Home Featured സാമ്ബത്തിക തട്ടിപ്പ്: പോപ്പുലര്‍ ഫിനാന്‍സ് ഓഫീസ് ജപ്‌തി ചെയ്തു

സാമ്ബത്തിക തട്ടിപ്പ്: പോപ്പുലര്‍ ഫിനാന്‍സ് ഓഫീസ് ജപ്‌തി ചെയ്തു

by admin

പത്തനംതിട്ട: സാമ്ബത്തിക തട്ടിപ്പ് ആരോപിക്കപ്പെട്ട ധന ഇടപാട് സ്ഥാപനമായ പോപ്പുലര്‍ ഫിനാന്‍സിന്റെ ആസ്ഥാന ഓഫീസ് ജപ്തി ചെയ്തു. നിക്ഷേപകനായ അടൂര്‍ സ്വദേശിയുടെ ഹര്‍ജിയുടെ അടിസ്ഥാനത്തില്‍ സബ് കോടതിയാണ് ജപ്തി ഉത്തരവ് പുറപ്പെടുവിച്ചത്. സ്ഥാപനത്തില്‍ വലിയ തോതില്‍ സാമ്ബത്തിക തട്ടിപ്പ് നടന്നുവെന്നും നിക്ഷേപിച്ച തുകയ്ക്ക് സംരക്ഷണം വേണമെന്നും ആവശ്യപ്പെട്ടാണ് സുരേഷ് കെവി കോടതിയെ സമീപിച്ചത്.

സര്‍വകലാശാലകളിലെ അവസാന വര്‍ഷ പരീക്ഷകള്‍ നടത്താം; വിദ്യാര്‍ത്ഥികളുടെ ആവശ്യം തള്ളി സുപ്രീം കോടതി

നിക്ഷേപമായി സ്വീകരിച്ച തുക കാലാവധി കഴിഞ്ഞിട്ടും മടക്കി നല്‍കാതെ വന്നതോടെയാണ് സ്ഥാപനത്തിനെതിരെ പരാതിയുയര്‍ന്നത്. കോന്നി പൊലീസ് സ്റ്റേഷനില്‍ പോപ്പുലര്‍ ഫിനാന്‍സ് മാനേജിങ് പാര്‍ട്ണറായ തോമസ് ഡാനിയല്‍, ഭാര്യയും സ്ഥാപനത്തിന്റെ പാര്‍ട്ണറുമായ പ്രഭ ഡാനിയേല്‍ എന്നിവര്‍ക്കെതിരെ വഞ്ചനക്കുറ്റം ചുമത്തി കേസെടുത്തിരുന്നു. ഇരുവരും ഒളിവിലാണ്.

കർണാടകയിൽ ഇന്ന് കുതിച്ചു കയറി കോവിഡ്

2000 കോടിയിലേറെ രൂപയുടെ തട്ടിപ്പ് നടന്നിട്ടുണ്ടെന്നാണ് പൊലീസിന്റെ പ്രാഥമിക വിലയിരുത്തല്‍. 200 ലേറെ പരാതികളാണ് വിവിധ പൊലീസ് സ്റ്റേഷനുകളില്‍ ലഭിച്ചിരിക്കുന്നത്. 46 ലക്ഷത്തിന് ഈട് നല്‍കിയില്ലെങ്കില്‍ വസ്തുക്കള്‍ ജപ്തിചെയ്യും. നിക്ഷേപ തട്ടിപ്പിനിരയാവര്‍ പത്തനംതിട്ട വകയാറിലുള്ള പോപ്പുലര്‍ ഫിനാന്‍സ് ഹെഡ് ഓഫിസിനു മുന്നില്‍ നിക്ഷേപകര്‍ നാളെ ധര്‍ണ നടത്തും.

കൂട്ടുപുഴ ചെക്ക് പോസ്റ്റ് രാത്രി യാത്ര നിരോധനം ,ക്ലേശത്തിലായി യാത്രക്കാർ , ബാവലിയിലും മുത്തങ്ങയിലും സമയ ക്രമം കർശനം

അതേസമയം പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ് കേസില്‍ പ്രതികളുടെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചു. തട്ടിപ്പുമായി ബന്ധപ്പെട്ട അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടേക്കും. നിലവില്‍ അടൂര്‍ സിഐയുടെ നേതൃത്വത്തില്‍ നാല് സിഐമാര്‍ ഉള്‍പ്പെടുന്ന സംഘമാണ് കേസ് അന്വേഷിക്കുന്നത്.

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group