Home covid19 ബംഗളുരുവിൽ കോവിഡ് രോഗികൾ ഗണ്യമായി കൂടി:തീവ്ര ബാധിത പ്രദേശങ്ങളിൽ നിന്നും വരുന്നവർക്ക് 3 ദിവസത്തെ ഇന്സ്ടിട്യുഷണൽ ക്വാറന്റൈൻ നിർബന്ധമാക്കി സർക്കാർ

ബംഗളുരുവിൽ കോവിഡ് രോഗികൾ ഗണ്യമായി കൂടി:തീവ്ര ബാധിത പ്രദേശങ്ങളിൽ നിന്നും വരുന്നവർക്ക് 3 ദിവസത്തെ ഇന്സ്ടിട്യുഷണൽ ക്വാറന്റൈൻ നിർബന്ധമാക്കി സർക്കാർ

by admin
center may announce relaxation

ബംഗളുരു : ബംഗളുരു നഗരപരിധിയിൽ ഉയർന്ന കോവിഡ്ബാധ റിപ്പോർട്ട് ചെയ്യപ്പെടുകയും 24 മണിക്കൂറിൽ നാല്പതോളം പേര് ഐ സി യു വിൽ പ്രവേശിക്കപ്പെടുകയും ചെയ്തതിനു പിന്നാലെ കോവിഡ് ബാധ കൂടുതലുള്ള ഡൽഹി മുംബൈ തമിഴ് നാട് പോലുള്ള അന്യ സംസ്ഥാനങ്ങളിൽ നിന്നും വരുന്നവർക്കുള്ള മാർഗ നിർദ്ദേശങ്ങൾ ശക്തമാക്കുമെന്ന് തിങ്കളാഴ്ച മുഖ്യമന്ത്രി ശ്രീ ബി എസ് യെദ്യൂരപ്പ അറിയിച്ചു .

കോവിഡ് ബാധ പരിധിവിട്ടതിനു പിന്നാലെ ചെന്നൈ ഉൾപ്പെടെ 4 ജില്ലകളിൽ വീണ്ടും സമ്പൂർണ ലോക്കഡോൺ പ്രഖ്യാപിച്ചു തമിഴ്നാട് സർക്കാർ തീരുമാനം വന്നതിനു പിന്നാലെയാണ് കർണാടകയുടെ നടപടി . തിങ്കളാഴ്ച ബംഗളുരു നഗര പരിധിയിൽ മാത്രം 35 പേർക്ക് കോവിഡ് ബാധ സ്ഥിതീകരിച്ചിരുന്നു .

ബാംഗ്ലൂർ മലയാളി വാർത്തയുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാവാൻ 9895990220 എന്ന നമ്പറിൽ മെസ്സേജ് ചെയ്യാം     

മഹാരാഷ്ട്രയിൽ നിന്നും കർണാടകയിൽ വരുന്നവർക്ക് മാത്രമായിരുന്നു ഇതുവരെ ശക്തമായ ക്വാറന്റൈൻ നിർദ്ദേശങ്ങൾ നൽകിയിരുന്നത് ‌

“മഹാരാഷ്ട്രയിൽ നിന്ന് വരുന്ന ആളുകൾക്ക് ഏഴ് ദിവസം ഇന്സ്ടിട്യുഷണൽ ക്വാറന്റൈനിൽ ചെലവഴിക്കേണ്ടിവരും, തുടർന്ന് ഏഴ് ദിവസത്തെ ഹോം ക്വാറന്റൈനും നിര്ബന്ധമാണ് . ചെന്നൈയിൽ നിന്നും ദില്ലിയിൽ നിന്നും വരുന്നവർക്ക് മൂന്ന് ദിവസത്തെ ഇന്സ്ടിട്യുഷണൽ ക്വാറന്റൈനും 11 ദിവസത്തെ ഹോം ക്വാറന്റൈനും പോകേണ്ടിവരും” -മുഖ്യ മന്ത്രി തിങ്കളാഴ്ച മാധ്യമങ്ങളോട് പറഞ്ഞു .

അദ്ദേഹം പറഞ്ഞു, “മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ളവരുടെ വരവ് കാരണം സംസ്ഥാനത്ത് കേസുകൾ വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. പുറത്തു നിന്ന് വരുന്ന ആളുകളെ ഞങ്ങൾ നിയന്ത്രിക്കും ; ഞങ്ങൾ നടപടികൾ കർശനമാ ക്കും. ”

കർണാടകയിൽ രേഖപ്പെടുത്തിയ 7,213 കൊറോണ വൈറസ് കേസുകളിൽ 70 ശതമാനവും മഹാരാഷ്ട്രയിൽ നിന്ന് മടങ്ങിയെത്തിയവരാണ്. ഇവരെല്ലാം മെയ് എട്ടിന് ശേഷം അന്തർ സംസ്ഥാന യാത്ര ആരംഭിച്ചതാണ്.

കർണാടകയിൽ ഇന്ന് 213 പേർക്ക് കോവിഡ്:ബംഗളുരുവിൽ മാത്രം 35 കേസുകൾ 

വീണ്ടും ലോക്കഡൗണിലേക്കോ ?ചെന്നൈ ഉൾപ്പെടെ 4 ജില്ലകളിൽ ജൂൺ 30 വരെ സമ്പൂർണ ലോക്കഡോൺ 

വെന്റിലേറ്റർ പിന്തുണ ആവശ്യമുള്ള ഏഴ് രോഗികൾ ഉൾപ്പെടെ. തീവ്രപരിചരണം ആവശ്യമുള്ള രോഗികളുടെ എണ്ണത്തിൽ തിങ്കളാഴ്ച സംസ്ഥാനത്ത് പെട്ടെന്ന് വർധനയുണ്ടായി ,ഐസിയുവിലെ മിക്ക രോഗികളും മഹാരാഷ്ട്രയിൽ നിന്ന് മടങ്ങിയെത്തിയവരാണ്, കുറച്ച് പേർ തമിഴ്‌നാട്ടിൽ നിന്നുമുള്ളവരാണ് .

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group