ബെംഗളൂരു: ഒരു മന്ത്രിയുടെ രാജി, മികച്ച സ്ഥാനം അര്‍ഹിക്കുന്നുവെന്ന് മറ്റൊരാള്‍, അതൃപ്തിയുമായി ഒരു മുതിര്‍ന്ന നേതാവ്, മന്ത്രിസഭയില്‍ മികച്ച പ്രാതിനിധ്യം വേണമെന്ന് മുസ്ലീം നേതാക്കളുടെ ആവശ്യം, ഒപ്പം സ്ത്രീ പ്രാതിനിധ്യമില്ലാത്തതിനെതിരെയുള്ള രൂക്ഷവിമര്‍ശനവും.അധികാരത്തിലേറി മൂന്ന് ദിവസം കൊണ്ട് കര്‍ണടാക മുഖ്യമന്ത്രി ഡികെ ശിവകുമാറിന് നേരിടേണ്ടി വന്നത് വലിയ തലവേദനകളാണ്. പുതിയ മുഖ്യമന്ത്രിക്കെതിരെ രണ്ട് മുതിര്‍ന്ന നേതാക്കള്‍ ഇതിനകം തന്നെ കലാപക്കൊടി ഉയര്‍ത്തിക്കഴിഞ്ഞു. തനിക്ക് അനുവദിച്ച വകുപ്പില്‍ അതൃപ്തിയുണ്ടെന്ന് ചൂണ്ടിക്കാട്ടി മന്ത്രി രാമലിംഗ റെഡ്ഡി രാജി സമര്‍പ്പിച്ചതാണ് ആദ്യത്തെ തിരിച്ചടി. പിന്നാലെ, പുതിയ സര്‍ക്കാരിലെ രണ്ടാമത്തെ മന്ത്രിയായ കെ.എച്ച് മുനിയപ്പയും തനിക്ക് ലഭിച്ച വകുപ്പിലുള്ള അതൃപ്തി പരസ്യമാക്കി.
രണ്ടാമത്തെ മന്ത്രിയും അതൃപ്തി ഉന്നയിക്കുന്നുഭക്ഷ്യ-പൊതുവിതരണ വകുപ്പ് ലഭിച്ച മുനിയപ്പ ഏറ്റവും ‘മുതിര്‍ന്ന’ നേതാവെന്ന നിലയില്‍ തനിക്ക് ഇതിലും മികച്ച ഒരു വകുപ്പ് ലഭിക്കാന്‍ അര്‍ഹതയുണ്ടെന്നാണ് എന്‍ഡിടിവിയോട് പ്രതികരിച്ചത്. രാഹുല്‍ ഗാന്ധി ഉള്‍പ്പെടെയുള്ള നേതാക്കളെ ഇക്കാര്യം അറിയിച്ചിരുന്നതായും അദ്ദേഹം പറഞ്ഞു. ജനങ്ങള്‍ക്ക് വേണ്ടി കൂടുതല്‍ മികച്ച രീതിയില്‍ പ്രവര്‍ത്തിക്കാന്‍ കഴിയുന്ന ഒരു പ്രധാന വകുപ്പ് തനിക്ക് വേണമെന്നാണ് മുനിയപ്പയുടെ ആവശ്യം.കോലാര്‍ ലോക്സഭാ സീറ്റില്‍ നിന്ന് ഏഴ് തവണ എംപിയായിട്ടുള്ള മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവാണ് കെ.എച്ച്. മുനിയപ്പ. നിലവില്‍ അദ്ദേഹം ദേവനഹള്ളി മണ്ഡലത്തില്‍ നിന്നുള്ള എംഎല്‍എയാണ്. മുന്‍പ് സിദ്ധരാമയ്യ മന്ത്രിസഭയിലും അദ്ദേഹം മന്ത്രിയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.അധികാരമേറ്റ് വെറും മൂന്ന് ദിവസം മാത്രം പിന്നിടുന്ന പുതിയ സര്‍ക്കാരില്‍, വകുപ്പ് വിഭജനവുമായി ബന്ധപ്പെട്ട് പരസ്യമായി അതൃപ്തി പ്രകടിപ്പിക്കുന്ന രണ്ടാമത്തെ നേതാവാണ് മുനിയപ്പ.ശിവകുമാറിന് തലവേദനയായി റെഡ്ഡിവെള്ളിയാഴ്ച രാവിലെ, വകുപ്പ് വിഭജനത്തിലുള്ള തന്റെ അതൃപ്തി രേഖപ്പെടുത്തിക്കൊണ്ടാണ് മുതിര്‍ന്ന നേതാവായ രാമലിംഗ റെഡ്ഡി മന്ത്രിസഭയില്‍ നിന്ന് രാജിവെച്ചത്. മുഖ്യമന്ത്രി ഡി.കെ. ശിവകുമാര്‍ തനിക്ക് ബംഗളൂരു വികസന വകുപ്പ് വാഗ്ദാനം ചെയ്തിരുന്നതായും എന്നാല്‍ പകരം ജലസേചന വകുപ്പാണ് അനുവദിച്ചതെന്നും റെഡ്ഡി അവകാശപ്പെട്ടു.
