്ക് പരോള്‍ നല്‍കാന്‍ തീരുമാനിച്ചതായി പബ്ലിക് പ്രോസിക്യൂട്ടര്‍ ഹസന്‍ മുഹമ്മദ് ജിന്ന മദ്രാസ് ഹൈക്കോടതിയെ അറിയിച്ചു.

തന്റെ ആരോഗ്യനില പരിഗണിച്ച്‌ മകള്‍ക്ക് പരോള്‍ അനുവദിക്കണമെന്ന് നളിനിയുടെ അമ്മ നല്‍കിയ അപേക്ഷയില്‍ പറഞ്ഞിരുന്നു. രാജീവ് ഗാന്ധി വധക്കേസില്‍ ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുന്ന ഏഴ് പ്രതികളില്‍ ഒരാളാണ് നളിനി.മൂന്ന് പതിറ്റാണ്ട് നീണ്ട ജയില്‍വാസത്തിനിടെ ഇത് മൂന്നാം തവണയാണ് പരോള്‍ അനുവദിക്കുന്നത്. 2016ലാണ് നളിനിക്ക് ആദ്യമായി പരോള്‍ അനുവദിക്കുന്നത്. പിന്നീട് മകളുടെ കല്യാണത്തിനായി 2019ലും പരോള്‍ ലഭിച്ചു.

നളിനിയുള്‍പ്പെടെയുള്ള ഏഴ് പേരേയും മാനുഷിക പരിഗണന നല്‍കി വിട്ടയക്കാന്‍ തമിഴ്‌നാട് സര്‍ക്കാര്‍ ശുപാര്‍ശ ചെയ്തിരുന്നു. എന്നാല്‍ ഗവര്‍ണര്‍ ഇത് അംഗീകരിക്കാതെ രാഷ്ട്രപതിയുടെ പരിഗണനയ്ക്കായി വിട്ടിരിക്കുകയാണ്.

അതേ സമയം രാജീവ് ഗാന്ധി വധക്കേസില്‍ ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന പേരറിവാളന്‍ ജയില്‍ മോചനം ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി അടുത്തമാസം സുപ്രീംകോടതി പരിഗണിക്കും. മുപ്പത് വര്‍ഷമായി ജയിലില്‍ കഴിയുകയാണെന്ന് പേരറിവാളന്റെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. കേസ് മാറ്റണമെന്ന സോളിസിറ്റര്‍ ജനറലിന്റെ ആവശ്യം പരിഗണിച്ചാണ് കേസ് മാറ്റിവെച്ചത്.

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group