2
മലപ്പുറം: നിലമ്പൂരില്‍ യുവാവിനെ ആക്രമിച്ച് 9,90,000 ലക്ഷം തട്ടിയെടുത്ത സംഭവത്തില്‍ മൂന്ന് പേര്‍ കസ്റ്റഡിയില്‍.പ്രതികളുമായി ബന്ധമുള്ള മൂന്ന് പേരാണ് കസ്റ്റഡിയിലുള്ളത്. നാലംഗസംഘമാണ് പണം തട്ടിയത്. പണം തട്ടിയെടുത്തത് മണ്ണാര്‍ക്കാട് സ്വദേശികളാണെന്നും നടന്നത് ആസൂത്രിത കവര്‍ച്ചയെന്നും പോലീസ് പറയുന്നു.കാളികാവ് അഞ്ചച്ചവടി സ്വദേശി ഫിറോസിന്റെ പണമാണ് നഷ്ടമായത്.
സംഭവസ്ഥലത്ത് ഉണ്ടായിരുന്നവര്‍ പകര്‍ത്തിയ ദൃശ്യങ്ങളില്‍, ബേങ്കിന്റെ മുകളില്‍ നിന്ന് ഫിറോസ് കോണിപ്പടി ഇറങ്ങി വരുന്നതായും നാലംഗസംഘം പണം തട്ടിയെടുത്ത് പോകുന്നതായും കാണാം.ഇന്നലെ ഉച്ചയോടെ നിലമ്പൂരിലെ ബേങ്ക് ഓഫ് ബറോഡ ശാഖയില്‍ നിന്നാണ് ഫിറോസ് പണവുമായി പുറത്തിറങ്ങിയത്. കോണിപ്പടി ഇറങ്ങുന്നതിനിടെ അക്രമികള്‍ ഫിറോസിനെ കീഴ്പ്പെടുത്തുകയായിരുന്നു. ഫിറോസിന്റെ കൈയില്‍ ഒരു കത്തിയുള്ളതായും ദൃശ്യങ്ങളിലുണ്ട്.