ഇനി മന്ത്രിസഭയില്‍ യാതൊരു പദവിയും സ്വീകരിക്കില്ലെന്നും വെറുമൊരു എംഎല്‍എയായി മാത്രം പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. എന്നാല്‍ തന്റെ ‘ഏറ്റവും അടുത്ത സുഹൃത്തുക്കളില്‍ ഒരാളാണ് റെഡ്ഡിയെന്നും, നിലവിലുള്ള പ്രശ്നങ്ങള്‍ സംസാരിച്ച് പരിഹരിക്കുമെന്നും ഡികെ ശിവകുമാര്‍ വ്യക്തമാക്കി.ബംഗളൂരുവില്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ഏറ്റവും പ്രമുഖമായ മുഖങ്ങളിലൊരാളാണ് രാമലിംഗ റെഡ്ഡി. 73-കാരനായ അദ്ദേഹം ബി.ടി.എം ലേഔട്ട് മണ്ഡലത്തില്‍ നിന്ന് എട്ട് തവണ എം.എല്‍.എ ആയി തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. മുന്‍പ് കര്‍ണാടക സര്‍ക്കാരില്‍ ഗതാഗതം, ദേവസ്വം, ആഭ്യന്തരം എന്നീ വകുപ്പുകളുടെ മന്ത്രിയായും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഈ രണ്ട് മുതിര്‍ന്ന നേതാക്കള്‍ക്ക് പുറമെ, ആദ്യഘട്ട മന്ത്രിസഭാ രൂപീകരണത്തില്‍ അവഗണിക്കപ്പെട്ടതില്‍ മുതിര്‍ന്ന നേതാവ് ദിനേഷ് ഗുണ്ടു റാവുവും അതൃപ്തനാണെന്നാണ് സൂചന. താന്‍ ആരോടും ഒന്നിനും ആവശ്യപ്പെട്ടിട്ടില്ലെന്ന് വ്യക്തമാക്കിയ റാവു, എന്തുകൊണ്ടാണ് തന്നെ മന്ത്രിയാക്കാത്തതെന്ന് ‘പാര്‍ട്ടിയോട് ചോദിക്കാനാണ്’ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞത്.
