Home കർണാടക നമ്മ മെട്രോ ബന്നേര്‍ഘട്ട പിങ്ക് ലൈൻ സ്ട്രെച്ച്‌ ഉല്‍ഘാടനം ഓഗസ്റ്റ് 15ന് നടക്കില്ല; പരിശോധനകള്‍ ഇനിയും ബാക്കി

നമ്മ മെട്രോ ബന്നേര്‍ഘട്ട പിങ്ക് ലൈൻ സ്ട്രെച്ച്‌ ഉല്‍ഘാടനം ഓഗസ്റ്റ് 15ന് നടക്കില്ല; പരിശോധനകള്‍ ഇനിയും ബാക്കി

by ടാർസ്യുസ്

ബെംഗളൂരു: നമ്മ മെട്രോ പിങ്ക് ലൈൻ ഉദ്ഘാടനം ഇനിയും നീളുമെന്ന് സൂചന. ഈ സ്ട്രെച്ചുകളില്‍ സിഗ്നലിങ് പരിശോധനകള്‍ പൂർത്തായാകാത്തതാണ് കാരണം.സുരക്ഷാ സർട്ടിഫിക്കേഷൻ ഇതുവരെ ലഭിച്ചിട്ടില്ല. ഇതിനായി കുറെക്കൂടി പരിശോധനകള്‍ പൂർത്തീകരിക്കേണ്ടതുണ്ട്. ഇൻഡിപെൻഡൻറ് സേഫ്റ്റി അസസ്മെന്റ് അഥവാ ഐഎസ്‌എ സർട്ടിഫിക്കറ്റാണ് ഇനി ലഭിക്കാനുള്ളത്. ഇതിനായി പരിശോധനകള്‍ നടത്തുന്നത് ബെംഗളൂരു ആസ്ഥാനമായുള്ള ജോഡോവ ടെക്നോളജീസ് പ്രൈവറ്റ് ലിമിറ്റഡ് ആണ്. കുറച്ച്‌ ആഴ്ചകള്‍ കൂടി പരിശോധനകള്‍ നടത്തിയതിനു ശേഷം മാത്രമേ ഈ സർട്ടിഫിക്കറ്റ് ഇവർ ഇഷ്യൂ ചെയ്യൂ.ഓഗസ്റ്റ് 5, 6 തീയതികളില്‍ ഐഎസ്‌എ പരിശോധന നടക്കുമെന്നാണ് ഇപ്പോള്‍ അറിയാൻ കഴിയുന്നത്. ഓഗസ്റ്റ് 3 മുതല്‍ 5 വരെ ട്രെയിനുകളിലെ സിഗ്നലിംഗ് സോഫ്റ്റ്‌വെയർ അപ്‌ഗ്രേഡ് ചെയ്യുന്ന പ്രവൃത്തി നടക്കും. നിലവില്‍ ഓട്ടോമാറ്റിക് ട്രെയിൻ ഓപ്പറേഷൻ പരിശോധനകളും നടക്കുന്നുണ്ട്. ഓട്ടോമാറ്റിക് ട്രെയിൻ പ്രൊട്ടക്ഷൻ പരിശോധന ഇതിനകം പൂർത്തീകരിച്ചിട്ടുണ്ട്.അതെസമയം മെട്രോ പാതയുടെ സിവില്‍ ജോലികളെല്ലാം പൂര്‍ത്തിയായിട്ടുണ്ട്. സ്റ്റേഷൻ നിർമാണം അടക്കം ഭൂരിഭാഗം ജോലികളും പൂർത്തിയായി. ആറ് ട്രെയിനുകളാണ് ഈ സ്ട്രെച്ചില്‍ ആദ്യം ഓടുക. ഇവ ഇതിനകം തന്നെ സജ്ജമായിട്ടുണ്ട്.

ഓസിലേഷൻ ട്രയലുകളും എമർജൻസി ബ്രേക്കിംഗ് ഡിസ്റ്റൻസ് ടെസ്റ്റുകളുമെല്ലാം പൂർത്തിയാക്കിയിട്ടുണ്ട്. ട്രെയിൻ ഓടിക്കുന്നതിന് ആവശ്യമായ സാങ്കേതിക പരിശോധനകള്‍ മാത്രമേ പൂർത്തിയാക്കേണ്ടതുള്ളൂ. ഇവയിലൊന്ന് ഇന്ററിം സ്പീഡ് സർട്ടിഫിക്കറ്റ് ആണ്. ഇത് രണ്ടു ദിവസത്തിനകം ലഭിക്കുമെന്നാണ് വിവരം.പിന്നാലെ സിഎംആർഎസ് ഇൻസ്പെക്ഷൻ നടക്കും. മെട്രോ റെയില്‍ സുരക്ഷാ കമ്മീഷണറുടെ പരിശോധനയാണിത്. സുരക്ഷാ കമ്മീഷൻ ഓഫീസില്‍ നിന്നുള്ളവരുടെ സംഘം നേരിട്ട് പരിശോധനകള്‍ നടത്തും. ഇത് ഓഗസ്റ്റ് മൂന്നാം വാരത്തോടെ പൂർത്തീകരിക്കും.ബെന്നേർഘട്ട മെട്രോ പാത ഓഗസ്റ്റ് 15് ഉദ്ഘാടനം ചെയ്യുമെന്ന് നേരത്തെ ബെംഗളൂരു വികസന മന്ത്രി കൃഷ്ണ ബൈരെഗൗഡ പ്രഖ്യാപിച്ചിരുന്നതാണ്. പുതിയ റിപ്പോർട്ടുകള്‍ പ്രകാരം ഓഗസ്റ്റ് അവസാനത്തിലേക്കോ സെപ്തംബർ ആദ്യത്തിലേക്കോ ഈ ഡേറ്റ് തള്ളും. കലേന അഗ്രഹാര മുതല്‍ തവരകെരെ വരെയുള്ള പാതയാണ് പിങ്ക് ലൈൻ. ആകെ ഏഴര കിലോമീറ്ററാണ് പാതയുടെ ദൂരം. കലേന അഗ്രഹാര, ഹുളിമാവ്, ഐഐഎംബി, ജെപി നഗർ ഫോർത്ത് ഫേസ്, ജയദേവ ഹോസ്പിറ്റല്‍ (യല്ലോ ലൈനുമായുള്ള ഇന്റർചേഞ്ച്), താവരകെരെ എന്നിങ്ങനെ ആറ് സ്റ്റേഷനുകളാണ് ഈ ഏഴര കിലോമീറ്റർ സ്ട്രെച്ചില്‍ ഉണ്ടാവുക.

You may also like

error: Content is protected !!
Join Our WhatsApp Group