Home Featured ബിഎസ്എന്‍എല്‍ ജീവനക്കാര്‍ രാജ്യദ്രോഹികൾ; വിവാദ പരാമര്‍ശവുമായി കർണാടകയിൽ നിന്നുള്ള ബിജെപി എംപി, 88,000 ജീവനക്കാരെ പുറത്താക്കുമെന്നും മുന്നറിയിപ്പ്

ബിഎസ്എന്‍എല്‍ ജീവനക്കാര്‍ രാജ്യദ്രോഹികൾ; വിവാദ പരാമര്‍ശവുമായി കർണാടകയിൽ നിന്നുള്ള ബിജെപി എംപി, 88,000 ജീവനക്കാരെ പുറത്താക്കുമെന്നും മുന്നറിയിപ്പ്

by admin

ബംഗളൂരു: പൊതുമേഖല ടെലികോം കമ്പനിയായ ബിഎസ്എന്‍എല്ലിനെതിരെയും ജീവനക്കാര്‍ക്കെതിരെയും വിവാദ പരാമര്‍ശവുമായി ബിജെപി എംപി അനന്ത് കുമാര്‍ ഹെഗ്‌ഡെ. ഉത്തര കന്നഡയിലെ കുംതയില്‍ തിങ്കളാഴ്ച നടന്ന ഒരു പൊതുപരിപാടിക്കിടെയാണ് ഹെഗ്ഡെയുടെ പരാമര്‍ശം.

‘അറിയപ്പെടുന്ന ഒരു കമ്പനി വികസിപ്പിക്കുന്നതിന് പ്രവര്‍ത്തിക്കാന്‍ തയ്യാറാകാത്ത രാജ്യദ്രോഹികളാണ് ബിഎസ്എന്‍എല്‍ ജീവനക്കാര്‍, ബിഎസ്എന്‍എല്‍ രാജ്യത്തിന് ഒരു കറുത്ത പൊട്ടായി തീര്‍ന്നു, ഇതിനെ സ്വകാര്യമേഖലക്ക് നല്‍കാന്‍ നരേന്ദ്ര മോഡി സര്‍ക്കാര്‍ സജ്ജമായിട്ടുണ്ട്. മോഡി സര്‍ക്കാര്‍ ബിഎസ്എന്‍എല്ലിനെ സ്വകാര്യവത്കരിക്കുന്നതിലൂടെ 88,000 ജീവനക്കാരെ പുറത്താക്കും’ ഹെഗ്ഡെ പറയുന്നു.

ഇന്ന് കർണാടകയിൽ 6,257 പേർക്ക് കോവിഡ്,മരണം 86;ബംഗളുരുവിൽ 1,610 രോഗികളും 17 മരണവും ; 6,473 പേർക്ക് രോഗമുക്തി

88,000 ജീവനക്കാര്‍ പ്രവര്‍ത്തിച്ചിട്ടും അതിന്റെ നിലവാരം ഉയര്‍ത്താന്‍ അവര്‍ക്കായിട്ടില്ല. പണവും അടിസ്ഥാന സൗകര്യങ്ങളുമെല്ലാം സര്‍ക്കാര്‍ നല്‍കുന്നുണ്ടെങ്കിലും ജീവനക്കാര്‍ ജോലി ചെയ്യാന്‍ തയ്യാറാകാത്തതാണ് പ്രതിസന്ധികള്‍ക്ക് കാരണമെന്നും എംപി കൂട്ടിച്ചേര്‍ത്തു.

ലോകത്തെ ആദ്യ കൊവിഡ് വാക്‌സിൻ നാളെ : ഒരു മുഴം മുൻപേ റഷ്യ

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group