പ്രതിഷേധത്തിന്റെ ഭാഗമായി, മണ്ഡലത്തിലുടനീളം സ്ഥാപിച്ചിരുന്ന ഡി.കെ. ശിവകുമാറിന്റെയും രാമലിംഗ റെഡ്ഡിയുടെയും ചിത്രങ്ങളടങ്ങിയ ഫ്ലെക്സ് ബോര്‍ഡുകളും ബാനറുകളും അനുയായികള്‍ നീക്കം ചെയ്യാനും ആരംഭിച്ചിട്ടുണ്ട്മന്ത്രിസഭയിലെ സ്ത്രീ പ്രാതിനിധ്യക്കുറവ്?വകുപ്പ് വിഭജനവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ മാത്രമല്ല ഇപ്പോള്‍ പുതിയ സര്‍ക്കാരിനെ വേട്ടയാടുന്നത്. മന്ത്രിസഭയില്‍ വനിതാ പ്രാതിനിധ്യമില്ലാത്തതാണ് മറ്റൊരു വിമര്‍ശനം. മന്ത്രിസഭയില്‍ ഒരൊറ്റ വനിതാ സാന്നിധ്യം പോലും ഇല്ലാത്തതില്‍ താന്‍ ‘നിരാശയാണെന്ന്’ കുറിച്ചുകൊണ്ട് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മാര്‍ഗരറ്റ് ആല്‍വയും ഈ കുറവ് ചൂണ്ടിക്കാണിച്ചു. പുതിയ മന്ത്രിസഭയില്‍ വനിതാ മന്ത്രിമാരില്ലാത്തതിനെ ബിജെപിയും ചോദ്യം ചെയ്തിട്ടുണ്ട്. വിമര്‍ശനങ്ങളോട് പ്രതികരിച്ച ഡികെ, മന്ത്രിസഭ ഉടന്‍ തന്നെ വികസിപ്പിക്കുമെന്നും അതില്‍ സ്ത്രീകള്‍ക്ക് കൃത്യമായ പ്രാതിനിധ്യം ഉണ്ടായിരിക്കുമെന്നും വ്യക്തമാക്കി. ആദ്യ ഘട്ടത്തില്‍ 13 മന്ത്രിമാരെയാണ് ഡി.കെ. ശിവകുമാര്‍ നിയമിച്ചിട്ടുള്ളത്, 21 പേരെ കൂടി ഇനി മന്ത്രിസഭയിലേക്ക് ഉള്‍പ്പെടുത്താന്‍ സാധിക്കും.
കൂടുതല്‍ മുസ്ലിം മന്ത്രിമാര്‍ വേണമെന്ന ആവശ്യംമന്ത്രിസഭയില് കൂടുതല്‍ പ്രാതിനിധ്യം വേണമെന്ന മുസ്ലിം സമുദായത്തിന്റെ ആവശ്യമാണ് ഡി.കെ. ശിവകുമാര്‍ നേരിടുന്ന മറ്റൊരു സങ്കീര്‍ണ്ണമായ പ്രശ്നം. ആദ്യഘട്ട മന്ത്രിസഭയില്‍ മുന്‍ സ്പീക്കര്‍ യു.ടി. ഖാദറിനെ മന്ത്രിയായി ഉള്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും, ഡി.കെ. ശിവകുമാര്‍ മന്ത്രിസഭയില്‍ കുറഞ്ഞത് നാല് മുസ്ലിം മന്ത്രിമാരെങ്കിലും വേണമെന്നാണ് മുസ്ലിം നേതാക്കളുടെയും മതനേതാക്കളുടെയും ആവശ്യം. ബുധനാഴ്ച വൈകുന്നേരം ബെല്ലിനഗറിലെ ഹസ്രത്ത് സയ്യിദ് ഫത്തേ ഷാ വലി ദര്‍ഗയില്‍ നടന്ന മുസ്ലിം നേതാക്കളുടെയും മതനേതാക്കളുടെയും യോഗത്തിലാണ് ഈ ആവശ്യം ഉന്നയിക്കപ്പെട്ടത്. കര്‍ണാടകയില്‍ കോണ്‍ഗ്രസിനെ അധികാരത്തിലേറ്റുന്നതില്‍ മുസ്ലിം സമുദായം നിര്‍ണായക പങ്ക് വഹിച്ചിട്ടുണ്ടെന്നും അതിനാല്‍ സര്‍ക്കാരില്‍ കൂടുതല്‍ പ്രാതിനിധ്യത്തിന് തങ്ങള്‍ക്ക് അര്‍ഹതയുണ്ടെന്നും നേതാക്കള്‍ വ്യക്തമാക്കുന്നു.