Home covid19 നാട്ടിൽ കുടുങ്ങിയവർക്ക്‌ വേണ്ടി ബാംഗ്ലൂർ മലയാളിയുടെ പുതിയ സംരംഭം “ഘർ പേ രഹോ ” ശ്രദ്ധേയമാവുന്നു

നാട്ടിൽ കുടുങ്ങിയവർക്ക്‌ വേണ്ടി ബാംഗ്ലൂർ മലയാളിയുടെ പുതിയ സംരംഭം “ഘർ പേ രഹോ ” ശ്രദ്ധേയമാവുന്നു

by admin

ബംഗളുരു :കോവിഡ് 19 പിടിമുറുക്കിയത് മുതൽ ബംഗളുരുവിൽ നിന്നും നാട്ടിലെത്തി തിരിച്ചുവരാനാവാതെ ഒട്ടനവധി പേരാണ് കുടുങ്ങിക്കിടക്കുന്നത്. ഒട്ടുമിക്ക കമ്പനികളും സ്ഥാപനങ്ങളും പ്രവർത്തിക്കാത്തത് കാരണം ഐ ടി പ്രൊഫഷണൽസ് ഉൾപ്പെടെ വീട്ടിൽ നിന്ന് തന്നെയാണ് മാസങ്ങളായി ജോലി ചെയ്തുകൊണ്ടിരിക്കുന്നത് . ചുരുങ്ങിയത് ഡിസംബർ വരെയെങ്കിലും കേന്ദ്ര സർക്കാർ “വർക്ക് ഫ്രം ഹോം ” നീട്ടിയ സാഹചര്യത്തിൽ ബംഗളുരുവിലുള്ള അപ്പാർട്മെന്റുകളും പിജികളും ഒഴിവാക്കാനും സാധനങ്ങൾ നാട്ടിലെത്തിക്കാനും ബുദ്ധിമുട്ടുന്നവരാണ് ഏറെയും .

ബെംഗളുരുവിലേക്ക് വരുന്നവർ ഇവിടെയും നാട്ടിലുമായി ക്വാറന്റൈനിൽ കിടക്കേണ്ട സാഹചര്യവുമാണ് നിലവിലുള്ളത് .ഈ ഒരു സാഹചര്യം നിലനിൽക്കേ ബാംഗ്ലൂർ മലയാളികളുടെ ബാംഗ്ലൂർ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന ജി പി ആർ ലോജിസ്റ്റിക് ആൻഡ് മാനേജ്‌മന്റ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയുടെ പുതിയ സംരംഭം “ഘർ പേ രഹോ “ വളരെയേറെ ഉപകാരപ്രദമാവുകയാണ്. അപ്പാർട്മെന്റുകളും പിജികളും ഒഴിവാക്കാനും, അതിൽ ഉൾപ്പെടുന്ന ആവശ്യ സാധാനങ്ങളും മറ്റും പാക്ക് ചെയ്തു വളരെ സുരക്ഷിതമായി, നിങ്ങളുടെ വീടുകളിലേക്ക് എത്തിക്കാൻ ഉള്ള സൗകര്യമാണ് “ഘർ പേ രഹോ ” മുന്നോട്ട് വെക്കുന്നത് .

ഉപഭോക്താക്കളുടെ അഭാവത്തിൽ ആണെങ്കിൽ കൂടിയും ഡിജിറ്റൽ സാനിധ്യത്തോട് കൂടിയുള്ള നിർദ്ദേശ പ്രകാരം പാക്കിങ് ചെയ്യാനുള്ള സംവിധാനവും ഘർ പേ രഹോ മുന്നോട്ട് വെക്കുന്നു. വീട്ടുപകരണങ്ങൾ മുതൽ വാഹനങ്ങൾ ഉൾപ്പെടെ നാട്ടിലെത്തിക്കാനുള്ള സംവിധാനമാണ് ഉള്ളത് .കൂടാതെ ഭീമമായ തുക മാസ വാടകയായി നൽകി ബുദ്ധിമുട്ടുന്നവർക്കു അവരുടെ അപർട്മെന്റ് /വീട് /പിജി എന്നിവ കാലിയാക്കി സാധനങ്ങൾ തുച്ഛമായ വാടകയിൽ മാസങ്ങളോളം ബംഗളുരുവിൽ തന്നെ സൂക്ഷിക്കാനുള്ള സൗകര്യവുമുണ്ട് .

കർണാടകയിൽ വീണ്ടും കുതിച്ചു കയറി കോവിഡ് ,ഇന്ന് റിപ്പോർട്ട് ചെയ്തത് 7,883 കേസുകൾ ;രോഗ മുക്തിയിലും വർദ്ധനവ്

ബംഗളുരുവിൽ നിന്നും ഇന്ത്യയിലെ ഏതു സംസ്ഥാനങ്ങളിലേക്കും ഘർ പേ രഹോ യുടെ സേവനം ലഭ്യമാണ് . ഒരു വീട് ഒഴിവാക്കി വ്യത്യസ്ത സംസ്ഥാനങ്ങളിലേക്ക് വേർതിരിച്ചു സാധനങ്ങൾ എത്തിക്കുന്നതിനും സംവിധാനമുണ്ട് .കൂടാതെ ബംഗളുരുവിൽ പിന്നീട് തിരിച്ചെത്തുന്നവർക്കു പുതിയ വീടുകളും അപ്പാർറ്റ്റ്മെന്റുകൾ ഉൾപ്പെടെയുള്ള താമസ സ്ഥലങ്ങൾ കണ്ടു പിടിക്കുന്നതിനും ഘർ പേ രഹോ സർവീസ് നൽകുന്നുണ്ട്

പ്രവാചകനിന്ദ പോസ്റ്റിനെ തുടർന്നുള്ള അക്രമം : ബംഗളുരുവിൽ വ്യാഴാഴ്ച വൈകുന്നേരം വരെ നിരോധനാജ്ഞ ,എസ്.ഡി .പി .ഐ നേതാവ് ഉൾപ്പെടെ 110 പേരെ കസ്റ്റഡിയിലെടുത്തു

സേവനങ്ങൾക്കായി താഴെ കൊടുത്ത നമ്പറിൽ ബന്ധപ്പെടുക ഘർ പേ രഹോ : +91 8095470818

ഇൻസ്റ്റാഗ്രാം പേജ് ഫോയിലോ ചെയ്യുന്നതിന് വേണ്ടി ലിങ്കിൽ ക്ലിക്ക് ചെയ്യുക officialgharperaho

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group