Home Featured പാക്കറ്റ്​ പൊറോട്ട പാവപ്പെട്ടവര്‍ വാങ്ങാറില്ല; പൊറോട്ട ജി.എസ്​.ടിയില്‍ വിശദീകരണവുമായി സി.ബി.ഐ.സി

പാക്കറ്റ്​ പൊറോട്ട പാവപ്പെട്ടവര്‍ വാങ്ങാറില്ല; പൊറോട്ട ജി.എസ്​.ടിയില്‍ വിശദീകരണവുമായി സി.ബി.ഐ.സി

by admin

ന്യൂഡല്‍ഹി: പൊറോട്ടക്ക്​ 18 ശതമാനം ജി.എസ്​.ടി ഈടാക്കാനുള്ള കര്‍ണാടക അതോറിറ്റി ഓഫ് അഡ്വാന്‍സ് റൂളിങ്ങി​​െന്‍റ (എ.എ.ആര്‍)നീക്കം രാജ്യത്ത്​ വലിയ വിവാദത്തിനായിരുന്നു തിരികൊളുത്തിയത്​. ഇതുമായി ബന്ധപ്പെട്ട്​ സമൂഹ മാധ്യമങ്ങളില്‍ ഹാഷ്​ടാഗ്​ ക്യാംപയയിനുകള്‍ക്ക്​ വരെ തുടക്കം കുറിച്ചിരുന്നു. എന്നാല്‍ പൊറോട്ടയില്‍ ഇൗടാക്കുന്ന ജി.എസ്​.ടിയില്‍ വിശദീകരണവുമായി സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഇന്‍ഡയറക്‌ട് ടാക്സ് ആന്‍ഡ് കസ്റ്റംസ്​ (സി.ബി.ഐ.സി) രംഗത്തെത്തിയിരിക്കുകയാണ്​.

പാക്കറ്റുകളിലെത്തുന്ന പൊറോട്ടയ്ക്കാണ് ജി.എസ്.ടി വർധിപ്പിച്ചതെന്നാണ് അവർ പറയുന്നത്. കടകളിൽ വിൽക്കുന്ന പൊറോട്ടയ്ക്ക് അഞ്ച് ശതമാനം ജി.എസ്.ടി മാത്രമാണ് ഈടാക്കുക. കേടുകൂടാതിരിക്കാനുള്ള വസ്തുക്കൾ ചേർത്ത് പാക്കറ്റിലിറക്കുന്ന പൊറോട്ട സാമ്പത്തികമായി ഉയർന്ന നില യിലുള്ളവരാണ് വാങ്ങുന്നതെന്നും അതിനാൽ പുതുക്കി നിശ്ചയിച്ച ജി.എസ് ടി അവർക്ക് ബുദ്ധിമുട്ടുണ്ടാക്കില്ലെന്നുമാണ് വിശദീകരണം.

ബാംഗ്ലൂർ മലയാളി വാർത്തയുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാവാൻ 9895990220 എന്ന നമ്പറിൽ മെസ്സേജ് ചെയ്യാം 

ശീതീകരിച്ച് പാക്ക് ചെയ്ത് ലഭിക്കുന്ന ലേയേർഡ് ഫ്ലാറ്റ്ബൈഡായ (ഗോതമ്പ്, മലബാർ പൊറോട്ട പൊറോട്ട ഉൽപ്പന്നങ്ങൾ മൂന്നുമുതൽ ഏഴു ദിവസം കേടുകൂടാതെ സൂക്ഷിക്കാനാകും എന്നാൽ റൊട്ടി . ഇത്തരത്തിൽ സുക്ഷിക്കാൻ സാധിക്കില്ല. അതുകൊണ്ട് തന്നെ പൊറോട്ട റൊട്ടിയിൽ നിന്ന് വ്യത്യസ്തവും ഒരു ഇത് കൂടുതൽ പ്രത്യേക ഉൽപ്പന്നവുമാണ്. മനുഷ്യ ഉപഭോഗത്തിനായി പ്രോസസ്സ് ചെയ്യേണ്ടതുണ്ടെന്നും, അതിനാൽ 18 ശതമാനം ജിഎസ്മി ബാധ്യകമാണെന്നുമാണ് എ.എ.ആർ ഇന്നലെ വ്യക്തമാക്കിയത്.

ഗോതമ്പ് പൊറോട്ടയും മലബാർ പൊറോട്ടയും റൊട്ടി വിഭാഗത്തിൽപ്പെട്ട ഭ ക്ഷ്യ ഉത്പന്നമാണെന്നും ജി.എസ്.ടിയിൽ വ്യക്തത വരുത്തണമെന്നും കാണിച്ച് ബംഗളൂരു ആസ്ഥാനമായ ഐ.ഡി ഫ്രഷ് ഫുഡ്സ് ആയിരുന്നു എ. എ.ആറിനെ സമീപിച്ചത്. എന്നാൽ പ്രതിഷേധമുയർന്ന സാഹചര്യത്തിൽ പുതിയ ഉത്തരവ് ഇറക്കുകയായിരുന്നു.

പൊറോട്ട ജി.എസ്.ടി വിഷയം വാർത്തയായതിന് പിന്നാലെ ഹാഷ്ടാഗ് ട്വിറ്ററിൽ തരംഗമായി. കേരള ടൂറിസത്തിന്റെ ഔദ്യോഗിക പേജിലടക്കം പൊറോട്ടക്കെതിരായ നീക്കത്തെ എതിർത്ത് പോസ്റ്റുകൾ വന്നിരുന്നു. ഫുഡ് ഫാസിസമാണെന്നായിരുന്നു പൊറോട്ട പ്രേമികൾ വിമർശനമുയർത്തിയത്.

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group